സൂക്ഷിക്കണം, ഇല്ലേല്‍ പാമ്പ് കടിക്കും, ഒളിഞ്ഞിരിക്കുകയാണ്; കണ്ണിന് പവറുണ്ടെങ്കില്‍ കണ്ടെത്തൂ
കടുപ്പമെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ കടുപ്പം. അങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴെങ്കിലും ചെയ്ത് നോക്കിയിട്ടുണ്ടോ? കടുപ്പമെന്ന് കേട്ടാല്‍ തന്നെ നമ്മള്‍ ഓടി രക്ഷപ്പെടും. കാരണം ചലഞ്ചിനൊന്നും ഇക്കാലത്ത് ആര്‍ക്കും താല്‍പര്യം കാണില്ല. പ്രധാന കാരണം ചിന്തിച്ച് കൂട്ടേണ്ടി വരുന്നതാണ്. ഒരുപാട് ബുദ്ധിമുട്ടി കണ്ടുപിടിക്കാന്‍ മാത്രമില്ല ചലഞ്ച് എന്നും നമുക്ക് തോന്നാം.
പക്ഷേ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അങ്ങനെയല്ല. ഇവ കളിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒന്നാമത് നിങ്ങളുടെ ബുദ്ധിശക്തി സാധാരണ നിലയിലാണെങ്കില്‍, അത് വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ ചിത്രങ്ങളിലൂടെ ലഭിക്കുക. ഇന്ന് അങ്ങനെയുള്ള ഒരു ചിത്രം നമുക്കൊന്ന് ശരിക്ക് പരിശോധിക്കാം.

image credit: Lenstore
ഇത് നിങ്ങളെ ഞെട്ടിക്കും
ഈ ചിത്രം നിങ്ങളെ ശരിക്കും അമ്പരപ്പിക്കാന്‍ സാധ്യതയുണ്ട്. കാരണം ഇതുവരെ നിങ്ങള്‍ കളിച്ച് നോക്കിയ തരത്തിലുള്ള ഒപ്ടിക്കല്‍ ചിത്രമല്ല ഇത്. ആദ്യം നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലൊന്നും ഈ ചലഞ്ചിന്റെ ഉത്തരമുണ്ടാവില്ലെന്ന് നമ്മള്‍ തിരിച്ചറിയണം.
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കണം നമ്മള്‍ ഇതിന്റെ ഉത്തരം തേടേണ്ടത്. അപ്പോള്‍ നമ്മള്‍ തന്നെ പ്രതീക്ഷിക്കാത്ത ആ ഉത്തരം നമ്മുടെ മുന്നിലേക്ക് വരാം. വേഗത്തില്‍ പസില്‍ കളിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
വളരെ ശ്രദ്ധിച്ച് നോക്കണം
ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിച്ച് നോക്കൂ. ചിത്രത്തില്‍ ധാരാളം തണ്ണിമത്തന്‍ നമുക്ക് കാണാന്‍ സാധിക്കും. പലതും മുറിച്ച് വെച്ച നിലയിലാണ് ഉള്ളത്. ചിലത് വട്ടത്തില്‍ മുറിച്ചതായും, ചിലത് പകുതി കഷ്ണമായി മുറിച്ച നിലയിലും കാണാം.
എന്നാല്‍ നമുക്ക് കണ്ടുപിടിക്കേണ്ട കാര്യം ഈ ചിത്രത്തില്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ആര്‍ക്കും അതിനെ പെട്ടെന്ന് കാണാന്‍ സാധിക്കില്ല. ഇതൊരു വിഷമേറിയ ജന്തുവാണെന്ന് മാത്രം ആദ്യമേ പറയാം.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
കൊടും വിഷമുള്ള സര്‍പ്പമാണത്
ഈ ചിത്രത്തിലുള്ളത് കൊടുംവിഷമുള്ള ഒരു സര്‍പ്പമാണ്. ആരും പ്രതീക്ഷിക്കാത്ത ഇടത്താണ് അതങ്ങനെ ഇരിക്കുന്നത്. തണ്ണിമത്തന്റെ ഉള്ളില്‍ എവിടെയോ ആരും കാണാതെ ചുരുണ്ട് കൂടി കിടക്കുന്നുണ്ടാവും ഈ സര്‍പ്പം. സൂക്ഷിച്ചില്ലെങ്കില്‍ ഈ പാമ്പിന്റെ കടിയേല്‍ക്കേണ്ടി വന്നേക്കാം.
അതുകൊണ്ട് നമ്മുടെ കണ്ണുകളെ പരമാവധി ഫോക്കസ് ചെയ്ത് ചിത്രത്തിലേക്ക് കൊണ്ടുവരണം. എന്ത് കാര്യത്തെയും കാണാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ കണ്ണ്.
ചലഞ്ച് നമുക്ക് ഏറ്റെടുക്കാം
ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലായില്ലേ. ഇനി ധൈര്യമായി ഈ ചലഞ്ച് ഏറ്റെടുക്കൂ. സാധാരണ തരത്തിലുള്ള കറുപ്പ് നിറമുള്ള പാമ്പല്ല ഈ ചിത്രത്തില്‍ ഉള്ളത്. ആ നിറത്തിലാണെങ്കില്‍ ഇതിനോടകം നമുക്ക് കണ്ടെത്താമായിരുന്നു.
എന്നാല്‍ ചിത്രത്തിലുള്ളത് പച്ചില പാമ്പാണ്. പക്ഷേ അത് അപകടകാരിയാണ്. ചിത്രത്തിലെ ഇലകളുടെ അതേ നിറത്തില്‍ മറഞ്ഞിരിക്കുകയാണ് ഈ പാമ്പ്. അത് നമ്മുടെ കണ്ണിന് അത്ര പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കില്ല.

image credit: Lenstore
ആറ് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്
നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത് ആറ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ നിങ്ങള്‍ ഈ പാമ്പിനെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതൊരല്‍പ്പം കടുപ്പമേറിയ ചലഞ്ചാണ്. നിങ്ങളെ ആരും സഹായിക്കാന്‍ ഇല്ലെന്ന കരുതി വിഷമിക്കേണ്ട.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെ സഹായത്തിനായി നിങ്ങള്‍ക്ക് സമീപിക്കാവുന്നതാണ്. പക്ഷേ സമയം പാഴാക്കരുത്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും താഴെയായി നോക്കൂ. അതാ പച്ചില പാമ്പിന്റെ തല കാണാം.












Click it and Unblock the Notifications