Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ലോട്ടറി അടിച്ചത് 99 കോടി, ഇന്ന് ഷോപ്പിംഗിന് പോലും പണമില്ല'; ഈ ദുരവസ്ഥയ്ക്ക് കാരണം

ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ അനവധിയാണ്. എപ്പോഴെങ്കിലും അടിക്കുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും ലോട്ടറി അടിക്കുന്നവര്‍ ആ പണം എന്ത് ചെയ്യണമെന്നതിനെ കുറിച്ച് അറിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സാമ്പത്തികമായി അറിവില്ലാത്ത സുഹൃത്തുക്കളും ക്യാന്‍വാസ് ചെയ്യാന്‍ വരുന്ന ബാങ്കുകളും പറയുന്നത് കേട്ട് പണം മുഴുവന്‍ നഷ്ടപ്പെടുത്തിയവരെ കുറിച്ചുള്ള ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു കഥയയെ കുറിച്ചാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോണ്‍ മെക്ഗിന്നസ് എന്ന ചെറുപ്പക്കാരന് പത്ത് മില്യണ്‍ പൗണ്ടായിരുന്നു ലോട്ടറിയിലൂടെ അടിച്ചത്. എന്നാല്‍ ആ പണം എവിടെയൊക്കെയാണ് ചെലവഴിച്ചതെന്നും അതില്‍ എത്ര പണം നഷ്ടപ്പെട്ടെന്നുമുള്ള വിവരങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

2

ലോട്ടറി അടച്ചതിന് പിന്നാലെ അദ്ദേഹം തന്റെ മുന്‍ കാമുകിക്ക് 750000 പൗണ്ട് നല്‍കി. എന്നാല്‍ ഇതിന് ശേഷം നടത്തിയ ചില തെറ്റായ നിക്ഷേപങ്ങളാണ് അദ്ദേഹത്തിന് പണം നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ അതില്‍ ഒരു പ്രത്യേക നിക്ഷേപമാണ് അദ്ദേഹത്തിന് ചെലവ് വരുത്തിയത്. ജോണ്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകനായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബ് ലിവിംഗ്സ്റ്റണ്‍ എഫ് സിയായിരുന്നു.

3

തനിക്ക് ലോട്ടറി അടച്ചതിന് പിന്നാലെ ഈ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് പണം നിക്ഷേപിക്കാന്‍ ജോണ്‍ തീരുമാനിച്ചു. ക്ലബ്ബിന്റെ ലോണുകള്‍ക്ക് ഗ്യാരന്റിയായും ക്ലബ്ബിന്റെ മറ്റ് കടങ്ങള്‍ എഴുതിത്തള്ളാനും ജോണ്‍ പണം നിക്ഷേപിച്ചു. ക്ലബ്ബിന്റെ അഡ്മിനിസ്‌ട്രേഷനിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാല് മില്യണ്‍ പൗണ്ട് നിക്ഷേപിച്ചിരുന്നു.

4

എന്നാല്‍ ഈ നിക്ഷേപമൊക്കെ അദ്ദേഹത്തെ നഷ്ടത്തിലേക്കാണ് നയിച്ചത്. മുന്‍ കെല്‍റ്റിക് ഡയറക്ടര്‍ ഡൊമിനിക് കീനിനൊപ്പം ലിവിംഗ്സ്റ്റണിനെ വാങ്ങാനുള്ള ഒരു സംരംഭത്തില്‍ അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമായി. 1997ല്‍ ആയിരുന്നു ജോണിന് പത്ത് മില്യണ്‍ പൗണ്ട് ലോട്ടറിയായി അടിക്കുന്നത്. അന്ന് ആ സമയത്ത് ഒരു ആശുപത്രിയിലെ പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

5

അക്കാലത്ത് ഒരു കൗണ്‍സില്‍ വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന അദ്ദേഹം ആഴ്ചയില്‍ 150 പൗണ്ട് സമ്പാദിച്ചിരുന്നു. എന്നാല്‍ ലോട്ടറി അടിച്ചതിന് ശേഷം മൂന്ന് മില്യണ്‍ പൗണ്ടോളം അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. ഇതിന് ശേഷം തന്റെ പഴയാ കാര്‍ മാറ്റി 140000 പൗണ്ട് ചെലവഴിച്ച് ഫെരാരിയുടെ വാഹനം സ്വന്തമാക്കി.

6

ഈ ഒരു സമയത്ത് ബെന്റ്‌ലി, മെഴ്സിഡസ്, ജാഗ്വാര്‍, ബി എം ഡബ്ല്യു എന്നിവയുള്‍പ്പെടെ ആറ് കാറുകള്‍ അദ്ദേഹത്തിന്റെ ഡ്രൈവ്വേയില്‍ ഉണ്ടായിരുന്നു. സൗത്ത് ലനാര്‍ക്ഷെയറിലെ ബോത്ത്വെല്ലില്‍ 1.3 മില്യണ്‍ പൗണ്ടിന്റെ ഒരു വീട് വാങ്ങി, അതില്‍ ഭാര്യ സാന്ദ്രയ്ക്കും കുടുംബത്തിനും ഒപ്പം താമസം മാറി.

7

2004ല്‍ മറ്റൊരു മണി മാളികയിലേക്ക് അദ്ദേഹം താമസം മാറി. തന്റെ എല്ലാ പണവും നഷ്ടപ്പെട്ടതിന് ശേഷം മുന്‍ ബിസിനസ്സ് പങ്കാളി ഡൊമിനിക് കീനെ കുറ്റപ്പെടുത്തി. ലിവിംഗ്സ്റ്റണ്‍ എഫ് സിയില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിച്ചതിനാണ് അദ്ദേഹം സുഹൃത്തിനെ കുറ്റപ്പെടുത്തിയത്. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്താന്‍ കാരാണം ഈ നിക്ഷേപമാണെന്നാണ് ജോണ്‍ ആരോപിക്കുന്നത്.

8

ഇപ്പോള്‍ ജോണിന്റെ കൈവശം വലിയ സമ്പാദ്യങ്ങള്‍ ഒന്നുമില്ല. എനിക്ക് ഫെരാരിസും ഡിസൈനര്‍ വാര്‍ഡ്രോബും ആഡംബര വില്ലകളും ഉണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതും അതിലേറെയും എല്ലാം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്റെ ഷോപ്പിംഗിന്റെ ബില്ലുകള്‍ എങ്ങനെ കൊടുക്കുമെന്ന് ആശങ്കയിലാണ് താനുള്ളതെന്ന് ജോണ്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+