വീടിന്റെ പോര്‍ച്ചിലെ ചെടി മുറിച്ച് കളയണമെന്ന് അയല്‍വാസി, യുവതിക്ക് കത്ത്; കാരണം ചിരിപ്പിക്കും
ദില്ലി: അയല്‍വാസികള്‍ പലപ്പോഴും വലിയ തലവേദനയാവാറുണ്ട്. അവരുടെ ഇടപെടലുകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാറുള്ളത്. അതുപോലൊരു കാര്യമാണ് ഒരു യുവതിക്ക് സംഭവിച്ചിരിക്കുന്നത്. അയല്‍വാസിയാണ് ഇവിടെ യുവതിക്ക് കത്തെഴുതിയിരിക്കുന്നത്. വീട്ടില്‍ വളര്‍ത്തിയ ചെടിയെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.
സാധാരണ അയല്‍വാസികള്‍ തമ്മില്‍ ഉണ്ടാവാറുള്ളത് അതിര്‍ത്തി തര്‍ക്കമാണ് . ഇവിടെ നേരെ വിപരീതമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇവര്‍ ഭീഷണി കത്താണ് അയല്‍വാസിയായ യുവതിക്ക് എഴുതിയിരിക്കുന്നത്. ആര് കേട്ടാലും ചിരിച്ച് പോകും. വിശദമായ വിവരങ്ങളിലേക്ക്...

image credit:reditt
യുവതിയുടെ വീട്ടിലെ ചെടിയിലെ പൂക്കള്‍ തങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ഈ ചെടികള്‍ യഥാര്‍ഥമല്ലാത്തതാണ് ഇവരുടെ പ്രശ്‌നം. ആര്‍ട്ടിഫിഷ്യലായി വളര്‍ത്തിയ ചെടികളാണിത്. ഇതിന്റെ പേരിലാണ് യുവതിക്ക് അയല്‍വാസികളുടെ പേരില്‍ കത്ത് കിട്ടിയിരിക്കുന്നത്. ചെടികള്‍ ഓര്‍ഗാനിക്കായിട്ടുള്ളതല്ലെനനും, ഡെക്കറേഷനും യഥാര്‍ത്ഥമല്ലെന്നും ഇവര്‍ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കുറച്ച ദേഷ്യത്തിലാണ് ഇവര്‍ ഇതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. യുവതി വീട്ടില്‍ ഒറിജിനല്‍ അല്ലാത്ത ചെടിവുകള്‍ വെച്ചതില്‍ ഇവരാകെ രോഷത്തിലാണ്.

ഇവര്‍ വീട്ടില്‍ ചെടി വളര്‍ത്തിയത് തങ്ങളുടെ വീടിനെയും ബാധിക്കുമെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വീട് വില്‍ക്കുകയാണെങ്കില്‍ ഈ ചെടികള്‍ ഉള്ളത് നെഗറ്റീവായി ബാധിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. അത് മാത്രമല്ല ചെടികളെല്ലാം ഉടനെ മാറ്റണമെന്ന മുന്നറിയിപ്പും ഇതിലുണ്ട്. തെറ്റായ രീതിയില്‍ ടൈപ്പ് ചെയ്ത കത്താണിതെന്ന് യുവതി പറയുന്നു. ഇവര്‍ റെഡിറ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കത്ത്. വളരെ അഗ്രസീവായിട്ടുള്ള കത്താണിതെന്നും, തന്റെ വീട്ടില്‍ നിയമപരമായി നട്ട് വളര്‍ത്തിയ ചെടികള്‍ മുറിച്ച് മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും യുവതി പറഞ്ഞു.

അതേസമയം ഇതൊരു ചെറിയ വിഷയമായിട്ട് കത്തെഴുതിയവര്‍ കണ്ടിട്ടില്ല. മറ്റ് അയല്‍വാസികളെല്ലാം ഗൗരവത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്തു. ഇവര്‍ക്കെതിരെ അയല്‍വാസികളെല്ലാം ചേര്‍ന്ന് നടപടിയെടുക്കുമെന്ന സൂചനയാണ് കത്തില്‍ നല്‍കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഈ ചെടികളെല്ലാം മാറ്റിയിട്ടില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നാണ് മുന്നറിയിപ്പ്. അത മാത്രമല്ല, ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കത്ത് മുഴുവന്‍ അക്ഷരത്തെറ്റുകളും ഗ്രാമര്‍ തെറ്റുകളുമാണെന്ന് റെഡിറ്റ് യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
നിങ്ങള്‍ക്കിനി കുറച്ച് ദിവസം മാത്രമാണ് ഉള്ളതെന്നും, ഒരാള്‍ കുറിച്ചിട്ടുണ്ട്. ഇവര്‍ മണ്ടന്മാരാണോ, പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് ഇവര്‍ എങ്ങനെയാണ് കരുതുന്നതെന്നും മറ്റൊരാള്‍ കുറിച്ചു. എന്തൊരു കോമാളിയാണ് ഇവരെന്ന് മറ്റൊരാള്‍ കുറിച്ചു. പോലീസ് ഇതുപോലെ കത്ത് നിയമനടപടിയുടെ ഭാഗമായി എഴുതുമെന്നും ഒരാള്‍ ട്രോളായി കുറിച്ചു. ഈ അയല്‍വാസികള്‍ നിങ്ങളുടെ ചെടികള്‍ പിഴുത് മാറ്റുമെന്നും, സൂക്ഷിക്കണമെന്നും, അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതിയോട് പറഞ്ഞവരുണ്ട്.












Click it and Unblock the Notifications