Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് രാജകുടുംബത്തില്‍ മാറ്റമുണ്ടാകും, കേറ്റ് തിരിച്ചുവരില്ല; നോസ്ട്രഡാമസിന്റെ പ്രവചനം വൈറല്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രവചിച്ച് ഫ്രഞ്ച് ജ്യോതിഷി. വെയ്ല്‍സ് രാജകുമാരിയുടെ വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡില്‍ട്ടണുമായി ബന്ധമുള്ള പ്രവചനമാണിത്. കേറ്റിന് നേരത്തെ ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷമുള്ള ചികിത്സയിലാണ് അവര്‍. കേറ്റ് എന്ന് മടങ്ങിവരുമെന്ന ചോദ്യം സജീവമാണ്.

ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. രോഗം വന്നതിന്് ശേഷം പദവികള്‍ ഒഴിഞ്ഞാണ് കേറ്റ് ചികിത്സയ്ക്കായി പോയത്. ഇവര്‍ക്ക് ഇവയെല്ലാം തിരികെ കിട്ടുമോ എന്ന ചോദ്യവും സജീവമാണ്. നിരവധി പേര്‍ കേറ്റ് തിരിച്ചുവരില്ലെന്നാണ് പറയുന്നത്. അതേസമയം നിരവധി പേര്‍ക്ക് വെയ്ല്‍സി രാജ്ഞിയെ പൊതുമധ്യത്തില്‍ കാണാന്‍ താല്‍പര്യമുണ്ട്.

kate middleton

അതേസമയം ചികിത്സയ്ക്ക് ശേഷം അവര്‍ തിരിച്ചുവരുമോ എന്ന കാര്യത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും രാജകുടുംബത്തിലും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. നോസ്ട്രഡാമസ് ഇതുമായി ബന്ധപ്പെട്ട് നടത്തിയെന്ന് കരുതുന്ന പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുഎസ് മാഗസിന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കേറ്റ് മിഡിള്‍ടണ്‍ ഒരിക്കലും പഴയ പദവിയിലേക്ക് തിരിച്ചെത്തില്ലെന്നാണ് പറയുന്നത്.

ഡോക്ടര്‍മാര്‍ അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ശരിക്കും പരിശോധിക്കുന്നുണ്ട്. രോഗാവസ്ഥയില്‍ എന്തൊക്കെ അവര്‍ക്ക് ചെയ്യാന്‍ പറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. എന്നായിരിക്കും കേറ്റ് മിഡില്‍ടണിന് തിരിച്ചുവരാനാവുകയെന്നും അവര്‍ പരിശോധിക്കുന്നുണ്ട്.

കേറ്റ് രാജകുമാരിയെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പഴയ പദവിയിലേക്ക് അവര്‍ക്ക് തിരിച്ചുവരാനാവില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അതിന് അവരെ അനുവദിക്കില്ലെന്നും മാഗസിന്‍ പറയുന്നു. ജൂണ്‍ പതിനഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് ട്രൂപ്പിംഗ് കളര്‍ സെറിമണിയുമായി ബന്ധപ്പെട്ട റിഹേഴ്‌സലുകളില്‍ അവര്‍ പങ്കെടുക്കില്ലെന്നാണ് യുഎസ് മാഗസിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ഇത്തരത്തിലുള്ള സൂചന കെന്‍സിംഗ്സ്റ്റണ്‍ പാലസ് വക്താവും നല്‍കിയിരുന്നു. കേറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് അവരുടെ ടീം പരിശോധിക്കുന്നുണ്ട്. എപ്പോള്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്ന കാര്യങ്ങളാണ് പരിശോധിക്കുന്നത്.

കേറ്റിന് കീമോതെറാപ്പിക്ക് വിധേയയായതിനെ തുടര്‍ന്ന് മറ്റ് പദവികളൊന്നും ഏറ്റെടുക്കാനാവാത്ത സാഹചര്യമുണ്ട്. നോസ്ട്രഡാമസ് ഇക്കാര്യം നേരത്തെ പ്രവചിച്ചിരുന്നുവെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നത്. 2024ല്‍ ബ്രിട്ടീഷ് രാജകുടുംബം വലിയ പ്രതിസന്ധികള്‍ നേരിടുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചത്.

കേറ്റിന് സംഭവിച്ച അസുഖം അതില്‍ വരുമെന്നാണ് വിലയിരുത്തല്‍. ചാള്‍സ് രാജാവ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും. രാജകുടുംബത്തിന് പുറത്തുള്ള ഒരാള്‍ രാജാവാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്. വില്യമും ഹാരിയുമെല്ലാം ബ്രിട്ടീഷ് രാജപദത്തിലേക്ക് വരാന്‍ താല്‍പര്യവും കാണിക്കുന്നില്ല. ഇത് സത്യമാകാനും സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+