ഡയമണ്ട് നെക്ലേസില്‍ ഞെട്ടിച്ച് നിത അംബാനി, രണ്ടാം പ്രീവെഡ്ഡിംഗിന് ധരിച്ച ഈ മാലയുടെ വില ഇത്ര
മുംബൈ: നിത അംബാനി ട്രെന്‍ഡിംനൊപ്പം നടക്കുന്നയാളാണ്. സ്റ്റൈലിന് ഏറെ പ്രാധാന്യം അവര്‍ നല്‍കാറുണ്ട്. ഇഷാ അംബാനിയെ പോലെ തന്നെയാണ് ഇക്കാര്യത്തില്‍ നിത അംബാനി. വിവാഹ ആഘോഷങ്ങള്‍ക്കായി അംബാനി കുടുംബം അതുപോലെ സ്‌റ്റൈല്‍ ഒരിക്കലും മാറ്റി നിര്‍ത്താറില്ല. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ തന്നെ ഇതിന് ഉദാഹരണം.
അതേസമയം ആനന്ദ് ജൂലായ് പന്ത്രണ്ടിന് വിവാഹിതനാവാന്‍ പോവുകയാണ്. എന്നാല്‍ നിത അംബാനി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് കിടിലന്‍ ഫാഷന്റെ പേരിലാണ്. ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗ് ചടങ്ങിനിടെ നിത അംബാനി ധരിച്ചിരുന്ന ആഭരണങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആദ്യ പ്രീ വെഡ്ഡിംഗ് ഗുജറാത്തിലെ ജാംനഗറിലാണ് നടന്നത്. രണ്ടാമത്തേത് ഇറ്റലിയിലാണ് നടന്നത്. ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍. ഇറ്റലിയില്‍ നിന്ന് ദക്ഷിണ ഫ്രാന്‍സ് വരെ നീളുന്ന ക്രൂയിസ് ഷിപ്പിന്റെ മൂന്ന് ദിവസത്തെ യാത്രയിലാണ് ആഘോഷങ്ങള്‍ നടന്നത്. രണ്ടാം പ്രീ വെഡ്ഡിംഗ് കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളായിരുന്നു.
എന്നാല്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോഴും പുറത്തുവരുന്നുണ്ട്. അതെല്ലാം വൈറലായിരിക്കുകയാണ്. ആനന്ദിനേയും രാധികയേക്കാളുമെല്ലാം ശ്രദ്ധിക്കപ്പെട്ടത് നിത അംബാനിയാണ്. ചിത്രത്തില്‍ പാര്‍ട്ടി തീമിലാണ് നിത അംബാനിയുള്ളത്. ഫ്‌ളോറല്‍ വര്‍ക്കുള്ള പര്‍പ്പിള്‍ ഗൗണാണ് നിത ധരിച്ചിരുന്നത്.ഈ ചിത്രങ്ങള്‍ നേരത്തെ അംബാനി കുടുംബത്തിന്റെ ആരാധക ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
പ്രധാന കാരണം നിത അംബാനി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അല്ല. അത്യാഡംബരമായ ഒരു ആഭരണത്തിന്റെ പേരിലാണ്. എമറാള്‍ഡ് കട്ട് ഡയമണ്ടാണ് നിത ധരിച്ചിരുന്നത്. ഇതിലെ ഓരോ വജ്രങ്ങളും നാല് മുതല്‍ 45 ക്യാരറ്റുകളോളം വരും. ഇതിന് കോടികള്‍ വില വരുമെന്നാണ് റിപ്പോര്‍ട്ട്.ല നേരത്തെ നിത അംബാനി ധരിച്ചിരുന്ന വജ്ര മാലയ്ക്ക് 450 കോടിയുടെ മൂല്യമുണ്ടായിരുന്നു. സമാനമായ മാലയാണിത്. ഇതിനും ഇത്ര തന്നെ വില വരുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ആരാധകര്‍ ഇത് വൈറലാക്കിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിത അംബാനിയുടെ ഒരു വാച്ച് വീണ്ടും ട്രെന്‍ഡിംഗായത്. ജിയോ വേള്‍ഡ് പ്ലാസയുടെ ഉദ്ഘാടനത്തിന് നിത ധരിച്ചതാണ് ഈ വാച്ച്. എന്നാല്‍ 2023 ഒക്ടോബര്‍ 31നാണ് ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞത്. നിത അംബാനിയുടെ ഫാഷന്‍ അന്ന് ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൈറ്റ് ബ്ലൂ നിറത്തിലുള്ള ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്.
പാഥേക് ഫിലിപ്പിന്റെ നോട്ടിലസ് ഹോട്ടേ ജോല്വറി എന്ന വാച്ചാണ് നിത ഈ ചടങ്ങിനായി ധരിച്ചത്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഈ വാച്ചാണ്. 2.91 കോടിയാണ് ഇതിന്റെ വില. 18 ക്യാരറ്റ് ഗോള്‍ഡ് ഡയല്‍ പ്ലേറ്റിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മൊത്തം ചെറിയ 2553 വജ്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications