ബ്രസീല്‍ ലോകകപ്പില്‍ തോറ്റതിന് കാരണം ആ പ്രവചനം; ആരാധകര്‍ക്കും വിശ്വാസം, അമ്പരപ്പിച്ച കണ്ടെത്തല്‍!!
ദോഹ: ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ ക്വാര്‍ട്ടറിലെ അപ്രതീക്ഷിത തോല്‍വിയോടെ അവര്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ ദിവസം തോല്‍വിക്ക് കാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചില ജ്യോതിഷികളും ടൈം ട്രാവലര്മാരുമെല്ലാം ചേര്‍ന്ന് ടീമിനെ പരാജയപ്പെടുത്തിയെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
പ്രധാന കാരണം ബ്രസീലിന്റെ ചിരവൈരികളായ അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഭാവി അറിയാവുന്നവര്‍ നടത്തിയ പ്രവചനങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന വിചിത്ര വാദം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബ്രസീല്‍ ഈ ലോകകപ്പില്‍ ജേതാവാകുമെന്ന് ഉറപ്പിച്ചിരുന്ന ടീമായിരുന്നു. ടൈം ട്രാവലര്‍ പ്രവചിച്ചതും ബ്രസീല്‍ ഇത്തവണ കിരീടം നേടുമെന്നായിരുന്നു. വലിയ പ്രവചനങ്ങള്‍ ബ്രസീലിന്റെ പേരിലാണ് വന്നതും. പ്രമുഖ താരങ്ങളെല്ലാം ബ്രസീല്‍ കിരീടം നേടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എല്ലാം ക്വാര്‍ട്ടറില്‍ തോല്‍വിയോടെ തകരുകയായിരുന്നു. 2002ന് ശേഷം തോല്ക്കുന്നതെല്ലാം യൂറോപ്പ്യന്‍ ടീമിനോട് എന്ന നാണക്കേടും ബ്രസീലിന് സ്വന്തമായി.

അതേസമയം തോല്‍വിക്ക് കാരണം ടൈം ട്രാവലറാണെന്നാണ് ബ്രസീല്‍ ആരാധകരുടെ അവകാശവാദം. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൈം ട്രാവലര്‍മാര്‍ നടക്കാന്‍ പോകുന്ന കാര്യം പ്രവചിച്ച് ആ സാഹചര്യത്തെ തന്നെ മാറ്റിയെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഫേസ്ബുക്ക് സപ്പോര്‍ട്ടേഴ്സ് ഗ്രൂപ്പ് എന്ന ഗ്രൂപ്പ് ടീമിന്റെ തോല്‍വിയുടെ കാരണം കണ്ടെത്തിയത് ഇങ്ങനെയാണ്. ഇവരുടെ ഗ്രൂപ്പില്‍ മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
ടൈം ട്രാവലര്‍മാര്‍ പ്രവചിച്ചിരുന്നില്ലെങ്കില് ബ്രസീല്‍ തന്നെ ജേതാക്കളാവുമായിരുന്നുവെന്നും, അതിലൂടെ സംഭവിക്കാനിരുന്നത് അതേ പടി തന്നെ നടക്കുമായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. പക്ഷേ ടൈം ട്രാവലര്‍ പ്രവചിച്ചതിലൂടെ നടക്കാനിരുന്ന കാര്യത്തിന്റെ സാധ്യതകള്‍ തന്നെ മാറി. പക്ഷേ മറ്റൊരു യാഥാര്‍ത്ഥ്യം കടന്നുവന്നുവെന്നും ഇവര്‍ പറയുന്നു. ഹോളിവുഡ് ചിത്രം അവഞ്ചേഴ്സുമായി താരതമ്യം ചെയ്താണ് ഇത്തരമൊരു തിയറിയിലേക്ക് ആരാധകര്‍ എത്തിയിരിക്കുന്നത്.

യഥാര്‍ഥത്തില്‍ നടക്കേണ്ടിയിരുന്ന കാര്യം ടൈം ട്രാവലര്‍ നേരത്തെ തന്നെ പ്രവചിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍. അത് ടൂര്‍ണമെന്റിന്റെ ഫലത്തെ അവഞ്ചേഴ്സ് എന്ഡ്ഗെയിം മോഡലില്‍ മാറ്റിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ക്രൊയേഷ്യയോട് പെനാല്‍ട്ടി കിക്കിലാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്രസീല്‍ അനാവശ്യമായി അവസാന നിമിഷം വഴങ്ങിയ ഗോളാണ് മത്സരത്തെ അധിക സമയത്തേക്കും, പിന്നീട് ഷൂട്ടൗട്ടിലേക്കും നയിച്ചത്. അതേസമയം തോല്‍വിക്ക് പിന്നാലെ പരിശീലകന് രാജിവെച്ചിരുന്നു. നെയ്മര്‍ പോലും വിരമിക്കല്‍ എന്ന സൂചനയാണ് നല്‍കിയത്.

ജയിച്ചിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്കൊപ്പം സെമി ഫൈനല്‍ പോരാട്ടത്തിന് ബ്രസീല്‍ എത്തുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ടൈം ട്രാവലര്‍മാര്‍ നാശം പിടിച്ചവരാണെന്ന് ഇപ്പോള്‍ ബ്രസീല്‍ ആരാധകര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഈ തിയറിയെ നിരവധി പേര് ട്രോളിയിട്ടുണ്ട്. മറ്റെതെങ്കിലും കാലത്തില്‍ നിന്ന് വന്നതായിരിക്കും ആ ടൈം ട്രാവലര്‍ എന്ന് ബ്രസീല്‍ ആരാധകരെ പരിഹസിച്ച് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ടൈം ട്രാവലര്‍ ഉള്ളത് കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ജയിക്കേണ്ടിയിരുന്ന ബ്രസീല്‍ തോറ്റതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ പരിഹാസം.
-
സ്ഥലമോ വീടോ വാങ്ങാന്‍ പറ്റിയ സമയം, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വരികയോ ചെയ്യും, നാൾഫലം -
മീനം രാശിഫലം: നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് നല്ല ദിവസം, കഴിവുകൾക്ക് അംഗീകാരം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications