Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈസായിട്ട് ഒളിച്ചിരിക്കുകയാണ് ക്യൂട്ട് ലിറ്റില്‍ പപ്പി; കണ്ണൊന്ന് ഷാര്‍പ്പാക്കിയാല്‍ കണ്ടെത്താം!!

ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് നായയാണ്. നിങ്ങളൊരു ഡോഗ് ലവറാണെങ്കില്‍ പെര്‍ഫെക്ട് ചിത്രമാണിത്. ഒരുപാട് കാര്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാതിരുന്നാല്‍ അതിനെ കണ്ടെത്താം.

OPTICAL ILLUSION

ചിന്തകള്‍ക്കും ഭാവനയ്ക്കും അപ്പുറമുള്ള കാര്യങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. പക്ഷേ അതില്‍ യാഥാര്‍ത്ഥ്യവുമുണ്ട് മിഥ്യയുമുണ്ട്. പക്ഷേ നമ്മള്‍ എന്താണ് കാണുന്നത് എന്നതിന് അനുസരിച്ചായിരിക്കും എന്തിനെയും നമുക്ക് ആ ചിത്രം ദൃശ്യമാകുക. നമ്മുടെ കണ്ണുകളെ ഒരേ സമയം മിഥ്യയിലേക്ക് തള്ളിയിടാനും, അതുപോലെ തന്നെ പലതു കാണിച്ച് തരാനും ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കും.

പക്ഷേ നമ്മുടെ ബുദ്ധിശക്തി ഇവിടെയാണ് പരീക്ഷിക്കപ്പെടുക. ഈ ചലഞ്ചിലേക്ക് നമ്മള്‍ ഇറങ്ങി കഴിഞ്ഞാല്‍, മനസ്സും, ബുദ്ധിയും, കണ്ണുകളും ഒരുപോലെ പ്രവര്‍ത്തിക്കണം. അത്തരമൊരു ചലഞ്ചില്‍ പങ്കെടുത്ത് തന്നെ ഈ കാര്യങ്ങളൊക്കെ പ്രയോഗിച്ച് നോക്കൂ.

പൂക്കളാല്‍ നിറഞ്ഞ പൂന്തോട്ടം

പൂക്കളാല്‍ നിറഞ്ഞ പൂന്തോട്ടം

IMAGE CREDIT: Reader's Digest

പൂക്കള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പല കാര്യങ്ങള്‍ക്ക് നമുക്ക് ഉപകരിക്കുന്നതാണ് പൂക്കള്‍. തലയില്‍ ചൂടുന്നത് മുതല്‍ കാമുകിക്ക് കൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പൂക്കള്‍ പ്രധാനപ്പെട്ടതാണ്. അതുപോലെ പൂക്കളുടെ സുഗന്ധം ഇഷ്ടപ്പെടാത്തവരും ഉണ്ടാവില്ല. നമ്മുടെ മുന്നില്‍ ഉള്ളതും മനോഹരമായ പൂക്കളുടെ ചിത്രമാണ്. അതിമനോഹരമായ ഒരു പൂന്തോട്ടം തന്നെയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തില്‍ നിഗൂഢതകള്‍ ബാക്കി

ചിത്രത്തില്‍ നിഗൂഢതകള്‍ ബാക്കി

ചിത്രം മനോഹരമായത് കൊണ്ട് ആസ്വദിക്കാം. പക്ഷേ അതിനുള്ളില്‍ ധാരാളം നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ചിത്രത്തില്‍ കുഞ്ഞുപക്ഷികളെ നോക്കിയാല്‍ ആര്‍ക്കും കാണാന്‍ സാധിക്കും. പൂക്കളില്‍ തേന്‍ നുകരാന്‍ എത്തിയതാണ് ഇവ. അതുപോലെ പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന സ്ഥലമാണല്ലോ ഇത്. അപ്പോള്‍ പക്ഷികളുടെ കേന്ദ്രവുമാകും. പക്ഷേ അതൊന്നുമല്ലാതെ ഒരു വിരുതന്‍ ഈ ചിത്രത്തിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

നിങ്ങളൊരു ഡോഗ് ലവറാണോ?

നിങ്ങളൊരു ഡോഗ് ലവറാണോ?

ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് നായയാണ്. നിങ്ങളൊരു ഡോഗ് ലവറാണെങ്കില്‍ പെര്‍ഫെക്ട് ചിത്രമാണിത്. ഒരുപാട് കാര്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാതിരുന്നാല്‍ അതിനെ കണ്ടെത്താം. കാരണം ആ നായ നല്ലൊരു ഡോഗ് ലവറെ തേടി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അത്തരമൊരു സ്‌നേഹമുണ്ടെങ്കില്‍ മുക്കിലും മൂലയിലും തിരഞ്ഞ് നോക്കുക. കണ്ണുകള്‍ എന്തിനെയും കാണുന്ന തരത്തില്‍ കൂര്‍പ്പിച്ച് വെക്കുക. തീര്‍ച്ചയായും കണ്ടെത്താന്‍ സാധിക്കും.

ഫണ്‍ മാത്രമല്ല മിസ്റ്ററിയും

ഫണ്‍ മാത്രമല്ല മിസ്റ്ററിയും

ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍

നിങ്ങള്‍ വിചാരിക്കുന്നത് പോലെ അതത്ര എളുപ്പമാണെന്ന് കരുതരുത്. ഈ ചിത്രത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതും വിവിധ നിറത്തില്‍. ഈ നിറങ്ങള്‍ നിങ്ങളെ വട്ടം ചുറ്റിക്കാനുള്ള സാധ്യത ഏറെയാണ്. കാരണം കണ്ണുകളെ കൂടുതല്‍ നിറങ്ങള്‍ ലക്ഷ്യത്തിലെത്താതെ അകറ്റി നിര്‍ത്തും. അതാണ് ഈ ചിത്രത്തെ ഇല്യൂഷന്‍ എന്ന് വിളിക്കാന്‍ കാരണം. നമ്മള്‍ ആ ഇല്യൂഷനില്‍ വീണുപോകരുത്. പ്രത്യേകിച്ച് നമ്മുടെ കണ്ണുകളെ സത്യം മാത്രം കാണുന്ന ദിശയിലേക്കാണ് നയിക്കേണ്ടത്. എങ്കില്‍ വിജയിക്കാം.

സമയം വളരെ കുറവാണ്

സമയം വളരെ കുറവാണ്

IMAGE CREDIT: Reader's Digest

ഇതൊരു ബ്രെയിന്‍ ടീസറാണ്. അതുകൊണ്ട് ബുദ്ധി നന്നായി ഉപയോഗിക്കണം. ഈ പപ്പി ഡോഗിനെ കണ്ടെത്താന്‍ പതിനൊന്ന് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. വേഗത്തില്‍ അതിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇതാ നിങ്ങള്‍ക്കുള്ള സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം ചെടിച്ചട്ടികള്‍ക്കിടയില്‍ എവിടെയോ ആണ് ആ നായക്കുട്ടി ഒളിഞ്ഞിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ ചിത്രത്തിന്റെ വലത് ഭാഗത്തായിട്ട് കാണാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+