ചില്ലറക്കാരിയല്ല നിത അംബാനി, 90 കോടിയുടെ കാര്‍ വരെ കൈവശമുണ്ട്, ആഡംബര ശേഖരത്തില്‍ ഇക്കാര്യങ്ങളും
മുകേഷ് അംബാനിയുടെ ഭാര്യയെന്ന നിലയില്‍ ലോകം അറിയപ്പെടുന്നവരാണ് നിത അംബാനി. എന്നാല്‍ അതിനുമപ്പുറത്തേക്ക് അവര്‍ വളര്‍ന്ന് കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ അണിയറയിലും, കള്‍ച്ചറല്‍ സെന്ററും തുടങ്ങി നിരവധി കാര്യങ്ങളുടെ ഭാഗമാണ് ഇന്ന് നിത അംബാനി. അതുപോലെ തന്നെ അവരുടെ ലൈഫ് സ്റ്റൈലും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ആഡംബര സാരികളും, വാഹനങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ നിത അംബാനിയുടെ ശേഖരത്തിലുണ്ട്. പലര്‍ക്കും അറിയാത്ത കാര്യമാണിത്. മുകേഷ് അംബാനി സമ്മാനമായി നല്‍കിയ പ്രൈവറ്റ് ജെറ്റ് അടക്കം ഇതില്‍ വരും. ലോകത്ത് തന്നെ ഏറ്റവും വിലയേറി കാര്യങ്ങളാണ് പലതും. അത് എന്തൊക്കെയാണെന്ന് നോക്കാം.

നിത അംബാനി സമ്പത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. 23199 കോടിക്കും 24856 കോടിക്കും ഇടയിലാണ് നിത അംബാനിയുടെ ആസ്തി. അതുകൊണ്ട് തന്നെ പല ആഡംബര വസ്തുക്കളും അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് അത്യാഡംബര കാറാണ്. ഇന്ത്യയില്‍ ഇത്തരമൊരു കാര്‍ ആര്‍ക്കും ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഓഡിയുടെ എ9 ചാമിലിയോണാണ് ഈ കാര്‍.
പത്ത് മില്യണ്‍ യുഎസ് ഡോളറിലേറെ വിലയുണ്ട് ഈ ആഡംബര കാറിന്. ലിമിറ്റഡ് എഡിഷന്‍ കാറാണിത്. ഏകദേശം 90 കോടി രൂപ ഇതിനായി നിത അംബാനി ചെലവാക്കിയിട്ടുണ്ടാവും. ആഡംബര കാറുകള്‍ നിതയ്ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഇതിലൂടെ വ്യക്തമാണ്. 600 ഹോഴ്‌സ്പവറാണ് ഇതിന്റെ കരുത്ത്. 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് ഇതിനുള്ളത്.
കാര്‍ മാത്രമല്ല ആഭരണങ്ങളുടെ കളക്ഷനിലും നിത അംബാനി വളരെ മുന്നിലാണ്. ഡയമണ്ട് ചോക്കഴ്‌സ്, പരമ്പരാഗത സ്വര്‍ണഭാരണങ്ങള്‍, വജ്രങ്ങളുടെ കളക്ഷന്‍ എന്നിവ നിത അംബാനിയുടെ ആഭരണ ശേഖരത്തിലുണ്ട്. മകള്‍ ഇഷാ അംബാനിയുടെ വിവാഹത്തിന് പോള്‍ക്കി റാനി ഹാറാണ് അവര്‍ ധരിച്ചത്.
ഇതില്‍ എമറാള്‍ഡും പതിപ്പിച്ചിരുന്നു. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗിന് അവര്‍ ധരിച്ച വജ്ര മാലയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് 600 കോടിയോളം രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡിസൈനര്‍ സാരി കളക്ഷനും നിത അംബാനിക്കുണ്ട്. വസ്ത്രങ്ങളുടെ കാര്യത്തിലും, പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിലും നിത അംബാനി ഏറെ ശ്രദ്ധിക്കാറുണ്ട്.
നാല്‍പ്പത് ലക്ഷം രൂപയുടെ സാരി അവരുടെ ശേഖരത്തിലുണ്ട്. ഇതില്‍ വജ്രങ്ങള്‍, സ്വര്‍ണം, അപൂര്‍വ രത്‌നങ്ങള്‍ എന്നിവയെല്ലാം പതിപ്പിച്ചിട്ടുണ്ട്. മേക്കപ്പിന്റെ കാര്യത്തിലും നിത അംബാനി വളരെ ശ്രദ്ധിക്കാറുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ ലിപ്സ്റ്റിക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്. ഓരോ വസ്ത്രത്തിനും അനുയോജ്യമായ ലിപ്സ്റ്റിക്കുകളും നിതയുടെ കൈവശമുണ്ട്.
ഇവയ്ക്ക് മാത്രമായി നാല്‍പ്പത് ലക്ഷം രൂപ വരുമെന്നാണ് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിത അംബാനിയുടെ ശേഖരത്തില്‍ ആഡംബര ചായസെറ്റുമുണ്ട്. ഇത് ജപ്പാനില്‍ നിന്നുള്ളതാണ്. ജപ്പാന്റെ ഏറ്റവും പഴക്കം ചെന്ന ബ്രാന്‍ഡായ നോറിടാക്കെയുടെ ചായ സെറ്റാണിത്. ഒന്നര കോടി രൂപയാണ് ഇതിന്റെ വില.












Click it and Unblock the Notifications