2 വന്‍ ശക്തികള്‍ ഏറ്റുമുട്ടും, 3 ദിവസം ലോകം ഇരുട്ടിലാവും; നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെ
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പലതും ലോകത്തെ പിടിച്ചുകുലുക്കിയതാണ്. ആദ്യ രണ്ട് ലോക മഹായുദ്ധങ്ങളും അദ്ദേഹത്തെ 500 വര്‍ഷം മുമ്പേ പ്രവചിച്ചിരുന്നു. അതേസമയം നിരവധി പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ലോകാവസാനം വരെയുള്ളത് അതില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.
ലോകം മുഴുവന്‍ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതൊക്കെ വലിയ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടോ? എന്തൊക്കെയാണ് അദ്ദേഹം പ്രവചിച്ചതെന്ന് നോക്കാം.

നോസ്ട്രഡാമസ് അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടെന്ന് വിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമാവുമെന്നാണ് പ്രവചിക്കുന്നു. സമുദ്രത്തിലൂടെയുള്ളതും കരമാര്‍ഗമുള്ളതുമായ യുദ്ധങ്ങളെ കുറിച്ചാണ് പറയുന്നത്. സമുദ്രത്തില്‍ നിന്ന് ശത്രു കരുത്തോടെ യുദ്ധത്തിനെത്തുമെന്നാണ് പറയുന്നത്. ഇത് ചൈനയും യുഎസ് നാവിക സേനയും തമ്മിലുള്ള സംഘര്‍ഷമായിട്ടാണ് കാണുന്നത്.
മൂന്ന് ദിവസത്തെ ഇരുട്ടെന്നാണ് നോസ്ട്രഡാമസ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം യുഎസ്സും ചൈനയും തായ്‌വാനെ ചൊല്ലി വലിയ വാക്‌പോരുകള്‍ തന്നെ നടക്കുന്നുണ്ട്. തായ്‌പേയിയെ ഇനി ഭീഷണിപ്പെടുത്തുകയോ, അവിടെ കടന്നുകയറുകയോ ചെയ്താല്‍ ആ നിമിഷം ചൈനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് നേരത്തെ യുഎസ്സില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ പറഞ്ഞിരുന്നു.
അതേസമയം യുഎസ്സും ചൈനയും ഏറ്റുമുട്ടിയാല്‍ തീര്‍ച്ചയായും അത് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് വഴിമാറുമെന്ന് ഉറപ്പാണ്. റഷ്യ അടക്കമുള്ള ശക്തികള്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കും. എന്നാല്‍ യുഎസ്സിനൊപ്പം ബഹുഭൂരിഭാഗം രാജ്യങ്ങളും അണിനിരക്കും. ഇത് പശ്ചിമേഷ്യയെ അടക്കം സംഘര്‍ഷഭരിതമാക്കും.
നേരത്തെ ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാര്‍, ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമി എന്നിവരെല്ലാം മഹായുദ്ധങ്ങളെ കുറിച്ച് പ്രവചിച്ചതാണ്. എന്നാല്‍ ഇതൊന്നും നടന്നിരുന്നില്ല. കുശാല്‍ കുമാര്‍ കൃത്യ തിയതിയും പ്രവചിച്ചിരുന്നു. ജൂണ്‍ പതിനെട്ടിന് വലിയ യുദ്ധം ഏഷ്യന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുമെന്നും റഷ്യയും ഇറാനും അതിന് കാരണക്കാരാകുമെന്നായിരുന്നു പ്രവചനത്തില്‍ പറഞ്ഞിരുന്നത്.
ദക്ഷിണ-ഉത്തര കൊറിയകള്‍, ചൈന, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവരെല്ലാം ചേരുന്ന യുദ്ധവും, അതുപോലെ യുക്രൈന്‍-റഷ്യ, നാറ്റോ എന്നിവര്‍ ചേരുന്നതുമായിരിക്കും യുദ്ധമെന്നായിരുന്നു കുശാലിന്റെ പ്രവചനം. അതേസമയം നോസ്ട്രഡാമസ് വേറെയും ഞെട്ടിച്ച പ്രവചനങ്ങല്‍ നടത്തിയിട്ടുണ്ട്.
ലണ്ടനിലെ അതിഭീകരമായിരുന്ന തീപ്പിടുത്തം നോസ്ട്രഡാമസാണ് പ്രവചിച്ചത്. അതുപോലെ ഫ്രഞ്ച് വിപ്ലവം. നെപ്പോളിയന്റെയും അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ഉദയം, ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ അണുബോബിടുന്നത്, തുടങ്ങിയ പ്രവചനങ്ങള്‍ നോസ്ട്രഡാമസ് കാലങ്ങള്‍ക്ക് മുന്നേ പ്രവചിച്ചതാണ്. ഡയാന രാജകുമാരിയുടെ മരണം, സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം എന്നിവയും അതില്‍ വരും.












Click it and Unblock the Notifications