ഒന്നല്ല 2 വിരുതന്‍മാര്‍, ക്യൂട്ട് പൂച്ചക്കുട്ടികള്‍ അടുക്കളയില്‍ കയറിയിരിക്കുകയാണ്; ഉടന്‍ കണ്ടെത്തണം

ഒരു മധുര സ്വപ്‌നം പോലെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍. നമ്മള്‍ സ്വപ്‌നത്തില്‍ കാണുന്ന പല കാര്യങ്ങളും സത്യമാകാറില്ല. അതുപോലെയാണ് ഒപ്ടിക്കല്‍ ചിത്രങ്ങളും. അതും യാഥാര്‍ത്ഥ്യത്തെ കാണിച്ച് തരില്ല. പക്ഷേ നമ്മുടെ ചിന്തകളെ മികച്ച രീതിയിലാക്കാന്‍ സഹായിക്കുന്ന പലതും ഒപ്ടിക്കല്‍ ചിത്രങ്ങളിലുണ്ട്. അത് എത്രത്തോളം മികച്ച് നില്‍ക്കുന്നുവോ അത്രയും നമ്മുടെ ബുദ്ധിശക്തിയും വളരും.
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൂടുതല്‍ കടുപ്പമേറിയതാകാനാണ് എല്ലാവരും ആഗ്രഹിക്കുക. കാരണം നമ്മുടെ ചിന്താശേഷിയെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. അത് വിശദമായി ഒന്ന് പരിശോധിക്കാം....

ഇത് ഇല്യൂഷന്റെ മായികലോകം
image credit: Reddit
ഈ ഒപ്ടിക്കല്‍ ചിത്രം താരതമ്യേന എളുപ്പമുള്ള ചിത്രമാണ്. വളരെ വിശദമായി ഒന്ന് കണ്ണോടിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചേക്കും. പക്ഷേ അപ്പോഴും നിരീക്ഷണ പാടവം മികച്ച് നില്‍ക്കണം. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള കാര്യമാണത്. പക്ഷേ ഇല്യൂഷന്റെ മായികലോകത്തേക്ക് നിങ്ങള്‍ വീണാല്‍ പിന്നെ ഒരു ചലഞ്ചിലും വിജയിക്കാന്‍ പോകുന്നില്ല.

പല കാര്യങ്ങള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പല ടെക്‌നിക്കലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നവയാണ്. നിറങ്ങള്‍, വീക്ഷണകോണുകള്‍ എന്നിവ ഇക്കാര്യത്തില്‍ പ്രധാനമാണ്. കാരണം ചലഞ്ചില്‍ പങ്കെടുക്കുന്നയാളെ വഴിതെറ്റിക്കുന്നവയാണ് ഈ നിറങ്ങള്‍. അതിലേക്ക് നോക്കുന്തോറും പല കാര്യങ്ങളായിരിക്കും കാണുക. ചിലപ്പോള്‍ നിറങ്ങള്‍ നമ്മളെ മൊത്തത്തില്‍ ഇരുട്ടിലാക്കും. പിന്നെ എന്താണ് ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പോലുമാവില്ല.

മനോഹരമായ ഒരു അടുക്കള
ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒരു മനോഹരമായ അടുക്കളയാണ് ഉള്ളത്. അതിനുള്ളില്‍ ഒളിഞ്ഞിരിക്കുകയാണ് നമ്മുെ ആ മിടുക്കി പൂച്ച. പക്ഷേ ഈ അടുക്കളയില്‍ ധാരാളം കാര്യങ്ങള്‍ വെച്ചിരിക്കുന്നത് കൊണ്ട് ചിലപ്പോള്‍ നമുക്ക് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ അതിനെ നമുക്ക് കണ്ടെത്തിയേ തീരൂ. അതുകൊണ്ട് വളരെധികം സൂക്ഷിച്ച് നോക്കണം. ഉറപ്പായും നിങ്ങളുടെ മുന്നിലേക്ക് ആ പൂച്ചകള്‍ വന്നിരിക്കും.

കണ്ടെത്താമോ ആ പൂച്ചകളെ
സുന്ദരിമാരായ പൂച്ചകളാണ് ഈ ചിത്രത്തില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നത്. ഒന്നല്ല രണ്ട് പൂ്ച്ചകളാണ് ഈ ചിത്രത്തിലുള്ളത്. നമ്മള്‍ എത്ര നോക്കിയാലും അതിനെ കണ്ടെത്തിയെന്ന് വരില്ല. കാരണം ചിത്രത്തിലെ അന്തരീക്ഷത്തെ ഉപയോഗിച്ച് വളരം സമര്‍ത്ഥമായിട്ടാണ് ഇവ ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് കണ്ണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക. മികച്ച നിരീക്ഷണം സാധ്യമായാല്‍ പൂച്ചകളെയും അതോടൊപ്പം കണ്ടെത്താം.

നിങ്ങളുടെ മുന്നില്‍ 10 സെക്കന്‍ഡുകളുണ്ട്
image credit: Reddit
ഈ അടുക്കളയില്‍ ഒരുപാട് കാര്യങ്ങളുണ്ട്. പാത്രങ്ങളും, ഇരിപ്പിടങ്ങളുമെല്ലാം കാണാന്‍ സാധിക്കും. പക്ഷേ ആ പൂച്ചകളെ കണ്ടെത്താന്‍ മുന്നിലുള്ളത് വെറും 10 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ അവയെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ അങ്ങനെ ആരെ വേണമെങ്കിലും സഹായത്തിനായി വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ആ പൂച്ചകള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ പറയാം. ആദ്യത്തെ ആ റൂഫിന് താഴയായി കാണാം. ചിത്രത്തിന്റെ നടുവിലാണിത്. രണ്ടാമത്തേത് വലത് വശത്തായും കാണാം.












Click it and Unblock the Notifications