കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം വന്ന വഴി ഒന്ന് നോക്കണേ; 81 ലക്ഷത്തിന്റെ സമ്മാനം, ഞെട്ടല്‍ മാറാതെ യുവതി

Google Oneindia Malayalam News

എപ്പോഴെങ്കിലും അടിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി അടിക്കുന്നത്. എല്ലാ സ്വപ്‌നങ്ങളും ലോട്ടറി എടുക്കുന്നതിലൂടെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പലരും ഞെട്ടലോടെയാണ് ലോട്ടറി അടിച്ച വിവരം കേള്‍ക്കാറുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്ന പലര്‍ക്കും ഭാഗ്യം അടുത്തുകൂടെ പോകാറുപോലുമില്ല. എന്നിരുന്നാലും എപ്പോഴെങ്കിലും ലോട്ടറി അടിക്കുമെന്ന കരുതി എടുക്കുന്നത് തുടരും.

1

അങ്ങനെ വീണ്ടും വീണ്ടും ഭാഗ്യം പരീക്ഷിച്ച ഒരു സ്ത്രീക്ക് അവസാനം ഭാഗ്യം തേടിയെത്തിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് കരോലിന സ്വദേശിയായ ജോര്‍ജിയ റിച്ചാര്‍ഡിസണ്‍ ആണ് ഒട്ടും പ്രതീക്ഷിക്കാതെ 100000 ഡോളറിന്റെ ലോട്ടറി അടിച്ചത്.

2

യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല....യുവാവിന് ലോട്ടറി അടിച്ചത് കോടികള്‍...പക്ഷേ ഭാര്യയുടെ ജോലി കാരണം കാശുകിട്ടിയില്ല....

എന്‍ സി എജ്യുക്കേഷന്‍ ലോട്ടറി എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 9ന് എടുത്ത നറുക്കെടുപ്പിലെ വിജയിയാണ് ജോര്‍ജിയ. തനിക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ച വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ജോര്‍ജിയ പറഞ്ഞു. കഴിഞ്ഞ ദിവസം ജോര്‍ജിയ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനത്തുക സ്വന്തമാക്കി.

3

Sthree Sakthi SS 348 Result: 75 ലക്ഷമാണ്, കൈവിട്ട് കളയരുത്; സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്Sthree Sakthi SS 348 Result: 75 ലക്ഷമാണ്, കൈവിട്ട് കളയരുത്; സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്

ഫെഡറല്‍ ടാക്‌സ് എല്ലാം കഴിച്ച് 71,250 ഡോളറാണ് ജോര്‍ജിയ വീട്ടിലേക്ക് കൊണ്ടുപോയത്. തന്റെ സമ്മാനത്തിന്റെ വാര്‍ത്തയെ കുറിച്ച് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് ജോര്‍ജിയ പറയുന്നത്. ടിക്കറ്റില്‍ തന്റെ പേര് എഴുതുമ്പോള്‍ കൈ വിറച്ചുപോയെന്നും ജോര്‍ജിയ പറയുന്നു. സമ്മാനത്തുക എന്ത് ചെയ്യുമെന്ന കാര്യത്തെ കുറിച്ചൊന്നും ജോര്‍ജിയ പറയുന്നില്ല.

4

സ്വർണം നടുവൊടിക്കുന്നു, വില താങ്ങാനാവുന്നില്ല, കല്യാണങ്ങളില്‍ പുതിയ പ്രവണത; ഇനിയും കൂടുംസ്വർണം നടുവൊടിക്കുന്നു, വില താങ്ങാനാവുന്നില്ല, കല്യാണങ്ങളില്‍ പുതിയ പ്രവണത; ഇനിയും കൂടും

അതേസമയം, കഴിഞ്ഞ ദിവസം ഒരു യുവതിക്ക് തന്റെ പിറന്നാള്‍ ദിനത്തില്‍ ബംബര്‍ ലോട്ടറി അടിച്ചിരുന്നു. തന്റെ 21ാം വയസിലാണ് ഈ യുവതിക്ക് ബംബര്‍ ലോട്ടറിയിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമായത്. യുഎസ്സിലെ പ്രമുഖ കണ്‍വീനിയസ് സ്റ്റോറായ കേസീസിലെ ജീവനക്കാരി ഡെസ്റ്റിനി ലോസണാണ് ബംപര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. തനിക്ക് ലോട്ടറി അടിച്ച കാര്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഡെസ്റ്റിനി പറയുന്നു.

English summary
North Carolina native Georgia Richardson unexpectedly won $100,000 in the lottery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X