ഭൂമി ഒന്നിലധികം ഉണ്ടോ? നാസ ഒടുവില്‍ അത് കണ്ടെത്തി; ചന്ദ്രനെ പോലെ തിളങ്ങുന്ന അത്ഭുത പ്രതിഭാസം
പ്രപഞ്ചത്തില്‍ എത്ര ഭൂമിയുണ്ട്. ദീര്‍ഘകാലമായി ഇക്കാര്യം ശാസ്ത്രജ്ഞര്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയിരിക്കുന്നത്. ഭൂമിയുമായി സാമ്യതകള്‍ ഉള്ള ഒരു ഗ്രഹത്തെയാണ് നാസ കണ്ടെത്തിയത്.
വിദൂരമായ മേഖലയിലാണ് ഈ ഗ്രഹമുള്ളത്. എത്രയോ കാലമായി ഭൂമിക്ക് സമാനമായ അന്തരീക്ഷമുള്ള ഗ്രഹങ്ങളെ കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഭൂമി പോലെ വാസയോഗ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുക ദുഷ്കരമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തല്‍ എല്ലാ ഇത്തരം കണ്ടെത്തലുകളിലേക്ക് വെളിച്ചം വീശുമെന്ന് ഉറപ്പാണ്.

പുതിയതായി കണ്ടെത്തിയ ഗ്രഹം ചന്ദ്രനെ പോലെ തിളങ്ങുമെന്നാണ് നാസ അവകാശപ്പെടുന്നതെന്ന് മെട്രോ റിപ്പോര്‍ട്ടില്‍ പറയുന്നു. നാസയുടെ സ്പേസ് ടെലസ്കോപ്പാണ് ട്രാപ്പിസ്റ്റ്-1 എന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്. നിരവധി ചെറു ഗ്രഹങ്ങള്‍ ഈ നക്ഷത്ര ഭീമന് ചുറ്റും പ്രദക്ഷിണം വെക്കുന്നുവെന്നും നാസയുടെ റിപ്പോര്‍ട്ടിലുണ്ട്.
ജെയിംസ് വെബ് ടെലിസ്കോപ്പ് ഒടുവില്‍ പാറകഷ്ണങ്ങള്‍ നിറഞ്ഞ ഈ ചെറു ഗ്രഹങ്ങളുടെ താപനില അളന്നിട്ടുണ്ട്. എത്രത്തോളം താപമേറിയതായിരിക്കും ഈ ഗ്രഹമെന്ന് കണ്ടെത്താനും അത് സഹായിക്കും. ട്രാപ്പിസ്റ്റ്-1ബി എന്ന പേരാണ് ഇതിന് നാസ നല്‍കിയിരിക്കുന്നത്. ചന്ദ്രനെ പോലെ തിളക്കമുണ്ടെങ്കിലും അതുപോലെ പ്രകാശത്തെ ഈ ഗ്രഹം പുറന്തള്ളുന്നില്ല.
അതേസമയം പ്രകാശത്തെ ഇവ പുറന്തള്ളാതിരിക്കുന്നതിന് ഒരു പ്രത്യേക കാരണം തന്നെയുണ്ട്. ഇത്ര പ്രകാശത്തെ പാറക്കഷ്ണങ്ങളാല് നിറഞ്ഞ ഒരു ഗ്രഹത്തില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. ഈ പഠനം നടത്തിയ ഡോ പിയറെ-ഒലിവിയര്‍ ലഗാഗെയാണ്. കനത്ത ചൂടുള്ള ഗ്രഹമാണ് ട്രാപ്പിസ്റ്റ്.
തിളച്ചുമറിയുന്നതാണെന്ന് തന്നെ പറയാം. 230 ഡിഗ്രി സെല്‍ഷ്യസാണ് ഈ ഗ്രഹത്തിലെ താപനില. ഈ സാഹര്യത്തില്‍ വാസയോഗ്യമാകില്ല ഈ ഗ്രഹമെന്ന് തല്ക്കാലം പറയാനാവും. അതേസമയം ഈ ഗ്രഹത്തിന് അന്തരീക്ഷമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വളരെ ചെറിയ ഗ്രഹമാണിത്. അതുപോലെ മറ്റ് ഗ്രഹങ്ങളെ പോലെ വെളിച്ചവമുണ്ട്.
അതേസമയം ലോകത്ത് ഒരു ടെലസ്കോപ്പും ഇത്രത്തോളം അളവിലുള്ള വെളിച്ചത്തെ അളന്നിട്ടില്ലെന്ന് നാസ ആസ്ട്രണോമിക്കല്‍ റിസര്‍ച്ച് ടീം മേധാവി ഡോ ഗ്രീന്‍ പറഞ്ഞു. ഇതിലൂടെ ഈ ഗ്രഹത്തില്‍ മുമ്പ് ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ ഇപ്പോഴുണ്ടോ എന്നെല്ലാം കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കും.
വളരെ സിംപാളിയാട്ടുള്ള ഗ്രഹങ്ങളാണ് ഇതിനെ വലംവെക്കുന്നത്. അതാണ് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഭൂമിക്ക് ലഭിക്കുന്നതിനേക്കാള്‍ നാല് മടങ്ങ് അധികം ചൂടാണ് ഈ ട്രാപ്പിസ്റ്റിലുള്ളത്. ഈ ഗ്രഹത്തില്‍ മനുഷ്യര്‍ക്ക് താമസിക്കാനാവില്ലെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications