അമ്പോ എന്ത് ലുക്കാണ്, ആനന്ദിന്റെ പ്രീവെഡ്ഡിംഗില്‍ സ്റ്റാറായി നിത അംബാനിയുടെ നെക്ലേസ്; വില ഇത്ര
ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് പരിപാടികള്‍ ജാംനഗറില്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ ലോകത്തിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു. അംബാനി കുടുംബത്തിലുള്ളവര്‍ തന്നെയായിരുന്നു ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്. ആനന്ദിന്റെ വാച്ചിനെ കുറിച്ച് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു.
ആ വാച്ച് വാങ്ങണമെന്ന് സക്കര്‍ബര്‍ഗും ഭാര്യ പ്രിസ്റ്റില ചാനും പറയുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രീ വെഡ്ഡിംഗില്‍ ഫാഷനില്‍ തിളങ്ങിയത് നിത അംബാനിയായിരുന്നു. അവര്‍ ചടങ്ങില്‍ ധരിച്ച നെക്ലേസാണ് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്.

പച്ച നിറത്തിലുള്ള ഒരു വജ്ര നെക്ലേസായിരുന്നു നിത ചടങ്ങില്‍ ധരിച്ചത്. ഇതിന്റെ വില ഏതൊരാളുടെയും കണ്ണുതള്ളിക്കുന്നതാണ്. ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ചടങ്ങിന്‍രെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ ഞായറാഴ്ച്ചയാണ് നിത അംബാനി ഈ നെക്ലേസ് ധരിച്ചത്. നിത അംബാനിയുടെ സ്റ്റൈല്‍ തന്നെ മൊത്തത്തില്‍ വൈറലായിരിക്കുകയാണ്.
കൈകൊണ്ട് തുന്നിയെടുത്ത കാഞ്ചിപുരം സാരിയാണ് ചടങ്ങില്‍ നിത അംബാനി ധരിച്ചത്. ബോളിവുഡിലെ തന്നെ പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും റിലയന്‍സിന്റെ ആഡംബര റീട്ടെയില്‍ ബ്രാന്‍ഡ് സ്വദേശുമായി സഹകരിച്ചാണ് ഈ സാരി ഡിസൈന്‍ ചെയ്‌തെടുത്തത്. പരമ്പരാഗത സര്‍ദോസി ഡിസൈനുകളാണ് ഈ സാരിയിലുള്ളത്.
അതേസമയം ഈ സാരിക്ക് മാച്ചായിട്ടുള്ള ബ്ലൗസും മറ്റ് സ്ലീവ്‌സുകളാണ് അവര്‍ ധരിച്ചത്. അതിന് ചേരുന്നൊരു മേക്കപ്പുമായിരുന്നു അവര്‍ ധരിച്ച്. ന്യൂഡ് ലിപ്സ്റ്റിക്, ചുവന്ന പൊട്ട്, കെട്ടിവെച്ച മുടി എന്നിവ കൂടുതല്‍ ഭംഗി അവര്‍ക്ക് നല്‍കിയിരുന്നു. ഇതിനൊപ്പം നിത ധരിച്ച നെക്ലേസാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. എമറാള്‍ഡ് വരുന്ന വജ്ര നെക്ലേസായിരുന്നു ഇത്. കുറച്ച് നീളമുള്ളതായിരുന്നു ഇത്.
എമറാള്‍ഡ് ഇതിന്റെ മുന്‍വശത്തും ഇരുവശങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നു. അതിന് ചേരുന്ന വളകളും, കമ്മലുമായിരുന്നു നിത അംബാനി ധരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഇത് വലിയ ചെലവുള്ള മാലകളാണെന്ന് മനസ്സിലാക്കാമായിരുന്നു. നെക്ലേസിന് വലിയ വിലയുണ്ടെന്ന് പിഒപി ഡയറീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 400നും 500 കോടിക്കും ഇടയിലാണ് ഇതിന്റെ വില.
നേരത്തെ പ്രീ വെഡ്ഡിംഗിന്റെ ആദ്യ ദിനത്തിലും നിത അംബാനി ലുക്കില്‍ ഞെട്ടിച്ചിരുന്നു. കസ്റ്റം മെയ്ഡ് ഷിയാപരേലി ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്. ഇതില്‍ സ്വര്‍ണം-വെള്ളി ബട്ടണുകളും ഉണ്ടായിരുന്നു. ഇതിനൊപ്പം എമറാള്‍ഡ് പതിപ്പിച്ച വജ്രാഭരണങ്ങളും അവര്‍ ധരിച്ചിരുന്നു. അതില്‍ തന്നെ ബ്രേസ്ലെറ്റും ഉണ്ടായിരുന്നു. മനോഹരമായ കമ്മലും, മോതിരവും ആഭരണങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications