ഇതാ മനോഹര പ്രതിമകള്‍, ഒന്ന് മാത്രം ഒറിജിനല്‍ മനുഷ്യര്‍, കണ്ടെത്തിയാല്‍ നിങ്ങളുടെ ബുദ്ധി അപാരം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ രണ്ട് തരത്തിലാണ് ഉണ്ടാവുക. അതിലൊന്ന് സൈക്കോളജിക്കല്‍ വിഭാഗത്തില്‍ വരുന്നതാണ്. മറ്റൊന്ന് ബ്രെയിന്‍ ടീസര്‍ വിഭാഗത്തിലുള്ളതാണ്. ഇത് രണ്ടും നമ്മുടെ മനസ്സിനെ അത്രത്തോളം കണ്‍ഫ്യൂഷനിലേക്ക് തള്ളിവിടുന്നതാണ്. ചലഞ്ചുകള്‍ കഠിനമായി തോന്നണമെന്നത് കൊണ്ടാണ് ഈ ചിത്രങ്ങള്‍ ഉണ്ടാക്കിയത്. നമ്മുടെ മുന്നിലുള്ള ഈ പ്രതിമകളും അത്തരത്തിലുള്ളതാണ്. സൂക്ഷിച്ച് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോള്‍ ആ നോട്ടത്തില്‍ തന്നെ നമുക്ക് ആ ജീവനുള്ള മനുഷ്യനെ കണ്ടെത്താന്‍ സാധിച്ചേക്കും.
ആദ്യം ഈ ചിത്രത്തില്‍ എന്തൊക്കെ ഉണ്ടെന്ന് പരിശോധിക്കാം. ഒരു ഔട്ട്‌ഡോര്‍ ചിത്രമാണിത്. പല പ്രതിമകള്‍ പലയിടത്തായി പോസ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. വലത് വശത്ത് മാത്രമായി നാല് സ്ത്രീകളുടെ രൂപമുണ്ട്. ആ പ്രതിമകളില്‍ ഒന്ന് പീഠത്തില്‍ ഇരിക്കുകയാണ്. മറ്റ് മൂന്ന് പേര്‍ പ്രാര്‍ത്ഥിക്കുന്നത് പോലെയോ, എന്തോ വിഷമം ബാധിച്ചത് പോലെയോ നില്‍ക്കുകയാണ്. ഇവിടെ രാജ്ഞിയും അവരുടെ തോഴിമാരുമാണോ നില്‍ക്കുന്നതെന്ന് നമുക്ക് സ്വാഭാവികമായും സംശയിക്കാം. അത് നമ്മുടെ ഔചിത്യം പോലെ പരിഗണിക്കാവുന്നതാണ്.

പക്ഷേ ഈ പ്രതിമകള്‍ക്കിടയിലാണ് ആ വിരുതന്‍ ഒളിഞ്ഞിരിക്കുന്നത്. ജീവനോടെയുള്ള ഒരു പുരുഷനാണിത്. ഇയാളെ കണ്ടെത്താനാവുമോ എന്നാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം ചലഞ്ച് രൂപത്തില്‍ നിങ്ങളോട് ചോദിക്കുന്നത്. വേണമെങ്കില്‍ നമുക്ക് അതിനെ കണ്ടെത്താം. പക്ഷേ നമ്മള്‍ ബുദ്ധിശക്തി പൂര്‍ണമായും ഉപയോഗിക്കണം. കണ്ണുകള്‍ കഴുകനെ പോലെ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ അത് നമ്മുടെ മുന്നിലേക്ക് തെളിഞ്ഞ് വരൂ. എളുപ്പത്തില്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആര്‍ക്കും പിടികൊടുക്കാറില്ല. നമ്മുടെ സാമര്‍ഥ്യം കൊണ്ട് മാത്രമേ അതിനെ കീഴടങ്ങാനാവൂ.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

ഈ ചിത്രമൊരു കടുപ്പമേറിയ ചലഞ്ചാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം. അപ്പോഴും ഏറ്റവും മികച്ചവരെ തന്നെ സഹായത്തിനായി സമീപിക്കുക. സാധാരണ ബുദ്ധിശക്തി കൊണ്ട് ചിത്രങ്ങളെ കാണുന്നവരെ ഈ ചലഞ്ചിന്റെ വെല്ലുവിളി പൊളിക്കാനായി ഉപയോഗിക്കരുത്. ആ പുരുഷന്‍ എവിടെയോ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നവനാണ്. അതിനേക്കാള്‍ മുകളില്‍ ചിന്തിച്ചാല്‍ മാത്രമേ നമുക്ക് അയാളെ കണ്ടെത്താനാവൂ. അത് മാത്രമല്ല നിശ്ചിത സമയത്തിനുള്ളില്‍ അയാളെ കണ്ടെത്തുകയും വേണം.

നിങ്ങള്‍ക്ക് മുന്നില്‍ വെറും ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ അയാളെ കണ്ടെത്താന്‍ വേഗത്തില്‍ തിരഞ്ഞോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങളാണ് ഈ ചലഞ്ചില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കേണ്ടത്. ചിത്രത്തിന്റെ ഇടതുഭാഗത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ചിലപ്പോള്‍ എന്തെങ്കിലും സൂചന നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആ മൂന്ന് പ്രതികളിലൊന്നാണ് ജീവനുള്ള മനുഷ്യന്‍. നടുവില്‍ നില്‍ക്കുന്നതാണ് നമ്മള്‍ കണ്ടെത്തേണ്ട പുരുഷന്‍. ഇയാള്‍ വാച് ധരിച്ചിരിക്കുന്നത് കൊണ്ട് അത് ജീവനുള്ളതാണെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications