നോസ്ട്രഡാമസിന്റെ പ്രവചനം:ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത് സംഭവിച്ചു? കേറ്റിന് വരാനിരിക്കുന്നതെന്ത്
ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചനങ്ങളുടെ പേരില്‍ ലോകപ്രശസ്തനാണ്. അഞ്ഞൂറ് വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ പലതും സത്യമായി കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ ഈ വര്‍ഷം സത്യമാകാന്‍ പോവുകയാണ്. വെയ്ല്‍സ് രാജകുമാരി കൂടിയായ കേറ്റ് മിഡിള്‍ടണ്‍ തനിക്ക് ക്യാന്‍സറാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ്.
അവര്‍ ഇപ്പോള്‍ അര്‍ബുദത്തിന് ചികിത്സ തേടുന്നുമുണ്ട്. നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ ഇക്കാര്യം 2024ല്‍ സംഭവിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്. ഇതോടെ ഈ പ്രവചനം വീണ്ടുമൊരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. 2024ല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ സമയം ആയിരിക്കുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചത്.

15ാം നൂറ്റാണ്ടിലാണ് നോസ്ട്രഡാമസ് ഈ പ്രവചനങ്ങള്‍ നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണം നേരത്തെ കൃത്യമായി പ്രവചിച്ചിരുന്നു നോസ്ട്രഡാമസ്. നെപ്പോളിയന്റെ തേരോട്ടവും, ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനവുമെല്ലാം മുമ്പ് നോസ്ട്രഡാമസ് പ്രവചിച്ചവയാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു രാജാവിന്റെ സ്ഥാനമൊഴിയല്‍ നേരത്തെ ഈ വര്‍ഷമുണ്ടാകുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ചാള്‍സ് രാജാവായിരിക്കും ഇതെന്നാണ് അഭ്യൂഹം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായി വരുന്നത് ഈ അഭ്യൂഹങ്ങള്‍ സത്യമാകുമെന്ന സൂചനയാണ് നല്‍കുന്നത്.
അപ്രതീക്ഷിതമായി ഈ രാജാവിന് പകരക്കാരന്‍ വരുമെന്ന സൂചനയും ശക്തമാണ്. ഹാരി രാജകുമാരന്റെ പേരാണ് ആ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. രാജാവിന്റെ മുദ്രകളൊന്നും ഇല്ലാത്തയാളായിരിക്കും അടുത്തതായി ബ്രിട്ടനെ നയിക്കുകയെന്നും പ്രവചനത്തിലുണ്ട്. ഇത് ഹാരിയാരിക്കുമെന്നാണ് കരുതുന്നത്. കാരണം രാജപദവികളെല്ലാം നേരത്തെ തന്നെ ഉപേക്ഷിച്ചയാളാണ് ഹാരി രാജകുമാരന്‍.
അദ്ദേഹത്തെ തേടി രാജപദവി എത്തുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. 1999ലാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിച്ചത്.
2022ല്‍ എലിസബത്ത് രാജ്ഞി മരിക്കുമെന്നായിരുന്നു പ്രവചനം. അവര്‍ക്ക് 96 വയസ്സുണ്ടാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ചാള്‍സ് രാജകുമാരന്‍ സ്ഥാനമൊഴിയുമെന്നും, അദ്ദേഹത്തിന് 2022ല്‍ 74 വയസ്സുണ്ടായിരിക്കുമെന്നും പ്രവചനത്തിലുണ്ടായിരുന്നു. അതേസമയം ചാള്‍സ് രാജാവിന് നേരത്തെ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു.
അദ്ദേഹം ചികിത്സ തേടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ വില്യം രാജകുമാരനും മറ്റ് കുടുംബാംഗങ്ങളുമാണ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ കേറ്റിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രതിസന്ധിയുടെ കാലം ആരംഭിക്കുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനമാണ് സത്യമായിരിക്കുന്നത്.












Click it and Unblock the Notifications