സൂര്യനില്‍ വീണ്ടും സണ്‍സ്പോട്ട്, വിസ്ഫോടനമുണ്ടാകാം, ഭൂമിയെ തേടി അപകടമെത്തുമോ? സാധ്യത ഇങ്ങനെ
സൂര്യന് ഇപ്പോള്‍ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. സോളാര്‍ മാക്സിമം എന്ന ഘട്ടമാണ് സൂര്യനില്‍ ഇപ്പോഴുള്ളത്. ആ സമയം സൂര്യന് എപ്പോഴും കലുഷിതമായിരിക്കും. നിരന്തരം സൗരജ്വാലകളെ ഇവ പുറന്തള്ളും. നിരന്തരം സണ്‍സ്പോട്ടുകളും സൂര്യനില്‍ രൂപം കൊള്ളും. ഇവ പലപ്പോഴും ഭൂമിയെ ലക്ഷ്യമിട്ടാണ് വരാറുള്ളത്.
ഭൂമിയുടെ കാന്തിക മണ്ഡലം ഉള്ളത് കൊണ്ടാണ് ഇവയില്‍ നിന്ന് നമ്മുടെ ഗ്രഹം രക്ഷപ്പെടുന്നത്. പക്ഷേ അപ്പോഴും ഭൂമിയില്‍ വലിയ പ്രശ്നങ്ങള്‍ ഇവ സൃഷ്ടിക്കാറുണ്ട്. പ്രധാനമായും നമ്മുടെ ഉപഗ്രഹങ്ങളെ ഇവ ആകെ പ്രവര്ത്തനരഹിതമാക്കുമെന്നതാണ് വെല്ലുവിളി നിറഞ്ഞ കാര്യം. ഇതിലൂടെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ അടക്കം നിശ്ചലമാകും.

അതേസമയം സൂര്യനില്‍ വീണ്ടുമൊരു സണ്‍സ്പോട്ട് രൂപപ്പെട്ടിരിക്കുകയാണ്. അതിശക്തമായ എആര്‍ 3664 എന്ന സണ്‍സ്പോട്ടാണ് സൂര്യനില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. ഇവ ഭൂമിയെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്കാണ് തിരിഞ്ഞെത്തിയിരിക്കുന്നത്. ഇതിനര്‍ത്ഥം രാക്ഷസ ജ്വാലകള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ നിരന്തരം വിസ്ഫോടനം സൂര്യനില്‍ ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്.
ഇവ മുമ്പുണ്ടായിരുന്ന സണ്സ്പോട്ടുകളെ അപേക്ഷിച്ച് ചെറുതാണ്. എന്നാല്‍ ഇവയില്‍ നിരന്തരം വിസ്ഫോടനങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാധാരണ ഇത്തരം സണ്‍സ്പോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലെങ്കില്‍ ആഴ്ച്ചകള്‍ എടുത്തോ ഇല്ലാതാവാറുണ്ട്. എന്നാല്‍ ഈ സണ്‍സ്പോട്ടിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല. അതാണ് ആശങ്കപ്പെടുത്തുന്നത്.
അതേസമയം എആര്‍3664 ഉടനെ ഒന്നും ഇല്ലാതാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത് വലിയ സണ്സ്പോട്ടായിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ഇത് സ്വാഭാവികമായ രൂപത്തിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഇത്രയൊക്കെയാണെങ്കിലും ഇവയില്‍ നിന്ന് വരുന്ന തീജ്വാലകള്‍ അത്യുഗ്രനാണ്. രാക്ഷസ തീജ്വാലകള്‍ ഈ സണ്‍സ്പോട്ടില്‍ നിന്ന് ഭൂമിക്ക് നേരെ വര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
ജൂണ്‍ 23നാണ് എം9.3 ക്ലാസ് വിഭാഗത്തിലുള്ള സൗരജ്വാലകള്‍ ഇവ പുറന്തള്ളിയത്. എക്സ് ക്ലാസില്‍ നിന്ന് ചെറിയ വ്യത്യാസം മാത്രമാണ് ഇവയ്ക്കുള്ളത്. ഏറ്റവും കരുത്തുറ്റ സൗരജ്വാലകളാണ് എക്സ് ക്ലാസില്‍ ഉണ്ടാവുക. പക്ഷേ എം വിഭാഗത്തില്‍ വരുന്നവയും ശക്തമായി തന്നെ ഭൂമിയില്‍ വന്ന് പതിക്കും.
ഭൂമിയുടെ മാഗ്നറ്റോസ്ഫിറില് ഇവ വലിയ ആഘാതം സൃഷ്ടിക്കും. നമ്മുടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാവും. ഇത്തരം സൗരജ്വാലകളില്‍ നിന്ന് ഇലക്ട്രോമാഗ്നിറ്റ് റേഡിയേഷന് ഉണ്ടാവും. റേഡിയോ തരംഗങ്ങള്‍ മുതല്‍ എക്സറേകളും ഗാമ്മാ തരംഗങ്ങളും വരെയുണ്ടാവും.
അയണോസ്ഫിയറില്‍ ഇവ താല്ക്കാലികമായ പ്രശ്നങ്ങളുണ്ടാവും. ഇതിലൂടെ നമ്മുടെ ജിപിഎസ് സിഗ്നലുകള്‍, റേഡിയോ കമ്മ്യൂണിക്കേഷനുകള്‍, നമ്മുടെ പവര്‍ ഗ്രിഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനമെല്ലാം തകരാറിലാവും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications