എന്താ ഭംഗി ഈ മാനിനെ കാണാന്‍; ആര്‍ക്കും പിടിതരില്ല, പറ്റുമെങ്കില്‍ 11 സെക്കന്‍ഡില്‍ കണ്ടെത്തൂ
ഈ ചിത്രത്തില്‍ നിന്ന് മാനിനെ കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ നിരീക്ഷണ പാടവം മികച്ചതായിരിക്കണം. ഒരു ജീനിയസാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം.

നമ്മുടെ മുന്നിലുള്ളത് എപ്പോഴും നമുക്ക് കാണണമെന്നില്ല. അത് ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര നോക്കിയാലും കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഒപ്ടിക്കല്‍ ചിത്രങ്ങളും ഈ ഗണത്തില്‍ വരുന്നതാണ്. നമ്മള്‍ എന്ത് കാണണമെന്ന് വിചാരിക്കുന്നുവോ അതൊരിക്കലും ഈ ചിത്രങ്ങള്‍ കാണിച്ച് തരില്ല. അത് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്.
അതിര്‍ത്തിയില്‍ സൈനികര്‍ ഒളിഞ്ഞിരിക്കുന്ന രീതി പോലെയാണിത്. എന്ത് കാര്യവും ആരുടെ മുന്നിലും തുറന്ന് കാണിക്കാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തയ്യാറല്ല. നമ്മള്‍ വേണം അതിനെ കണ്ടെത്താന്‍. പക്ഷേ അത് എളുപ്പത്തില്‍ നമ്മളെ തേടി വരില്ല. നമ്മുടെ ചിന്താശേഷി പോലെയിരിക്കും കാര്യങ്ങള്‍. അത്തരമൊരു ചിത്രത്തെ നമുക്ക് ഇന്ന് പരിചയപ്പെടാം.

കാടും മലയും ചേര്‍ന്നുള്ള ഇടം
IMAGE CREDIT: Pinterest
നമ്മുടെ മുന്നിലുള്ളത് ഒരു നിഗൂഢമായ ഏകാന്ത സ്ഥലമാണ്. വലിയ മലയും, കാടും എല്ലാം ചേര്‍ന്നുള്ള സ്ഥലമാണിത്. ഉറപ്പായും ഈ സ്ഥലത്ത് വന്യമൃഗങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ചിലപ്പോള്‍ അപകടകാരികളായ മൃഗങ്ങള്‍ ഉണ്ടാവാം. സിംഹമോ, പുലിയോ, കടുവയോ പതുങ്ങിയിരിക്കുന്നുണ്ടാവണം. അതുപോലെ മേയാന്‍ വന്ന സാധാരണ മൃഗങ്ങളുമുണ്ടാവാം. മാന്‍, മുയല്‍, കാട്ടുപോത്ത് എന്നിവയെല്ലാം അതില്‍ വരും.

ഒളിഞ്ഞിരിക്കുന്നത് മാന്‍
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് മറ്റൊന്നുമല്ല, ഒരു മാനാണ്. തീര്‍ച്ചയായും അത് മേയാന്‍ വന്നതാണ്. നല്ല പച്ചപ്പുള്ള ചിത്രമാണിത്. ധാരാളം പുല്ലുകളും ഇവിടെ കാണാം. ചെടികളും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. മാനിന് ഇരതേടാന്‍ പറ്റിയ സ്ഥലമാണ്. ചിത്രത്തിലുള്ള സമയം കൃത്യമായി പറയാന്‍ സാധിക്കില്ല. ഒരുപക്ഷേ ഇരുട്ട് വീണ് തുടങ്ങുന്ന സമയമാണ്. ആകാശം നോക്കിയാല്‍ വെളിച്ചം കുറഞ്ഞ് വരുന്നതായി കാണാന്‍ സാധിക്കും.

ചിത്രമൊന്ന് പരിശോധിക്കണം
ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. മുന്നില്‍ വലിയ മലനിരകളാണ്. എന്നാല്‍ മുഴുവന്‍ പാറക്കൂട്ടങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. എല്ലായിടത്തും കാടും പാറകഷ്ണങ്ങളും ചേര്‍ന്നിരിപ്പാണ്. ഇതിനുള്ളില്‍ എന്ത് മൃഗത്തിനും സമര്‍ത്ഥമായി ഒളിഞ്ഞിരിക്കാന്‍ സാധിക്കും. അതിനുള്ളില്‍ നിന്ന് വേണം നമുക്ക് ആ മാനിനെ കണ്ടെത്താന്‍. വിചാരിക്കുന്നത് പോലെ എളുപ്പമുള്ള ടാസ്‌കല്ല ഇത് എന്ന് ഉറപ്പാണ്.

ജീനിയസാണെങ്കില്‍ കണ്ടെത്താം
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ഈ ചിത്രത്തില്‍ നിന്ന് മാനിനെ കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ നിരീക്ഷണ പാടവം മികച്ചതായിരിക്കണം. ഒരു ജീനിയസാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം. എന്ത് എവിടെ വെച്ചാലും കണ്ടെത്തുന്ന കഴുകന്റെ കണ്ണുകള്‍ നിങ്ങള്‍ വേണം. ഇല്ലാതെ ആ മാനിനെ കണ്ടെത്താന്‍ സാധിക്കില്ല. കാരണം ഈ മാന്‍ നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്. പക്ഷേ കാണാന്‍ സാധിക്കില്ല. ഈ ചിത്രത്തിലെ അന്തരീക്ഷം മാനിനെ മറഞ്ഞിരിക്കാന്‍ സഹായിക്കുന്നുണ്ട്.

11 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
IMAGE CREDIT: Pinterest
ഈ മാനിനെ കണ്ടെത്താന്‍ 11 സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. ഒറ്റയ്ക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടണം. അപ്പോഴും നല്ല ബുദ്ധിശക്തിയുള്ളവരെ തിരഞ്ഞെടുക്കുക. ഇതാ സമയം അതിവേഗം മുന്നോട്ട് പോവുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ മാനിന്റെ സൂചന പോലുമില്ല അല്ലേ. ചിത്രത്തിന്റെ ഇടത് വശത്തായി ശരിക്കൊന്ന് നോക്കൂ. മാനിനെ ഉറപ്പായും കണ്ടെത്താം.












Click it and Unblock the Notifications