ലോകത്തിലെ ഏറ്റവും സമ്പന്നനായ പൂച്ച; ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന് പ്രതിഫലം 12 ലക്ഷം, ആസ്‌തി 852 കോടി..!
പൂച്ചകളെ വളർത്താൻ ഇഷ്‌ടമുള്ളവരാണ് നമ്മളിൽ അധികം പേരും. ഭൂരിഭാഗം പേരുടെയും വീടുകളിൽ ഇത്തരത്തിൽ പൂച്ചകളെ വളർത്തുന്നുമുണ്ടാവും. എന്നാൽ നിങ്ങളുടെ പൂച്ച എന്തെങ്കിലും തരത്തിലുള്ള വരുമാനം നിങ്ങൾക്ക് നൽകാറുണ്ടോ? ഇല്ലെന്നാവും ഉത്തരം. പൂച്ചയെ രാവിലെ പണിക്ക് വിടാനാണോ എന്നാവും നിങ്ങളിൽ പലരും മനസിൽ വിചാരിക്കുക. പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഈ പൂച്ചയുടെ കഥ കേട്ടാൽ നിങ്ങളും ഒന്നാഗ്രഹിച്ചു പോവും, ഇങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്ന്.
84 മില്യൺ പൗണ്ട്, അതായത് 852 കോടി രൂപയാണ് നള എന്ന ഈ പൂച്ചയുടെ ആസ്‌തിയായി കണക്കാക്കിയത്. ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന് 12 ലക്ഷം രൂപയും സമ്പാദിക്കുന്ന ലോകത്തിലെ ഏറ്റവും ധനികനായ പൂച്ച എന്ന വിളിപ്പേരാണ് നളയ്ക്ക് ഉള്ളത്. ഇത്രയധികം സമ്പത്തും പ്രശസ്‌തിയും ഉണ്ടായിരുന്നിട്ടും, നളയുടെ ജീവിതം ആരംഭിച്ചത് ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് എന്ന കാര്യം പലർക്കും അറിയില്ല.

Pic Courtesy: Nala Cat Instagram
പൂക്കി എന്നറിയപ്പെടുന്ന വാരിസിരി മത്തച്ചിട്ടിഫാൻ ലോസ് ഏഞ്ചൽസിലെ ഒരു റെസ്ക്യൂ സെന്ററിൽ നിന്ന് കണ്ടെത്തിയതോടെയാണ് നളയുടെ താരപദവിയിലേക്കുള്ള ശരിക്കുമുള്ള യാത്ര ആരംഭിച്ചത്. മനോഹരമായ സയാമീസ്/ടാബി മിക്‌സ് പൂച്ചയെ സ്വീകരിക്കാൻ തീരുമാനിച്ച പൂക്കിക്ക് നളയെ ആദ്യ കാഴ്‌ചയിൽ നന്നേ ബോധിച്ചു.
2012 മുതലാണ് പൂക്കി ഇൻസ്‌റ്റഗ്രാമിൽ നളയുടെ ചിത്രങ്ങൾ പങ്കിടാൻ തുടങ്ങിയത്. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറം നള പെട്ടെന്ന് തന്നെ ഇൻസ്‌റ്റയിൽ ഒരു സെൻസേഷനായി. 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇതുവരെ 7,267 പോസ്‌റ്റുകളും ഉള്ള നളയുടെ ഇൻസ്‌റ്റഗ്രാമിലെ പ്രശസ്‌തി ആരെയും അതിശയിപ്പിക്കുന്നതാണ്.
അവളുടെ 84 മില്യൺ പൗണ്ട് സമ്പത്ത് അവളുടെ പോസ്‌റ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ, നള ഒരു പോസ്‌റ്റിന് ശരാശരി 12,000 പൗണ്ട് അഥവാ 12 ലക്ഷം രൂപയോളമാണ് ഈടാക്കുന്നത്. തന്റെ പോസ്‌റ്റുകളിലൂടെ സംസാരിക്കുന്ന ഇന്റർനെറ്റിലെ ആദ്യത്തെ പൂച്ചകളിൽ ഒരാളാണ് നളയെന്ന് "ദിസ് മോർണിംഗ്" എന്ന ടിവി ഷോയിൽ പൂക്കി ഒരിക്കൽ പറയുകയുണ്ടായി.
ഇതിനിടെ നളയുടെ ജനപ്രീതി സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്തേക്ക് കൂടി വ്യാപിച്ചിരുന്നു. സ്വന്തമായി ക്യാറ്റ് ഫുഡ് ബ്രാൻഡ് പോലുമുണ്ട് അവൾക്കിപ്പോൾ. അവളുടെ 84 ദശലക്ഷം ഡോളർ ആസ്‌തിയിൽ ഗണ്യമായ സംഭാവന നൽകുന്നത് ഇതിൽ നിന്നുള്ള വരുമാനമാണ്. കൂടാതെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ നിന്നുള്ള വരുമാനവുമുണ്ട്.
നളയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് തന്റെ മുഴുവൻ സമയ ജോലിയായി മാറിയെന്നും വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുത്തതായും പൂക്കി പറഞ്ഞിരുന്നു. എങ്കിലും നളയുമായി നടന്നു തീർത്ത വഴികളിൽ ഇത്രയധികം പ്രശസ്‌തിയും സെലിബ്രിറ്റി പദവിയും ഒന്നും സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നാണ് പൂക്കി പറയുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications