Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതയുടെ ജന്മദിനം ആഘോഷമാക്കി മുകേഷ് അംബാനി, സിംഗപ്പൂരില്‍ ലൈറ്റ് ഷോ വരെ, ചെലവായത് ഇത്ര

പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഗംഭീരമായി തന്നെ ആഘോഷിക്കണം. എന്നാല്‍ അംബാനി കുടുംബമാണ് പിറന്നാള്‍ ആഘോഷിക്കുന്നതെങ്കില്‍ എങ്ങനെയിരിക്കും. അത് ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലായിരിക്കും. അംബാനി കുടുംബം പൊതുവേ എന്ത് കാര്യം ചെയ്താലും വൈറലാവാറുണ്ട്. അത് കുടുംബത്തിലെ വിവാഹമായാലും, അതുപോലെ പരസ്പരം സമ്മാനം നല്‍കുന്നത് ആയാലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

അത്തരത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അംബാനി കുടുംബത്തിലെ ഒരു പിറന്നാള്‍. ആഘോഷം മുമ്പ് നടന്നതാണെങ്കിലും ഇതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. നിത അംബാനിയുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിലാണ് ഇന്ത്യ ഒന്നാകെ ഞെട്ടിയത്. അത്രത്തോളം ആഡംബര നിറഞ്ഞതായിരുന്നു അവരുടെ പിറന്നാള്‍.

nita-mukesh-ambani

ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ ജന്മദിന ആഘോഷമായിരുന്നു ഇത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു നിത അംബാനിയുടെ പിറന്നാള്‍ ആഘോഷം. അതേസമയം അത്യാഡംബര വിവാഹങ്ങള്‍ നടത്തുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ജോധ്പൂപര്‍ ഉമൈദ് ഭവന്‍ പാലസ്. 2013 നവംബര്‍ ഒന്നിനായിരുന്നു നിത അംബാനി 50ാം പിറന്നാള്‍ ആഘോഷിച്ചത്.

ചടങ്ങില്‍ 250 അതിഥികളാണ് പങ്കെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും വലിയ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരുന്നു ഈ ചടങ്ങ്. അതേസമയം അതിഥികളെ പ്രത്യേകം സ്വീകരിച്ച് കൊണ്ടുവരാനായി വലിയ സന്നാഹങ്ങളാണ് മുകേഷ് അംബാനി ഒരുക്കിയത്. ജോധ്പൂരിലെ റിസോര്‍ട്ടിലേക്ക് അതിഥികളെ എത്തിക്കാനായി 32 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് റിലയന്‍സ് ഗ്രൂപ്പ് ഒരുക്കിയത്.

പിറന്നാള്‍ പാര്‍ട്ടി രണ്ട് ദിവസമാണ് ജോധ്പൂരില്‍ നീണ്ടുനിന്നത്. ബോളിവുഡില്‍ നിന്ന് വന്‍ താരനിരയാണ് ഈ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. മറ്റൊരു ബിസിനസ് കുടുംബത്തിനും ലഭിക്കാത്ത അത്ര വലിയ പരിപാടിയായിരുന്നു ഇവിടെ നടന്നത്. സിനിമാ താരങ്ങളും അതുപോലെ ഗായകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും, ആമിര്‍ ഖാനും ചടങ്ങിലുണ്ടായിരുന്നു. ബിസിനസ് ലോകത്തെ വമ്പന്‍മാരായ മിത്തല്‍ കുടുംബം, മഹീന്ദ്ര കുടുംബം എന്നിവരും, ഐപിഎല്‍ ടീമായ മുംബൈയുടെ മൊത്തം താരങ്ങളും പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. അതേസമയം ഇതിനായി അംബാനി കുടുംബം ചെലവിട്ട തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

220 കോടിയാണ് പിറന്നാള്‍ ആഘോഷത്തിനായി മുകേഷ് അംബാനി ചെലവിട്ടത്. ഗംഭീരമായ ലൊക്കേഷനുകള്‍ക്ക് പുറമേ ആഡംബരത്തില്‍ മുങ്ങിയ പിറന്നാള്‍ പാര്‍ട്ടിയും ചടങ്ങിലുണ്ടായിരുന്നു. ലൈറ്റ് ഷോയില്‍ ഫ്‌ളാഷ് വരുമ്പോള്‍ നിത അംബാനിയുടെ പേരെഴുതി കാണിക്കും. മുകേഷ് അംബാനിയുടെ സ്‌പെഷ്യല്‍ ടീം സിംഗപ്പൂരിലെത്തി അവിടെയും ചെറിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ആകാശത്ത് ധീരുഭായ് അംബാനിയുടെ മുഖവും ഈ സമയം ചടങ്ങിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിയങ്ക ചോപ്ര, എആര്‍ റഹ്‌മാന്‍ പോലുള്ള താരങ്ങളും പാര്‍ട്ടിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇഷ അംബാനിയുടെ പ്രത്യേക പരിപാടിയും ചടങ്ങിലുണ്ടായിരുന്നു. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ പരിപാടിക്ക് വേണ്ട പൂക്കള്‍ കൊണ്ടുവന്നത്. കിഡ്‌സ് ഫ്രണ്ട്‌ലി റൈഡുകള്‍ ലണ്ടനില്‍ നിന്നാണ് കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+