Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതയ്ക്ക് 500 കോടിയുടെ നെക്ലേസ്, ശ്ലോകയ്ക്ക് 450 കോടിയുടെ മാല, അംബാനി കുടുംബത്തിലെ ആഡംബരം ഇങ്ങനെ

മുംബൈ: അംബാനി കുടുംബത്തില്‍ വലിയൊരു വിവാഹം നടക്കാന്‍ പോവുകയാണ്. ഇതിനോടകം മുകേഷ് അംബാനിയും നിത അംബാനിയും ചെയ്ത കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത നിശയായിരുന്നു വിവാഹത്തിന് മുമ്പുള്ള ആഘോഷപരിപാടികളിലെ പ്രധാന ആകര്‍ഷണം.

നേരത്തെ രണ്ട് പ്രീ വെഡ്ഡിംഗുകളും കെങ്കേമമാക്കിയിരുന്നു മുകേഷ് അംബാനി. എന്നാല്‍ അതിന്റെ മുകളില്‍ പോകും ആനന്ദ് അംബാനിയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അംബാനി കുടുംബം ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്. നിത അംബാനി മുതല്‍ ആനന്ദ് അംബാനിക്ക് വരെ ആഡംബരമേറിയ വസ്തുക്കള്‍ കൈവശമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

nita-ambani

നിത അംബാനിയുടെ നെക്ലേസ്

നിത അംബാനി ആഡംബര പ്രിയയാണെന്ന് എല്ലാവര്‍ക്കും അറിയാം. നിതയുടെ വസ്ത്രങ്ങള്‍ മുതല്‍ നെക്ലേസുകള്‍ വരെ തരംഗമായി മാറാറുണ്ട്. ജാംനഗറിലെ പ്രീവെഡ്ഡിംഗില്‍ നിത അംബാനി ധരിച്ച നെക്ലേസ് നേരത്തെ വൈറലായിരുന്നു.

ഐവറി ഗോള്‍ഡ് സാരിക്കൊപ്പമായിരുന്നു നിത ഈ നെക്ലേസ് ധരിച്ചത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ നെക്ലേസാണിത്. 400 കോടിക്കും 500 കോടിക്കും ഇടയിലാണ് വില.

ശ്ലോകയ്ക്കുമുണ്ട് നെക്ലേസ്

നിത അംബാനിക്ക് മാത്രമല്ല ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനിക്കും കിടിലന്‍ നെക്ലേസ് സ്വന്തമായിട്ടുണ്ട്. ശ്ലോകയ്ക്ക് ഇത് വിവാഹ സമ്മാനമായി അംബാനി കുടുംബം നല്‍കിയതാണ്. മൗവാദ് എല്‍ ഇന്‍കമ്പേറബിള്‍ നെക്ലേസാണിത്. 407.48 ക്യാരറ്റ് ടോപ്പസ് വജ്രമാണിതില്‍ പതിപ്പിച്ചിരിക്കുന്നത്. 451 കോടിയുടെ മാസ്റ്റര്‍പീസ് നെക്ലേസാണിത്.

നിത അംബാനിയുടെ ബാജുബാന്‍ഡ്

2024 മിസ് വേള്‍ഡ് ഫൈനലിലാണ് നിത അംബാനിയുടെ ബാജു ബാന്‍ഡ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷാജഹാന്‍ ചക്രവര്‍ത്തി ധരിച്ച ബാന്‍ഡാണിത്. ഇതില്‍ റൂബികള്‍, വജ്രങ്ങള്‍, എന്നിവയെല്ലാം ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. ഇതൊരു വിന്റേജ് മോഡലായത് കൊണ്ട് വില അധികമാണ്. ഇരുന്നൂറ് കോടിയില്‍ അധികമാണ് ഇതിന്റെ വില.

ഇഷാ അംബാനി റാണിയാണ്

മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയും ആഡംബരത്തില്‍ ഒട്ടും പിന്നില്‍ അല്ല. 167 കോടിയുടെ കിടിലന്‍ നെക്ലേസാണ് ഇഷയുടെ കൈവശമുള്ളത്. ഇത് ചോക്കര്‍ സ്‌റ്റൈലില്‍ ഉള്ളതാണ്. ഇത് വിവിധ ചടങ്ങുകളില്‍ അണിഞ്ഞിട്ടുണ്ട് ഇഷ അംബാനി.

ആനന്ദിന്റെ വാച്ച് പ്രേമം

ആനന്ദ് അംബാനിക്ക് ആഡംബരങ്ങളോട് താല്‍പര്യമുണ്ട്. പക്ഷേ ആഡംബര വാച്ചുകളോടാണ് കൂടുതല്‍ താല്‍പര്യം. നേരത്തെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കം ആനന്ദിന്റെ വാച്ചുകള്‍ കണ്ട് ഞെട്ടിയിരുന്നു. ആനന്ദിന്റെ കൈവശമുള്ളവയില്‍ ഏറ്റവും വിലയേറിയത് പാഥേക് ഫിലിപ്പിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം ആണ്. 67.5 കോടി രൂപയാണ് ഇതിന്റെ വില. 54 കോടിയുടെ പാഥേക് ഫിലിപ്പ് സ്‌കൈ മൂണ്‍ ടര്‍ബിലോണും ആനന്ദിന്റെ ശേഖരത്തിലുണ്ട്. സ്വിസ് ലക്ഷ്വറി വാച്ച് ബ്രാന്‍ഡാണിത്.

മോതിരം കണ്ടാല്‍ ഞെട്ടും

നിത അംബാനിയുടെ നെക്ലേസ് മാത്രമല്ല വജ്ര മോതിരവും നേരത്തെ തരംഗമായിരുന്നു. 52.8 ക്യാരറ്റിന്റെ വജ്ര മോതിരമാണിത്. 53 കോടിയാണ് ഇതിന്റെ വില. നേരത്തെ തന്നെ വലിയ ആഭരണശേഖരം നിതയ്ക്കുണ്ട്. അതിലേക്ക് ചേര്‍ത്തുവെച്ച് പുതിയ മോതിരമാണ് ജാംനഗറിലെ പ്രീ വെഡ്ഡിംഗില്‍ അവര്‍ അണിഞ്ഞത്.

രാധികയും ചില്ലറക്കാരിയല്ല

രാധിക മെര്‍ച്ചന്റിന്റെ കൈവശവും ആഡംബര ശേഖരമുണ്ട്. നിത അംബാനി സമ്മാനമായി നല്‍കിയതാണ് ഏറ്റവും വിലയേറിയത്. പവിഴവും വജ്രവും പതിപ്പിച്ച ചോക്കറാണ് ഇതില്‍ ഏറ്റവും ആഡംബരം നിറഞ്ഞത്. എന്നാല്‍ ഇതിന്റെ വില കൃത്യമായി ആര്‍ക്കും അറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+