ഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്മാര് ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
കാമുകിയെ കാണാന്‍ പോയപ്പോള്‍ പെട്ടെന്ന് ബന്ധുക്കളോ മറ്റുള്ളവരോ കണ്ടാല്‍ എന്ത് ചെയ്യും. നമ്മള് വേഗം ആരും കാണാതെ ഒളിക്കും അല്ലേ. ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രവും ഏതാണ്ട് സമാനമായ അവസ്ഥയിലുള്ളതാണ്. ഈ ചിത്രത്തില്‍ കാമുകന്മാരുണ്ട്. വളരെ റൊമാന്റിക്കായ ചിത്രമാണിത്. എന്നാല്‍ ഇവരെ ആര്‍ക്കും കാണാന്‍ സാധിക്കില്ല.
ഈ ചിത്രത്തില്‍ അവര്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. എന്തുകൊണ്ട് അത് നമുക്ക് കാണാന്‍ സാധിക്കുന്നില്ല. കാരണം എന്തെങ്കിലുമുണ്ടാവാം. പക്ഷേ ആ കാമുകന്മാരെ കണ്ടെത്തുകയാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ടാസ്ക്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

image credit: Pinterest
ഈ ചിത്രം നല്ലൊരു ബ്രെയിന്‍ ടീസറാണ്. ചിത്രത്തില്‍ എവിടെയോ മൂന്ന് പുരുഷന്മാര് വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്. എന്ത് വന്നാലും പിടികൊടുക്കാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ഇതുവഴി പോകുന്നവരൊന്നും ഇങ്ങനെ മൂന്നാളുകള്‍ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ശ്രദ്ധിച്ച് കാണില്ല. ഒരുപക്ഷേ ഇവരെ തിരഞ്ഞ് നോക്കിയിട്ടും കാണാന്‍ സാധിച്ചിട്ടുമുണ്ടാവില്ല. പക്ഷേ നമ്മള് ഇതിനെ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ചിത്രത്തിലേക്ക് നോക്കുമ്പോള്‍ എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. മൂന്ന് സ്ത്രീകളെ കാണാന്‍ സാധിക്കും. ഇവര്‍ അതിസുന്ദരികളാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. അതുകൊണ്ട് നോക്കുമ്പോള്‍ ഇവര്‍ മൂന്ന് പേരെയും ഒരുപോലെ തോന്നാം. ഇവരെ കാണാനെത്തിയ മൂന്ന് കാമുകന്മാരാണ് ചിത്രത്തിലുള്ളത്. അവര്‍ സമര്‍ത്ഥമായി ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്.

ഈ യുവതികള്‍ തന്നെയാണ് കാമുകന്മാരെ ഒളിഞ്ഞിരിക്കാന്‍ സഹായിച്ചതെന്ന് നമുക്ക് വിശ്വസിക്കാം. കാരണം ഇവര്‍ മൂന്ന് പേരുടെയും മുഖത്ത് നല്ല ചിരി കാണാം. അതിനര്‍ത്ഥം ഇവര്‍ക്ക് ഈ മൂന്ന് പുരുഷന്മാരെയും കാണാന്‍ സാധിക്കുന്നുണ്ടെന്നാണ്. ഇവര്‍ക്ക് മാത്രമേ അവരെ കാണാന്‍ പറ്റുന്നുള്ളൂ. ഇവരുടെ മുഖഭാവം നോക്കി ആ മൂന്ന് കാമുകന്മാരെ കണ്ടെത്താനുള്ള ആദ്യ ശ്രമം തുടങ്ങാവുന്നതാണ്. കുറച്ച് കടുപ്പമാണ് ഈ ടാസ്ക് എന്ന് ആദ്യമേ മനസ്സിലാക്കണം.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
ഇതൊരു വിന്റേജ് ചിത്രം കൂടിയാണ്. ഒരുമിച്ചാണ് ഈ മൂന്ന് പെണ്‍കുട്ടികളും നില്‍ക്കുന്നത്. ഇവരുടെ വസ്ത്രധാരണം കണ്ടാല്‍ തന്നെ പഴയകാല ചിത്രമാണെന്ന് മനസ്സിലാക്കാം. ഒരുപക്ഷേ ഇംഗ്ലണ്ടില്‍ നിന്നുള്ള ചിത്രമാകാം ഇത്. ഇവരുടെ പിന്നിലായി ഒരു പാലം കാണാം. ഈ പെണ്‍കുട്ടികള്‍ അത് കടന്നാവും ഇവിടേക്ക് വന്നിട്ടുണ്ടാവുക. കാലില്‍ ഷൂസ് ധരിച്ചിട്ടുണ്ട്. പഴയ കാല വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. വീട്ടമ്മമാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് ഇത്.

പക്ഷേ ഈ പെണ്‍കുട്ടികള്‍ കാമുകന്മാരെ ഒളിപ്പിച്ചിരിക്കുന്നത്. വളരെ സമര്‍ത്ഥമായിട്ടാണ്. ഇവര്‍ വന്നിരിക്കുന്നത് ഒരു തിരക്കേറിയ സ്ഥലമായിരിക്കാം. കാമുകന്മാരെ കാണാനെത്തിയതാണ് പെണ്‍കുട്ടികള്‍ എന്നറിഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ സംഭവിക്കാം. അത് മാത്രമല്ല, കാമുകന്മാര്ക്കും നാട്ടില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടാണ് ഇവര്‍ പരസ്പരം കാണാന്‍ തീരുമാനിച്ചത്.

രഹസ്യമായി കാണാന്‍ പറ്റിയ സ്ഥലത്തായിരിക്കാം ഇവര്‍ എത്തിയത്. പക്ഷേ കാമുകന്മാര്ക്ക് പുറത്തേക്ക് വരാന്‍ സാധിച്ചിട്ടില്ല. ഒരുപക്ഷേ ആരും കാണാതെയായിരിക്കും കാമുകന്മാര് ഇവിടെയെത്തിയത്. പുറത്തേക്ക് വരാന്‍ നല്ല ഭയമുണ്ടാവും. ആരെങ്കിലും കാണുമെന്ന ഭയം തന്നെയാവും ഇവരെ പുറത്തേക്ക് വരുന്നതില്‍ നിന്ന് തടയുന്നത്. വളരെ റൊമാന്റിക്കായ ഒരു അന്തരീക്ഷമാണ് നമ്മുടെ മുന്നിലുള്ളത്. ഇവരെ കണ്ട ആ സ്ത്രീകള്‍ ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

image credit: Pinterest
ആ മൂന്ന് കാമുകന്മാരെയും കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലാ വശങ്ങളിലും തിരഞ്ഞ് തുടങ്ങുന്നതാണ് നല്ലത്. ഈ യുവതികളുടെ നോട്ടം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം നോക്കി പരിശോധിച്ചാല്‍ ചിലപ്പോള്‍ ആകെ തെറ്റിപ്പോകും. ഇവര്‍ നമ്മളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതുമാകാം. ഇതാണ് നിങ്ങള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ഇടതുഭാഗത്തായുള്ള മരത്തിലാണ് ആദ്യ കാമുകനുള്ളത്. വലത് ഭാഗത്ത് വിന്‍ഡ് മില്ലിന് അടിയിലായി മറ്റ് രണ്ട് പേരെയും കാണാന്‍ സാധിക്കും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications