Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് കോഹ്‌ലിയുടെ മാനേജർ, ഇന്ന് രോഹിതിന്റെ ഭാര്യ; റിതികയുടെ ആസ്‌തി കോടികൾ, ജോലി അറിയണ്ടേ?

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ്മയുടെ ഭാര്യ റിതികയെ അറിയാത്തവർ അധികം പേരുണ്ടാവില്ല. പ്രത്യേകിച്ച് ദേശീയ ടീമിന്റെ മത്സരങ്ങൾ കാണുന്നവർക്ക് പവലിയനിൽ നഖവും കടിച്ചിരിക്കുന്ന റിതികയുടെ ചിത്രങ്ങൾ അങ്ങനെ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ഭാര്യ എന്നതിലുപരി കായിക മേഖലയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത പ്രൊഫഷണൽ ആണ് റിതിക എന്ന് പറഞ്ഞാൽ പലരും സംശയിച്ചു നിൽക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡുകളിൽ ഒന്നായ ബിസിസിഐയിൽ മുന്തിയ വാർഷിക കരാറുള്ള, കോടികൾ ശമ്പളം കൈപ്പറ്റുന്ന ഐപിഎൽ ടീമിലെ നിർണായക സാന്നിധ്യമായ രോഹിത് ശർമ്മയുടെ ഭാര്യ എന്ന നിലയിലല്ല നിങ്ങൾ റിതികയെ കാണേണ്ടത്. സ്‌പോർട്‌സ് മാനേജർ എന്ന അവരുടെ കരിയർ മുഖാന്തിരമാണ്.

rohitritika

ഒരു സ്‌പോർട്‌സ് മാനേജർ എന്ന നിലയിൽ, രോഹിതിന്റെ കരിയറിൽ ഉൾപ്പെടെ കാര്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് റിതിക. തന്റെ ബന്ധുവായ ബണ്ടി സജ്‌ദേയുടെ സ്‌പോർട്‌സ് ആൻഡ് ടാലൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോർണർ സ്‌റ്റോനിലയിരുന്നു അവർ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലിക്ക് ലാഭകരമായ പരസ്യ-ഡീലുകൾ ഉൾപ്പെടെ ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രോഹിതിനെ വിവാഹം കഴിക്കുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. ഈ കാലയളവിലാണ് സ്‌പോർട്‌സ് മാനേജർ എന്ന നിലയിൽ രീതിക തന്റെ കരിയർ അടിവരയിടുന്നത്.

നിലവിൽ തന്റെ കരിയറിലൂടെ ഏകദേശം 10 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ റിതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ് എന്നതാണ് പ്രത്യേകത. ടിസോട്ട്, ഓഡി, പെപ്‌സി, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബ്രാൻഡ് എൻഡോഴ്‌സ് കരാറുകൾ താരങ്ങൾക്ക് നേടി കൊടുക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിതും, റിതികയും ആദ്യമായി കാണുന്നത്. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാണ് റിതിക അവിടെ എത്തിയത്. അവിടെ വച്ച് ഇരുവരും സൗഹൃദത്തിൽ ആവുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തിൽ കലാശിച്ചതുമെല്ലാം. ഇപ്പോഴും രോഹിതിന്റെ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ റിതികയുടെ സാന്നിധ്യം നമുക്ക് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+