• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കിടെ 'മാസ്' നീക്കവുമായി മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍; ഈ പണി ഇനി വേണ്ട, അമ്പരപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോലിക്കിടെ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്റെ മാസ് പ്രഖ്യാപനത്തില്‍ ഞെട്ടി ഉടമ. താന്‍ ജോലി ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മക്‌ഡൊണാള്‍ഡ്‌സിന്റെ ന്യൂസിലന്‍ഡ് ഫ്രാഞ്ചൈസിയിലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ അടക്കം ഷോക്കായി പോയ സംഭവമായിരുന്നു.

പലരും ഇയാളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും കേള്‍ക്കാതെയാണ് ജോലിക്കിടെ ഈ യുവാവ് ഇറങ്ങിപ്പോയത്. കടയുടെ ഉടമ അടക്കം ഇയാളോട് ദേഷ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ഇറങ്ങിപ്പോക്ക്. വിശദമായ വിവരങ്ങളിലേക്ക്....

1

ഈ യുവാവിനോട് പാചകത്തിനായി ഉപയോഗിക്കുന്ന ഒരു ഉപകരണം വൃത്തിയാക്കാന്‍ പറഞ്ഞതാണ് ജോലി ഉപേക്ഷിച്ച് പോകാന്‍ കാരണമായിരിക്കുന്നത്. കുറച്ച് കരിപിടിച്ച ഒരുപകരമായിരുന്നു ഇത്. എന്നാല്‍ അത് ഇഷ്ടപ്പെടാതിരുന്ന ജീവനക്കാരന്‍ ജോലി തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഫിയോണ്‍ മക്കല്ലം എന്ന യുവാവ് ടിക് ടോക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അവര്‍ വിചാരിച്ചത് ഞാനത് വൃത്തിയാക്കുമെന്നാണ്. വീഡിയോയില്‍ വൃത്തിയാക്കാന്‍ പറഞ്ഞ കാര്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്.

2

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

ഞാനൊരിക്കലും അത് ക്ലീന്‍ ചെയ്യില്ലെന്നും, തന്നെ അതിന് കിട്ടില്ലെന്നും യുവാവ് പറയുന്നുണ്ട്. കടയുടെ മാനേജറോട് താന്‍ ജോലി നിര്‍ത്തി പോവുകയാണെന്ന് ഇയാള്‍ പിന്നാലെ അറിയിക്കുകയാണ്. മാനേജര്‍ രോഷത്തോടെ ഇയാളോട് എന്തൊക്കെയോ പറയുന്നുണ്ട്. ഒപ്പം മക്‌ഡൊണാള്‍ഡ്‌സിലെ സഹപ്രവര്‍ത്തകരും ഇയാളോട് ജോലിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. നീ പോകേണ്ട, ഇവിടേക്ക് തിരിച്ചുവരൂ എന്ന് ദേഷ്യപ്പെട്ട് മാനേജര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ഫിയോണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.

3

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. അതേസമയം എല്ലാവരും യുവാവിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ല. വെറും ഇരുപത് മിനുട്ട് നേരത്തെ ജോലി മാത്രമായിരുന്നു അതിനുണ്ടായിരുന്നത്. അത്ര കഷ്ടപ്പാടുള്ള ജോലിയായിരുന്നില്ല അത്. ഇയാളെ പോലുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യമില്ല. മടി പിടിച്ച് ഇരിക്കുകയാണ് ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യമെന്നും ഒരാള്‍ പരിഹസിച്ചു. അതേസമയം ഈ ജോലി യാതൊരു പ്രശ്‌നവും ഇല്ലാതെ തങ്ങള്‍ പൂര്‍ത്തിയാക്കുമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

4

അതേസമയം മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഇത് ആദ്യമായിട്ടല്ല ഒരു ജീവനക്കാരന്‍ രാജിവെച്ച് പോകുന്നത്. മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷമില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. നേരത്തെ മക്‌ഡൊണാള്‍ഡ്‌സിന്റെ കാലിഫോര്‍ണിയ റെസ്‌റ്റോറന്റില്‍ നിന്നായിരുന്നു ഒരു ജീവനക്കാരന്‍ രാജിവെച്ചത്. ഇവിടെയുള്ള എല്ലാവരും രാജിവെച്ചു. കട അടച്ചുപൂട്ടിയെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. കൂട്ടരാജിയാണ് ഇവിടെ നടന്നതെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു.

5

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

പണത്തിന്റെ പ്രശ്‌നം കൊണ്ടല്ല എല്ലാവരും ജോലി ഉപേക്ഷിച്ചതെന്ന് ടിക് ടോക്കര്‍ പറഞ്ഞിരുന്നു. വളരെ മോശം അന്തരീക്ഷമാണ് മക്‌ഡൊണാള്‍ഡ്‌സില്‍ ഉള്ളത്. ഇവിടെയുള്ളവരില്‍ അധികവും ടീനേജര്‍മാരാണെന്നും സോയ് പറഞ്ഞു. അതേസമയം തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ വാര്‍ത്തകളെന്ന് മക്‌ഡൊണാള്‍ഡ്‌സ് വക്താവ് പറഞ്ഞിരുന്നു. രണ്ട് ജീവനക്കാരാണ് ഇവിടെ രാജിവെച്ചത്. രണ്ടാഴ്ച്ചത്തെ നോട്ടീസ് കാലാവധിക്ക് ശേഷമായിരുന്നു രാജി. ബാക്കിയുള്ള ജീവനക്കാരെല്ലാം കമ്പനിക്കൊപ്പം തന്നെയുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് അറിയിച്ചു.

English summary
new zealand: an employee quits job from mcdonald's after asking to do this task goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X