വലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്‍; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെ
വാഷിംഗ്ടണ്‍: ഭാഗ്യം ഏത് വഴിക്ക് വരുമെന്നോ പോകുമെന്നോ നമുക്ക് പറയാന്‍ പറ്റില്ല. ഓര്‍ക്കാപ്പുറത്തായിരിക്കും ഭാഗ്യം നമ്മളെ തേടിയെത്തുക. അമേരിക്കയില്‍ നിന്നുള്ള ഒരു സ്ത്രീക്ക് കിട്ടേണ്ടിയിരുന്ന ഒരു ഭാഗ്യം പക്ഷേ നഷ്ടപ്പെടുന്നതിന്റെ വക്കിലായിരുന്നു. എന്നാല്‍ ഒടുവില്‍ കറങ്ങി തിരിഞ്ഞ് അവരുടെ അടുത്ത് തന്നെ എത്തിയിരിക്കുകയാണ്.
ഇവര്‍ക്കൊരു ലോട്ടറി അടിച്ചതാണ് ഈ മാരക ട്വിസ്റ്റുകള്‍ക്ക് കാരണമായിരിക്കുന്നത്. ഇത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലേ എന്ന് കരുതരുത്. സ്ത്രീക്ക് പക്ഷേ ഒരുപാട് കടമ്പകളെ മറികടന്നാണ് ഈ ഭാഗ്യം സ്വന്തമാക്കാനായത്. വിശദമായ വിവരങ്ങളിലേക്ക്....

image credit:North Carolina Education Lottery
ഈ സ്ത്രീ താന്‍ എടുത്ത ലോട്ടറി ചുരുട്ടി കൂട്ടി എറിയുന്നതിന്റെ വക്കിലായിരുന്നു. എന്നാല്‍ ഇതിന് കോടികളാണ് അടിച്ചത്. രണ്ട് ലക്ഷം ഡോളറാണ് ഇവര്‍ക്ക് അടിച്ചത്. ഏകദേശം 1.6 കോടി വരുമിത് ഇന്ത്യന്‍ രൂപയില്‍. ഒരിക്കലും ഇവര്‍ക്ക് കിട്ടില്ലെന്ന കരുതിയ ഈ പണം എങ്ങനെ ജാക്വിലിന്‍ ലെയ് എന്ന അറുപതുകാരിക്ക് കിട്ടി എന്നതാണ് അമ്പരപ്പിക്കുന്നത്. യുഎസ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇവര്‍ ഇവിടെയുള്ള റോപ്പര്‍ നഗരത്തില്‍ വെച്ചാണ് സ്‌ക്രാച്ച് ലോട്ടറി എടുത്തത്.

ഒരിക്കല്‍ പോലും ഈ ലോട്ടറി അടിക്കുമെന്ന് യുവതി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇതിനായിരുന്നു ജാക്‌പോട്ട് അടിച്ചതെന്ന് ജാക്വിലിന്‍ നോര്‍ത്ത് കരോലിന ഏജുക്കേഷന്‍ ലോട്ടറിയോട് പറഞ്ഞു. ഇത് ഞാന്‍ പുറത്തേക്ക് എറിയാന്‍ വെച്ചതായിരുന്നു. എന്നാല്‍ തല്‍ക്കാലം അത് വേണ്ടെന്ന് വെച്ചു. തുടര്‍ന്ന് ഒരിക്കല്‍ കൂടി ഈ നമ്പറൊന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ലോട്ടറി തനിക്കാണ് അടിച്ചതെന്ന് മനസ്സിലായത്. ഇത് ശരിക്കും അവിശ്വസനീയ കാര്യമാണ്. അത്രയ്ക്ക് അത്ഭുമായിരുന്നു സംഭവിച്ചത്.

താന്‍ വേസ്റ്റ് ബാസ്‌കറ്റിലേക്ക് എറിയാനിരുന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് വിശ്വസിക്കാനായില്ലെന്ന് ജാക്വിലിന്‍ പറയുന്നു. ലോട്ടറി അടിച്ച കാര്യം അറിഞ്ഞപ്പോള്‍ ഉച്ചത്തില്‍ അലറി കരയുകയാണ് ചെയ്തത്. അത്രയ്ക്ക് ആവേശമായിരുന്നു എനിക്കുണ്ടായിരുന്നത്. ഞാനത് കുടുംബവുമായി പങ്കുവെക്കുകയും ചെയ്തു. മകളോട് പറഞ്ഞപ്പോള്‍, നിങ്ങള്‍ കാര്യമായിട്ട് പറയുകയാണോ എന്നാമ് ചോദിച്ചത്. തന്റെ കാറിന്റെ വായ്പകള്‍ അടച്ച് തീര്‍ക്കാന്‍ ഈ ലോട്ടറിയിലൂടെയുള്ള പണം സഹായിക്കുമെന്ന് ജാക്വിലിന്‍ പറഞ്ഞു.

മെച്ചപ്പെട്ടൊരു ജീവിതം ഈ പണത്തിലൂടെ ലഭിക്കുമെന്ന് ജാക്വിലിന്‍ പറഞ്ഞു. ഇതുപോലൊരു കാര്യം ഒരിക്കലും എന്റെ ജീവിതത്തില്‍ സമ്മാനമായി കിട്ടിയിട്ടില്ലെന്ന് ജാക്വിലിന്‍ വ്യക്തമാക്കി. ശരിക്കും ദൈവാനുഗ്രഹം പോലെയാണ് ലോട്ടറി അടിച്ചതെന്നും ഇവര്‍ പറഞ്ഞു. നേരത്തെയും ഇതുപോലുള്ള സംഭവങ്ങള്‍ യുഎസ്സില്‍ നടന്നിരുന്നു. ഒരു സുഹൃത്തിന്റെ ഫോണ്‍ കോളില്‍ നിന്നുള്ള സൂചനയെ തുടര്‍ന്ന് മിഷിഗണില്‍ നിന്നുള്ള ഒരു യുവാവ് ലോട്ടറി പരിശോധിക്കുകയും, വന്‍ തുക തന്നെ കിട്ടുകയുമായിരുന്നു. 2.23 കോടി രൂപയാണ് മിഷിഗണിലെ ഈ യുവാവിന് ലഭിച്ചത്.












Click it and Unblock the Notifications