വിവാഹ ചടങ്ങില്‍ വജ്രങ്ങള്‍ പതിപ്പിച്ച സാരി ധരിച്ച് നിത അംബാനി; ഇതിന്റെ വിലയറിയുമോ, കേട്ടാല്‍ ഞെട്ടും
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഫാഷന്‍ സെന്‍സില്‍ വളരെ മോഡേണാണ്. ഒരേസമയം ട്രെന്‍ഡിംഗായിട്ടുള്ള വസ്ത്രങ്ങളും പരമ്പരാഗത കളക്ഷനുകളുമെല്ലാം ധരിച്ച് അവര്‍ പല പരിപാടികളിലും പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷനിസ്റ്റ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്.
അടുത്തിടെ അവര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തിനായി ലോകത്തുള്ള സകല സെലിബ്രിറ്റികളെയും മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ഈ പരിപാടിയില്‍ അവര്‍ ധരിച്ച വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതുപോലെ നിത അംബാനി ധരിച്ചിരുന്ന ഒരു സാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത്. എന്താണ് ഇതിന്റെ പ്രത്യേകതയെന്ന് നോക്കാം.

വിവാഹത്തില്‍ ധരിച്ചത് അത്യാഡംബര സാരി
നിത അംബാനി ധരിക്കുന്ന പല ഫാഷനിലുള്ള വസ്ത്രങ്ങളും വലിയ വിലയുള്ളതാണ്. പക്ഷേ അവര്‍ ഒരു വിവാഹത്തില്‍ ധരിച്ച സാരിക്ക് പ്രത്യേകതകള്‍ ഏറെയാണ്. ലോകത്തില്‍ വെച്ച് ഏറ്റവും വിലയേറിയ സാരിയാണ് ഇത്. അതാണ് ചര്‍ച്ചയാവാന്‍ കാരണം. ഒരു പിങ്ക് നിറത്തിലുള്ള സാരിയാണ് ഇവര്‍ ധരിച്ചത്.
അത് എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു. പരിമള്‍ നാഥ്വാനിയുടെ മകന്റെ വിവാഹത്തിനായിരുന്നു ഈ സാരി നിത അംബാനി ധരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അന്ന് എല്ലാ ശ്രദ്ധയും നിത അംബാനിയിലായിരുന്നു.
സാരിയുടെ വില ഞെട്ടിക്കും
നിത അംബാനി ധരിച്ച സാരിയുടെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 40 ലക്ഷം രൂപയാണ് ഈ സാരിയുടെ വില. ശിവലിംഗമാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെന്നൈ സില്‍ക്‌സിന്റെ ഡയറക്ടറാണ് അദ്ദേഹം. ഈ സാരിയിലെ ഡിസൈന്‍ വര്‍ക്ക് ഗംഭീരമാണ്. അതിനൊപ്പ ചേര്‍ന്ന മികച്ച ബ്ലൗസും സാരിയെ കൂടുതല്‍ മനോഹരമാക്കുന്നു.
ഈ സാരിയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള സാരിയായി അറിയപ്പെടുന്നത്. നാല്‍പ്പത് ലക്ഷത്തിന് അടുത്തുള്ള ഒരു സാരിയും നിലവില്‍ വിപണിയില്‍ ഇല്ല. ഇതിന്റെ ഡിസൈനുകളാണ് സാരിയെ വിലപ്പിടിപ്പുള്ളതാക്കുന്നത്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
എന്തുകൊണ്ട് ഇത്ര വില
ഇത് കൈത്തറിയില്‍ നെയ്‌തെടുത്ത സാരിയാണ്. എംബ്രോയ്ഡറി വര്‍ക്കും ഇതിലുണ്ട്. വജ്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. എമറാള്‍ഡുകള്‍, റൂബ്, പുക്ക് രാജ്, ക്യാറ്റ് ഐ, ഒപ്പം മരതകങ്ങളും പതിപ്പിച്ചതാണ് ഈ സാരി. നിരവധി വജ്രങ്ങളും, മറ്റ് മുത്തുകളും, ആഭരണങ്ങളുമെല്ലാം ഇതില്‍ പതിച്ചിട്ടുണ്ട്. എല്ലാം വിലയേറിയ വസ്തുക്കളാണ്.
ആരുടെയും ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ സാരി തയ്യാറാക്കിയിരിക്കുന്നത്. ഈ സാരിയുടെ ബ്ലൗസ് മറ്റൊരു ആകര്‍ഷണമാണ്. ഇതില്‍ നാഥ്ദ്വാര ഭഗവാന്റെ ചിത്രമാണ് ഉള്ളത്. ഉണ്ണിക്കണ്ണന്റെ പ്രതിരൂപമാണിത്.
സാരി നിര്‍മിച്ചത് ഇങ്ങനെ
ശിവലംഗമാണ് ഈ സാരീ ഡിസൈന്‍ ചെയ്തതെങ്കിലും ഒരുപാട് പ്രത്യേകതകള്‍ വേറെയും ഇതിനുണ്ട്. വിവാഹ പട്ടുസാരിയായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാഞ്ചീപുരത്തെ 35 വനിതാ കൈത്തറി തൊഴിലാളികളാണ് ഈ സാരി നെയ്ത്തുണ്ടാക്കിയത്.
എട്ട് കിലോയോളം ഭാരമുണ്ട് ഈ സാരിക്ക്. ഇതിനൊപ്പം ഡയമണ്ട്-എമറാള്‍ഡ് നെക്ലേസും, മാച്ചിംഗായ കമ്മലുകളും നിത ധരിച്ചിരുന്നു. അതേസമയം മുന്‍ രാജ്യസഭാ എംപിയായിരുന്നു പരിമള്‍ നാഥ്വാനി. അതുകൊണ്ട് രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ ധാരാളമായി പങ്കെടുത്തിരുന്നു.












Click it and Unblock the Notifications