Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് ദിവസങ്ങൾ മാത്രം, മുടക്കിയത് കോടികൾ; എന്നിട്ടും അംബാനിയുടെ മരുമകൾ പറയുന്നത് കേട്ടോ?

മുംബൈ: രാജ്യം കണ്ട ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും രാധിക മർച്ചന്റും തമ്മിലുള്ള മിന്നുകെട്ട്. ഇതിന്റെ ആദ്യഘട്ട ചെലവുകൾ തന്നെ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ഒന്നാംഘട്ടത്തിൽ മാത്രം ഏകദേശം 1200 കോടി രൂപ ഒഴുകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആനന്ദ് അംബാനിയും രാധിക മർച്ചന്റും ജൂലൈ 12ന് വിവാഹിതരാകാൻ പോവുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനൗപചാരിക വിവാഹ ക്ഷണക്കത്തിൽ വേദി, ഡ്രസ് കോഡ്, പ്രോഗ്രാം ഷെഡ്യൂൾ എന്നിവയുൾപ്പെടെ ഈ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. ബികെസി ജിയോ വേൾഡ് സെന്ററിൽ വച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

radhikamerchant

അതിനിടെ ഈ പരിപാടിയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായ ആനന്ദ് അംബാനിയുടെ ഭാവി വധു രാധിക മർച്ചന്റ് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. ആഡംബര ക്രൂയിസിൽ നടന്ന രണ്ടാംഘട്ട പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ഇടയിലാണ് അംബാനി കുടുംബത്തിലേക്ക് കടന്നുചെല്ലുന്നതിനെ കുറിച്ച് രാധിക മനസ് തുറന്നത്.

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഇടയിലെ തന്റെ ആദ്യ അഭിമുഖത്തിൽ, രാധിക മർച്ചൻ്റ് വോഗിനോടാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. താൻ വിവാഹിതയാകാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നായിരുന്നു രാധികയുടെ വാക്കുകൾ. ഇനിയും കൂടുതൽ സംഭവങ്ങൾ വരാനുണ്ടെന്നും ഭാവിയിലെ ചടങ്ങുകൾ സൂചിപ്പിച്ചുകൊണ്ട് രാധിക പറഞ്ഞിരുന്നു.

അതേസമയം, ഗുജറാത്തിലെ ജാംനഗറിൽ നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ആദ്യ റൗണ്ടിന് ശേഷം, യൂറോപ്പിൽ പര്യടനം നടത്തുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിൽ മറ്റൊരു പ്രീ-വെഡ്ഡിംഗ് പരിപാടി കൂടി നടന്നിരുന്നു. ചലച്ചിത്ര, ബിസിനസ്, കലാ സാംസ്‌കാരിക രംഗത്ത് നിന്നുള്ള വമ്പന്മാർ ഈ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നാല് ദിവസത്തെ ആഘോഷം ഫ്രാൻസിലും ഇറ്റലിയിലുമായി നടന്നു. അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനങ്ങളും ഇതിന് മികവേകാൻ നടന്നിരുന്നു. അമേരിക്കൻ ഗായിക കാറ്റി പെറിയും ഐക്കണിക് ബോയ്‌ബാൻഡ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സും കപ്പലിൽ തത്സമയ പരിപാടികൾ അവതരിപ്പിച്ചത് കോടികൾ പ്രതിഫലം കൈപ്പറ്റിയാണ്.

അതേസമയം, ആനന്ദ് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനാണ് അംബാനി കുടുംബത്തിന്റെ ശ്രമം. ഇതിനായി വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് അവർ ഒരുകുന്നതെന്നാണ് ലഭ്യമായ വിവരം. നേരത്തെ അംബാനിയുടെ മറ്റൊരു മകനായ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹം നടന്ന അതേ വേദി തന്നെയായിരിക്കും ഈ ചടങ്ങുകളുടെയും വേദി എന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+