നാസയുടെ അപകട മുന്നറിയിപ്പ്, 1029 അടി ഭീമന്‍; അന്തരീക്ഷത്തിലെത്തിയാല്‍ ഭൂമിക്കെന്ത് സംഭവിക്കും
നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്. അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍. ഇവ തീര്‍ത്തും അപ്രവചനീയമാണ്. ചിലപ്പോള്‍ ഇവയുടെ സഞ്ചാരം ഭൂമിയെ ലക്ഷ്യമിട്ടായിരിക്കും. എന്നാല്‍ അത് ഭൂമിയെ സ്പര്‍ശിക്കാതെ തന്നെ ഇവ കടന്നുപോവുകയും ചെയ്യും. അടുത്തൊന്നും ഭൂമിയെ കടുത്ത രീതിയില്‍ ബാധിക്കാന്‍ ഇടയുള്ള ഛിന്നഗ്രഹങ്ങള്‍ വരില്ലെന്നാണ് നാസ പറയുന്നത്.
എന്നാല്‍ അങ്ങനെ പറയുമ്പോഴും ഗുരുത്വാകര്‍ണ ഫലത്താല്‍ ഛിന്നഗ്രഹങ്ങളുടെ സഞ്ചാര ദിശ മാറുമോ എന്നൊരു ആശങ്ക നാസയ്ക്കുമുണ്ട്. അത്തരത്തിലൊന്ന് സംഭവിച്ചാല്‍ ഭൂമി ചിന്നഭിന്നമാകും. ഇത്തരമൊരു ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ പറയുകയാണ്.

നാസ ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 2022 ടിഎന്‍1 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഇവ ഇപ്പോള്‍ അതിവേഗത്തില്‍ ഭൂമിക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണ്. 1029 അടി വലിപ്പമേറിയതാണ് ഈ ഛിന്നഗ്രഹമെന്ന് നാസ പറയുന്നു. ഏപ്രില്‍ മുപ്പതിന് ഇവ നമ്മുടെ ഭൂമിയുമായി ഏറ്റവും അടുത്ത് വരെ എത്താം.
അതേസമയം ഗുരുത്വാകര്‍ഷണ ഫലത്താല്‍ ഇവ ഭൂമിയില്‍ ഇടിക്കുമോ എന്നാണ് ഇപ്പോഴുള്ള ആശങ്ക. ഛിന്നഗ്രഹം നമ്മുടെ ഗ്രഹവുമായി ഇടിച്ചാല്‍ അത് നമ്മുടെ ഗ്രഹത്തെ തകര്‍ക്കും. രണ്ട് കഷ്ണമായി ഭൂമി പിളരാം. അതല്ലെങ്കില്‍ പൂര്‍ണമായും നമ്മുടെ ഗ്രഹത്തെ അത് ഇല്ലാതാക്കാം.
ഈ ഛിന്നഗ്രഹം ഭൂമിയുടെ 7,130461 കിലോ മീറ്റര്‍ അപ്പുറത്ത് കൂടെ കടന്നുപോകുമെന്നാണ് നാസ ഇപ്പോള്‍ കരുതുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ 19 മടങ്ങ് കുറവാണിത്. നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് ഇതിനെ നാസ കാണുന്നത്. അതേസമയം ഈ ഛിന്നഗ്രഹത്തിന് അതിവേഗമാണ് ഉള്ളത്.
മണിക്കൂറില്‍ 63828 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ഭൂമിയിലേക്ക് എത്തുന്നത്. അതുകൊണ്ട് ക്ലോസ് എന്‍കൗണ്ടറായിട്ടാണ് നാസ ഇതിനെ കാണുന്നത്. സുരക്ഷിതമായി ഇവ ഭൂമിയെ കടന്നുപോകുമെന്ന് നാസ ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള അപകടം നിരവധിയാണെന്ന് നാസ ഓര്‍മിപ്പിക്കുന്നു.
ശുക്രനും ജൂപിറ്ററിനും ഇടയിലുള്ള ഛിന്നഗ്രഹ ബെല്‍റ്റില്‍ നിന്നാണ് ഭൂരിപക്ഷം ഛിന്നഗ്രഹങ്ങളും വരുന്നത്. എന്നാല്‍ പ്രപഞ്ചമാകെ ചുറ്റി നടക്കുന്ന ഛിന്നഗ്രഹമാണ് 2022 ടിഎന്‍1. സാധാരണയുള്ള പാറ്റേണുകളെ ഇവ പിന്തുടരുന്നില്ല. എന്നാല്‍ ഇത്തരം ഭീമാകാരനായ ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പദം വളരെ നിര്‍ണായകമാണ്.
മാറ്റങ്ങളുണ്ടായാല്‍ ഭൂമിയിലെ ജീവശാലങ്ങളെ മുമ്പ് നശിപ്പിച്ചത് പോലൊരു ലോകാവസാനം നമ്മള്‍ നേരിടേണ്ടി വരും. നേരത്തെ ഭൂമിയിലെ റഡാറുകളെ വെട്ടിച്ച് റഷ്യയില്‍ ഛിന്നഗ്രഹങ്ങള്‍ പതിച്ചിരുന്നു. ഈ ഛിന്നഗ്രഹം പതിക്കുന്നിടത്തെ ആറ് കോടി 90 ലക്ഷം ജനങ്ങളെ ഇല്ലാതാക്കാന്‍ ഇവയെ കൊണ്ട് സാധിക്കും.












Click it and Unblock the Notifications