നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം
ലണ്ടന്‍: ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്. അദ്ദേഹം 500 വര്‍ഷം മുമ്പ് പ്രവചിച്ച കാര്യങ്ങള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമായി വരാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ പ്രവചിച്ചിരിക്കുകയാണ് ഒരു ടൈം ട്രാവലര്‍.
ബഹിരാകാശത്ത് അജ്ഞാതമായ സംഭവങ്ങള്‍ നടക്കുമെന്ന് നേരത്തെ നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ഇനിയുള്ള 48 മണിക്കൂറുകളിലായി നടക്കുമെന്നും, ഡിസംബറില്‍ നാല് ദിവസങ്ങള്‍ സൂക്ഷിക്കണമെന്നും ടൈം ട്രാവലറുടെ പ്രവചനത്തിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ക്രിസ്മസിലേക്ക് എത്തി കൊണ്ടിരിക്കെ നാല് ദിവസങ്ങള്‍ ഡിസംബറില്‍ ഭയപ്പെടുത്തുന്നതായി ഉണ്ടെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. ടിക് ടോക്കിലെ പ്രവചനങ്ങളിലൂടെ പ്രശസ്തനായ നല്ലാക് നയൂഗ് എന്ന ടൈം ട്രാവലറാണ് തന്റെ പ്രവചനങ്ങളും അവ സംഭവിക്കുന്ന ദിവസങ്ങളും വെളിപ്പെടുത്തിയത്. വലിയ ഭീഷണിയുയര്‍ത്തുന്ന കാര്യങ്ങള്‍ ഡിസംബര്‍ മാസത്തില്‍ സംഭവിക്കുമെന്നും, നാല് തിയതികളാണ് സൂക്ഷിക്കേണ്ടതെന്നും, നയൂഗ് മുന്നറിയിപ്പ് നല്‍കുന്നു.

താന്‍ നൂറ് ശതമാനവും സത്യസന്ധനായ ഒരു ടൈം ട്രാവലറാണെന്നും, പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുമ്പോല്‍ അക്കാര്യം എല്ലാവര്‍ക്കും മനസ്സിലാവുമെന്നും നയൂഗ് പറയുന്നു. 2983ല്‍ നിന്നുള്ള ടൈം ട്രാവലറെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അതേസമയം ഇതില്‍ ആദ്യത്തെ പ്രശ്‌നമേറിയ ദിനം 48 മണിക്കൂറില്‍ എത്തുമെന്നാണ് നയൂഗ് പ്രവചിക്കുന്നത്. ഡിസംബര്‍ പതിനാലാം തിയതി ബുധനാഴ്ച്ചയാണ് ജാഗ്രത പാലിക്കേണ്ട ദിനമായി ടൈം ട്രാവലര്‍ പറയുന്നത്. എന്താണ് സംഭവിക്കുകയെന്ന് വ്യക്തമായി ഇയാള്‍ പറഞ്ഞിട്ടില്ല.

ഇയാള്‍ നല്‍കുന്ന സൂചന പ്രകാരം ഒരു സീറ്റി സ്‌കൈ ലൈനാണ് കാണാന്‍ സാധിക്കുക. അതായത് ഒരു സാങ്കേതികപരമായ എന്തെങ്കിലും ദുരന്തമോ, അത്ഭുതകരമായ കാര്യങ്ങളോ സംഭവിക്കാനാണ് സാധ്യത. പക്ഷേ ഇത് എന്തായിരിക്കുമെന്ന് അവ്യക്തമാണ്. അതേസമയം രണ്ടാമത്തെ കാര്യം ഡിസംബര്‍ 19നാണ് നടക്കുക. നക്ഷത്ര സമൂഹത്തിന്റെ ഒരു ചിത്രമാണ് ഈ ദിനത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യത്തെ കുറിച്ച് നയൂഗ് പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളായിരിക്കും നടക്കാന്‍ പോകുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
അതേസമയം നോസ്ട്രഡാമസിന്റെ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പ്രവചനങ്ങളില്‍ ഇക്കാര്യങ്ങളുണ്ട്. നക്ഷത്ര സമൂഹത്തില്‍ നിന്നും തീജ്വാലകള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പ്രവചനം. ഈ വര്‍ഷം ഇതുവരെ നടന്നില്ലെങ്കിലും, അടുത്ത വര്‍ഷത്തെ നിര്‍ണായക പ്രവചനങ്ങളില്‍ ഇത് വരും. എന്നാല്‍ ഈ വര്‍ഷം നിരവധി തവണയായി സംഭവിച്ച സൂര്യനിലെ വിസ്‌ഫോടനവും, അതിനെ തുടര്‍ന്ന് തീജ്വാലകള്‍ ഭൂമിയിലേക്ക് വന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. അതുപോലൊന്ന് ഈ വര്‍ഷം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാവും ടൈം ട്രാവലര്‍ പറഞ്ഞത്.

സൂര്യനില്‍ ഈ വര്‍ഷം വിസ്‌ഫോടനമുണ്ടായാല്‍ അത് ടൈം ട്രാവലര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വരുന്നതിനും വഴിവെക്കും. നേരത്തെ നാസയുടെ ആര്‍ട്ടിമിസ് ദൗത്യം അടുത്തിടെയാണ് ലോഞ്ച് ചെയ്തത്. അതുകൊണ്ട് നിരവധി ബഹിരാകാശ സംബന്ധമായ കാര്യങ്ങള്‍ വേറെയും നടക്കുന്നുണ്ട്. മൂന്നാമത്തെ കാര്യം ഡിസംബര്‍ 22ന് സംഭവിക്കുമെന്നാണ് നയൂഗ് പറയുന്നത്. ഇത്തവണ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ക്ഷീരപഥത്തെയാണ് കാണിച്ചിരിക്കുന്നത്. നക്ഷത്ര സമൂഹത്തില്‍ കാര്യമായിട്ടുള്ള എന്തെങ്കിലും സംഭവിക്കാമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഡിസംബര്‍ മുപ്പതാണ് അവസാനത്തെ കാര്യം സംഭവിക്കുമെന്ന് പറഞ്ഞിരിക്കുന്ന ദിനം. ഇവിടെയും ക്ഷീരപഥത്തിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇത്തവണ ക്ഷീരപഥം ആകെ താളം തെറ്റിയ നിലയിലാണ് ഉള്ളത്. രണ്ടാമതൊരു സംഭവം കൂടി ക്ഷീരപഥത്തില്‍ നടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം ക്ഷീരപഥത്തില്‍ വിസ്‌ഫോടനം നടക്കുന്നതുമായി ഇതിനെ കാണാം. അതേസമയം ഇവ നടക്കുമോ എന്ന് നിരവധി പേര്‍ ചോദിക്കുന്നു. സൂര്യനില്‍ നിന്നുള്ള വിസ്‌ഫോടനം ചിലപ്പോള്‍ സംഭവിച്ചേക്കാം. കാരണം അപ്രവചനീയമാണ് സൂര്യന്റെ പെരുമാറ്റമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ തന്നെ വെളിപ്പെടുത്തിയതാണ്.

അതേസമയം നയൂഗ് നേരത്തെയും വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ വൈറലായതാണ്. നെവാഡ യുഎസ് എയര്‍ഫോഴ്‌സ് ബേസില്‍ പറക്കുംതളിക ഇറങ്ങുമെന്നായിരുന്നു വലിയ പ്രവചനം. ഇത് അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് നടക്കുമെന്നാണ് പ്രവചനം. മെക്‌സിക്കോയിലെ നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അജ്ഞാതമായ കഴിവുകള്‍ സൂര്യനില്‍ നിന്ന് ലഭിക്കുമെന്നും, ഇത് ഫെബ്രുവരി പതിനാലിനാണ് സംഭവിക്കുകയെന്നും നയൂഗ് പ്രവചിച്ചിരുന്നു.












Click it and Unblock the Notifications