Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത അംബാനിയുടെ ആഡംബരം തീര്‍ന്നില്ലേ, പുത്തന്‍ ആഭരണം വൈറല്‍; കൈത്തളയുടെ വില ഇത്ര

ഇന്ത്യന്‍ ഫാഷന്‍ ലോകത്ത് നിത അംബാനി ഇല്ലാത്ത ഒരു പരിപാടി ഉണ്ടാവാറില്ല. അത്രയേറെ ഇഷ്ടമാണ് നിതയ്ക്ക് ആഡംബരങ്ങളും അതുപോലെ ആഭരണങ്ങളും. പരമ്പരാഗത രീതികളോടാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. ആനന്ദ് അംബാനിയുടെ വിവാഹത്തിന് നിത അംബാനി ധരിച്ച നെക്ലേസും, കമ്മലുകളും സാരിയുമെല്ലാം വൈറലായിരുന്നു.

500 കോടിയോളം വരുന്ന നീളമേറിയ നെക്ലേസായിരുന്നു നിത ധരിച്ചത്. എന്നാല്‍ ഇപ്പോള്‍ നിത മിസ് വേള്‍ഡ് 2024 ഫൈനലില്‍ പങ്കെടുത്തിരുന്നു. ഇതിലൊരു അവാര്‍ഡും അവര്‍ക്കായി നല്‍കിയിരുന്നു. മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. ചടങ്ങില്‍ നിത ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വൈറലായിരിക്കുകയാണ്.

nita-ambani-arm-band-price

നിത അംബാനി ചടങ്ങില്‍ ധരിച്ചത് മനോഹരമായ ബനാറസി ജാംഗ്ല സാരിയായിരുന്നു. സ്വദേശാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഒപ്പം മനീഷ് മല്‍ഹോത്രയുമുണ്ടായിരുന്നു. സ്വര്‍ണ നൂലുകളും മറ്റും ഇതിന് ഭംഗി വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ സാരിയൊന്നുമല്ല ശ്രദ്ധിക്കപ്പെട്ടത്. നിത അംബാനി ധരിച്ച ബാജു ബാന്‍ഡാണ്. ഇതൊരു ആം ബാന്‍ഡാണ്.

കൈത്തളയെന്നും വിളിക്കാം. ഇത് മുഗള്‍ ഭരണകാലത്തുള്ളതാണ്. ടര്‍ബന്‍ ആഭരണം ആയിട്ടാണ് ഇത് അറിയപ്പടുന്നത്. കാല്‍ഗി, സര്‍പെച്ച് എന്നിങ്ങനെയും ഇതിനെ വിളിക്കാറുണ്ട്.. ഈ ആഭരണത്തിന് വളരെ പഴക്കം ചെന്നൊരു ചരിത്രം കൂടി പറയാനുണ്ട്. കാണാനുള്ള ഭംഗി തന്നെയാണ് ഈ കൈത്തളയെ വൈറലായിരിക്കുന്നത്.

മുഗള ചക്രവര്‍ത്തിയായ ഷഹാബുദീന്‍ ദിന്‍ മുഹമ്മദ് ഖുറാം ധരിച്ചിരുന്നതാണ് ഈ കൈത്തള. അങ്ങനൊരു മുഗള്‍ രാജാവുണ്ടോ എന്ന് സംശയമുണ്ട് അല്ലേ. എങ്കില്‍ പറഞ്ഞ് തരാം അത് ആരാണെന്ന കാര്യം. ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഈ കൈത്തള ധരിച്ചിരുന്നത്. അദ്ദേഹവും ആഡംബര പ്രിയനായിരുന്നു. ഈ വിശേഷ ആഭരണം അദ്ദേഹത്തിന്റെ വേഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.

ഈ ബാന്‍ഡ് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൈത്തളയ്ക്ക് മുകളിലായി റൂബികള്‍, വജ്രങ്ങള്‍, പാച്ചിക്കകം ടെക്‌നിക് എന്നിവ ഉപയോഗിച്ചിട്ടുണ്ട്. 13.7 സെന്റി മീറ്റര്‍ ഉയരവും 19.8 സെന്റി മീറ്റര്‍ വീതിയും വരുന്നതാണ് ഈ കൈത്തള.

2019ല്‍ അല്‍താനി കളക്ഷന്റെ പ്രദര്‍ശനത്തില്‍ ഈ കൈത്തളയുണ്ടായിരുന്നു. ഇത് ലേലത്തില്‍ നിത അംബാനി വാങ്ങിയതാവാനാണ് സാധ്യത. ഇതിന് മുകളില്‍ ചില എഴുത്തുകള്‍ ഉണ്ട്. ഈ കൈത്തളയുടെ വിലയാണ് ആരെയും അമ്പരപ്പിക്കുക. 200 കോടിയാണ് വില. കൈത്തളയിലെ എഴുത്തുകള്‍ വായിച്ചാല്‍ ഇത് 17ാം നൂറ്റാണ്ടില്‍ ഉള്ളതാണെന്ന് മനസ്സിലാക്കാം.

നേരത്തെ പ്രീ വെഡ്ഡിംഗിന് വജ്ര നെക്ലേസായിരുന്നു നിത ധരിച്ചത്. എമറാള്‍ഡുംഇതില്‍ പതിപ്പിച്ചിരുന്നു. 500 കോടിയോളം ഇതിന് വില വരും. നിത അംബാനി മകള്‍ഇഷയുടെ വിവാഹത്തിന് 12 ക്യാരറ്റിന്റെ വജ്ര നെക്ലേസായിരുന്നു ധരിച്ചത്. അതുപോലെ നിതയുടെ റാണിഹാര്‍ മാലയും പ്രശസ്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+