Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസിയില്‍ ക്ഷേത്ര ദര്‍ശനം, തട്ടുകടയില്‍ കയറി ഭക്ഷണം; നിത അംബാനിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ന്യൂഡല്‍ഹി: ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണവുമായി നിത അംബാനി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. രണ്ടാം പ്രീവെഡ്ഡിംഗ് കഴിഞ്ഞ ശേഷം നിത അംബാനിയും മുകേഷ് അംബാനിയും ആനന്ദിന്റെ വിവാഹത്തിന് പ്രമുഖരെ ക്ഷണിക്കുന്ന തിരക്കിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. അതേസമയം മുകേഷ് അംബാനി ഒപ്പമുണ്ടായിരുന്നില്ല.

കാശി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടും സന്ദര്‍ശിച്ചു. ബാബ ഭോലേനാഥിന്റെ ദര്‍ശനം ലഭിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടു. വിവാഹത്തിന് മുമ്പ് ദൈവാനുഗ്രഹം തേടി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ വരുന്നത്. കാശി വിശ്വനാഥ് ഇടനാഴിയുടെ വികസനം കാണാന്‍ സാധിച്ചതില്‍ സന്തോഷം.

nita-ambani

നമോ ഘട്ട്, സൗരോര്‍ജ പാനുകള്‍, ശുചിത്വം എന്നിവയെല്ലാം അത്ഭുതപ്പെടുത്തുന്നതാണെന്നും നിത അംബാനി പറഞ്ഞു.വാരണാസിയിലെ കലാകാരന്‍മാരെ സന്ദര്‍ശിക്കുമെന്നും നിത അംബാനി പറഞ്ഞു. റിലയന്‍സ് ഫൗണ്ടേഷന്റെയും സ്വദേശിന്റെയും സഹകരണത്തോടെയും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും.

ഇവര്‍ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ബഹുമാനവും അവര്‍ക്ക് നേടിക്കൊടുക്കുമെന്നും നിത വ്യക്തമാക്കി. അതേസമയം നിത അംബാനി ഗംഗ ആരതിയിലും പങ്കെടുത്തു. ആനന്ദിനും രാധികയ്ക്കും ഒപ്പം വിവാഹ ശേഷം കാശി വിശ്വനാഥ ക്ഷേത്രം വീണ്ടും സന്ദര്‍ശിക്കുമെന്നും നിത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഗംഗ ദേവിയുടെയും ഭോലേനാഥിന്റെയും അനുഗ്രഹം ഞങ്ങള്‍ക്കുണ്ടാവണമെന്നും അവര്‍ പറഞ്ഞു.

അതേസമയം നിതാ അംബാനി ഇവിടെയുള്ള ചാട്ട് ഷോപ്പില്‍ കയറി പാനിപ്പൂരി അടക്കമുള്ള വ്യത്യസ്ത രുചികള്‍ കഴിക്കുകയും ചെയ്തു. നിത അംബാനിയെ കണ്ട് നാട്ടുകാര്‍ അടക്കമുള്ളവരാണ് ഞെട്ടിയത്. വാരണാസിയിലെ ചെറുകടകളിലെ കച്ചവടക്കാരുമായി നിത അംബാനി സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

യുപിയിലെ ഈ ചെറുകടകള്‍ നിതയ്ക്ക് ഇഷ്ടമുള്ള ലഘുഭക്ഷണങ്ങള്‍ അവരുടെ മെനുവില്‍ നിന്ന് നല്‍കുന്നുണ്ട്. നിത അംബാനി കഴിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട ആലൂ ചാട്ടാണ്. ഇത് പ്രശസ്തമായ ഉത്തരേന്ത്യന്‍ വിഭവമാണ്. അംബാനി കുടുംബം എല്ലാവരും വെജിറ്റേറിയനുകളാണ്. അതുകൊണ്ട് ചാട്ടുകള്‍ പ്രിയപ്പെട്ടതാണ്.

മുകേഷ് അംബാനി ഉണ്ടായിരുന്നെങ്കില്‍ ഇതെല്ലാം ഒരുപാട് ഇഷ്ടപ്പെടുമായിരുന്നുവെന്ന് നിത വീഡിയോയില്‍ പറയുന്നുണ്ട്. മുകേഷ് അംബാനി പാനി പൂരിയും മറ്റ് അടങ്ങുന്ന ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്. മുംബൈയിലെ സ്വാതി സ്‌നാക്‌സ് മുകേഷ് അംബാനി സ്ഥിരമായി ഭക്ഷണം കഴിക്കുന്ന സ്ഥലമാണ്.

ആഴ്ച്ചയില്‍ ഒരിക്കല്‍ ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട് അദ്ദേഹം. അതേസമയം നിത അംബാനിക്കൊപ്പം ബോളിവുഡിലെ പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയുമുണ്ടായിരുന്നു. ആനന്ദിന്റെയും രാധികയുടെ വിവാഹം ജൂലായ് പന്ത്രണ്ടിന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+