നിങ്ങള്‍ക്ക് ഡിറ്റക്ടീവിന്റെ ബുദ്ധിയുണ്ടോ? എങ്കില്‍ ഈ ചിത്രത്തിലെ പാണ്ടയെ 7 സെക്കന്‍ഡില്‍ കണ്ടെത്തണം
ചലഞ്ചില്‍ തോറ്റാലും പ്രശ്‌നമില്ല, ഇഞ്ചോടിഞ്ച് പോരാടുന്നതാണ് പ്രധാനം. കാരണം നിങ്ങളുടെ പ്രകടനശേഷി വര്‍ധിപ്പിക്കാന്‍ അതിന് സാധിക്കും.

ഇന്ന് ഒരു ചലഞ്ച് ആയാലോ, എങ്കില്‍ ഒപ്ടിക്കല്‍ ചലഞ്ച് തന്നെയാവാം. വളരെ കടുപ്പമേറിയ ഒരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. നിങ്ങളുടെ ബുദ്ധിശക്തിയുടെ അളവുകോല്‍ ശരിക്കും പരിശോധിക്കുന്ന ചിത്രമാണിത്. ഈ ചലഞ്ചില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ധൈര്യത്തോടെ താനൊരു അതിബുദ്ധിമാനാണെന്ന് ലോകത്തോട് വിളിച്ച് പറയാം.
ചലഞ്ചില്‍ തോറ്റാലും പ്രശ്‌നമില്ല, ഇഞ്ചോടിഞ്ച് പോരാടുന്നതാണ് പ്രധാനം. കാരണം നിങ്ങളുടെ പ്രകടനശേഷി വര്‍ധിപ്പിക്കാന്‍ അതിന് സാധിക്കും. ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ചില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം....

നിങ്ങള്‍ ഇന്റലിജന്റല്ലേ
image credit: Tracy Lynn Heightchew
ഈ ചിത്രമൊരു സാധാരണ ചിത്രമല്ല. കുറച്ച് കടുപ്പമേറിയതാണ്. നിങ്ങള്‍ ഇന്റലിജന്റാണെങ്കില്‍ മാത്രമേ ഇതിനുള്ളിലെ രഹസ്യം കണ്ടെത്താന്‍ സാധിക്കൂ. അതിലുപരി നിങ്ങളുടെ കണ്ണുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. കാരണം ഈ ചിത്രം അങ്ങേയറ്റം സൂക്ഷ്മമായി ഒളിച്ചിരിക്കുന്ന ഒരുജീവിയെയാണ് കണ്ടെത്തേണ്ടത്. കണ്ണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കണ്ടെത്തുക അസാധ്യമായിരിക്കുമെന്ന് ഉറപ്പാണ്.

ഒരു വിന്റേജ് ചിത്രം
ഇതൊരു വിന്റേജ് ചിത്രം കൂടിയാണ്. 1978ല്‍ ട്രേസി ലിന്‍ ഹെയ്റ്റ്ച്യു പകര്‍ത്തിയ ചിത്രമാണിത്. ഒരുപാട് ആളുകളെ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. സ്ത്രീകളായും പുരുഷന്മാരായും ധാരാളം ആളുകള്‍ ഈ ചിത്രത്തിലുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ അവരെല്ലാം പല വംശജരാണെന്ന് മനസ്സിലാവും. പക്ഷേ മനുഷ്യര്‍ മാത്രമല്ല ഈ ചിത്രത്തില്‍ ഉള്ളത്. ഒരു കൊച്ചു സുന്ദരന്‍ മൃഗവും ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്.

ഒരു സുന്ദരന്‍ പാണ്ട
ചിത്രത്തില്‍ മറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ഒരു സുന്ദന്‍ പാണ്ടയാണ്. ചിത്രത്തില്‍ എങ്ങനെ നോക്കിയാലും ആ പാണ്ടയെ കാണാന്‍ സാധിക്കില്ല. കാരണം അത്ര സൂക്ഷ്മമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ കണ്ണ് കൊണ്ട് നോക്കിയാല്‍ പോലും അതിനെ പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല വളരെ സമര്‍ത്ഥമായി ആരുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ ഈ പാണ്ട ശ്രമിക്കുന്നുണ്ട്. പക്ഷേ ആ ചലഞ്ചിനെ നമ്മള്‍ മറികടന്ന് വിജയിക്കണം.

മനുഷ്യരുമായി ചേര്‍ന്ന് നില്‍ക്കുകയാണ്
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
ചില അന്തരീക്ഷം എന്തിനെയും ഒളിഞ്ഞിരിക്കാന്‍ സഹായിക്കും. ഇവിടെ പാണ്ടയുടെ കാര്യവും അങ്ങനെയാണ്. അത് സമര്‍ഥമായി ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ചുറ്റുമുള്ള അന്തരീക്ഷവും അതിന് സൗകര്യമൊരുക്കുന്നുണ്ട്. അതുകൊണ്ട് മനുഷ്യര്‍ ഏതാണ് പാണ്ടയേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കൂടിയാണ്. അതുകൊണ്ട് പാണ്ടയ്ക്ക് ഗുണകരമാണ്. ചിത്രത്തിവും പാണ്ടയ്ക്കും ഒരേ നിറമാണ്. അത് ചലഞ്ചിനെ കടുപ്പമേറിയതാക്കുന്നു.

7 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Tracy Lynn Heightchew
ഈ പാണ്ടയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ 7 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പാണ്ടയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഒറ്റയ്ക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായവും തേടാം. ഏറ്റവും ബെസ്റ്റ് സുഹൃത്തുക്കള്‍ തന്നെയാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തായി ഇരിക്കുന്നുണ്ട് ആ പാണ്ട. കണ്ണാടി ധരിച്ച ഒരാളുടെയും യുവതിയുടെയും ഇടയിലാണ് ഈ പാണ്ട നില്‍ക്കുന്നത്.












Click it and Unblock the Notifications