Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണ മൂര്‍ത്തിയുടെ സമ്മാനം ഒന്നുമല്ല, നിത അംബാനി സമ്മാനം അതുക്കും മേലെ; ഞെട്ടിക്കുന്ന വില

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി പേരക്കുട്ടിക്കായി 240 കോടിയുടെ ഓഹരികള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ അംബാനി കുടുംബം നല്‍കുന്ന സമ്മാനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇത് വളരെ ചെറുതാണ്. സമ്മാനത്തിന്റെ കാര്യത്തില്‍ നിത അംബാനിയും മുകേഷ് അംബാനിയും വളരെ മുന്നില്‍ നില്‍ക്കുന്നവരാണ്.

അത്രയ്ക്കധികം ആഡംബരത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായിരിക്കും ഇവരുടെ സമ്മാനങ്ങള്‍. നാരായണ മൂര്‍ത്തി പേരക്കുട്ടിക്കായി ഇന്‍ഫോസിസിന്റെ പതിനഞ്ച് ലക്ഷം ഓഹരികളാണ് നല്‍കിയത്. ഇത് വലിയൊരു തീരുമാനമായിട്ടാണ് പലരും കാണുന്നത്. അംബാനി കുടുംബം പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ ഇടയ്ക്കിടെ ചെയ്യാറുണ്ട്.

nita-ambani-gifts

നിത അംബാനി നല്‍കുന്ന സമ്മാനങ്ങള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അവര്‍ ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും പോലെയാണിത്. മരുമകളായ ശ്ലോകയ്ക്ക് നല്‍കിയ സമ്മാനമാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. ഇത് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. കാരണം രാജ്യത്താകെ വന്‍ ചര്‍ച്ചയായ കാര്യമാണിത്. ആകാശ് അംബാനിയുടെ ഭാര്യയാണ് ശ്ലോക.

2019ല്‍ ഇരുവരുടെയും വിവാഹ സമയത്ത് നിത അംബാനി മനോഹരവും ആഡംബരമേറിയതുമായ സമ്മാനമാണ് നല്‍കിയത്. മൗവാദ് ഇന്‍കമ്പേയറബിള്‍ നെക്ലേസാണിത്. ഇതിന്റെ വില 451 കോടിയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നെക്ലേസില്‍ 407.48 ക്യാരറ്റ് മഞ്ഞ വജ്രം പതിപ്പിച്ചിരുന്നു. അതോടൊപ്പം 229.52 ക്യാരറ്റ് വൈറ്റ് ഡയമണ്ടുകളും ഇവയിലുണ്ടായിരുന്നു. അത് 18 ക്യാരറ്റ് റോസ് ഗോള്‍ഡിനൊപ്പമായിരുന്നു പതിപ്പിച്ചത്.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരും ഒട്ടും മോശമല്ലാത്ത സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇഷയ്ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്. ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്. 2018ലായിരുന്നു ഈ ആഡംബര വിവാഹം നടന്നത്.

മുംബൈയില്‍ ഗുലിറ്റ എന്ന ആഡംബര വീടാണ് പിരാമല്‍ കുടുംബം ഇഷയ്ക്കും ആനന്ദിനും സമ്മാനിച്ചത്. മുംബൈയില്‍ മുകേഷ് അംബാനിക്കുള്ള ആന്റിലിയ എന്ന വീടിന്റെ അടുത്താണ് ഗുലിറ്റ സ്ഥിതി ചെയ്യുന്നത്. 450 കോടിയിലേറെ വിലയുണ്ട് ഈ വീടിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകേഷ് അംബാനിയും നിതയും ചേര്‍ന്ന് ഇഷയുടെയും ആനന്ദിന്റെയും കുട്ടികള്‍ക്ക് ആഡംബര സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഇരട്ട കുട്ടികളാണ് ഇഷയ്ക്ക് ജനിച്ചത്. കൃഷ്ണ എന്ന മകനും, ആദ്യ എന്ന മകളുമാണ് ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് വലിയൊരു ആഡംബര കസ്റ്റമൈസ്ഡ് സമ്മാനപ്പൊതികളാണ് നല്‍കിയത്.

വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും എല്ലാം അടങ്ങുന്ന ഒരു അലമാറയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതില്‍ വിമാനങ്ങളുടെയും മേഘങ്ങളുടെയും എല്ലാ കാര്‍ഡുകളും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ആഡംബര ബ്രാന്‍ഡായ ഹെര്‍മസ്, ഡിയോര്‍ എന്നിവരാണ് ഇത്തരം ആഡംബര ഗിഫ്റ്റുകള്‍ പുറത്തിറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+