Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ നില്‍ക്കുന്നു സുന്ദരി പൂച്ച, വീട്ടിനുള്ളില്‍ ആരും കാണാതെ ഇരിപ്പാണ്; 19 സെക്കന്‍ഡില്‍ കണ്ടെത്തണം

വൈക്കോല്‍ കൂനയില്‍ സൂചി തിരയുക എന്ന് കേട്ടിട്ടില്ലേ. അസാധ്യമായൊരു കാര്യമാണത്. എത്ര തിരഞ്ഞാലും നമ്മള്‍ സൂചി കണ്ടെന്ന് വരികയില്ല. പിന്നെയും വൈക്കോല്‍ വര്‍ധിച്ച് വരുന്നതായി വരെ നമുക്ക് തോന്നും. അതൊരു കുഴപ്പം പിടിച്ച കാര്യമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും ഇതുപോലെ വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്.

എന്തൊക്കെ നോക്കിയാലും നമ്മള്‍ വിചാരിച്ചല്‍ കാര്യങ്ങളൊന്നും ഈ ചിത്രങ്ങളില്‍ കണ്ടെത്താനാവില്ല. അതാണ് ഒപ്ടിക്കല്‍ ചിത്രം തീര്‍ക്കുന്ന മായാജാലം. നമ്മുടെ കണ്‍മുന്നില്‍ തന്നെ ആ ടാസ്‌കുണ്ടാവും. പക്ഷേ എവിടെയെന്നറിയാതെ നമ്മള്‍ വട്ടംകറങ്ങി നില്‍ക്കുകയാവും. ഇന്നത്തെ ചിത്രവും നമ്മളെ വട്ടംകറക്കും. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം.....

1

IMAGE CREDIT: REDITT

ഒപ്ടിക്കല്‍ ചിത്രം കാണുമ്പോള്‍ നമ്മള്‍ ചെയ്യേണ്ട പ്രധാന കാര്യം, നമ്മള്‍ ആ ടാസ്‌ക് ഏറ്റെടുക്കുകയാണ്. ഒരുപക്ഷേ അതില്‍ വിജയിച്ചെന്ന് വരില്ല. പക്ഷേ വിട്ടുകൊടുക്കാന്‍ നമ്മള്‍ തയ്യാറാവരുത്. ചിത്രത്തിന്റെ ഓരോ മുക്കും മൂലയും എടുത്ത് പരിശോധിച്ച് നമുക്ക് ആ രഹസ്യത്തെ കണ്ടെത്താനായി ശ്രമിക്കാം. എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം നമ്മുടെ ചിന്താശേഷിയും നിരീക്ഷണ പാടവും വര്‍ധിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.

2

ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രവും ചലഞ്ചിങാണ്. അത് നമ്മളെ വെല്ലുവിളിക്കുകയാണ്. പറ്റുമെങ്കില്‍ നിന്റെ നിരീക്ഷണ പാടവം വര്‍ധിപ്പിച്ച് ഇതിനുള്ളില്‍ ഇരിക്കുന്ന കാര്യം കണ്ടെത്താന്‍ നോക്കെന്നാണ് അത് പറയുന്നത്. വെല്ലുവിളി ഏറ്റെടുക്കുകയാണെങ്കില്‍ ആ വെല്ലുവിളിയില്‍ പകുതിയെങ്കില്‍ വിജയിക്കാന്‍ സാധിക്കണം. ചിത്രത്തിലെ അന്തരീക്ഷം നമ്മളെ വട്ടംകറക്കുന്നതായിരിക്കും. പക്ഷേ അതിന് മുകളില്‍ പോകാന്‍ നമുക്ക് സാധിക്കണം.

3

ഈ ചിത്രം കുറേ സാധനംങ്ങള്‍ വെച്ചിരിക്കുന്ന ഒരു മുറിയെ കുറിച്ചുള്ളതാണ്. ഈ മുറിക്കുള്ളില്‍ ഒരു പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. അത് വളരെ സമര്‍ത്ഥമായി ആരുടെ കണ്ണിലും പെടാതെ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലേക്ക് ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ പൂച്ചകള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സാധിക്കുന്ന അന്തരീക്ഷമാണ് ചിത്രത്തിലുള്ളതെന്ന് മനസ്സിലാക്കാം. എല്ലാഅവിടവിടെയായി, ഒട്ടും അടുക്കും ചിട്ടയുമില്ലാതെയാണ് ഈ ചിത്രത്തിലുള്ളത്. അത് പൂച്ചയ്ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

ഒരുപാട് സാധനങ്ങള്‍ ഈ മുറിയില്‍ പാക് ചെയ്യപ്പെട്ട നിലയിലാണ്. രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ഉറപ്പിക്കാനാവുക. ഒന്നുകില്‍ ഈ വീട് മാറി ആരെങ്കിലും പോവാനൊരുങ്ങുകയാണ്. അതിനായി സാധനങ്ങള്‍ പാക്ക് ചെയ്ത് വെച്ചതാണെന്ന് പറയാം. അതുമല്ലെങ്കില്‍ ഈ വീട്ടിലേക്ക് താമസം മാറി എത്തിയവരാകാം. ഇവര്‍ കൊണ്ടുവന്ന സാധനങ്ങളാവാം ഇത്. പക്ഷേ സാധനങ്ങളൊന്നും പാക്ക് പൊട്ടിച്ച് പുറത്തേക്ക് വെച്ചിട്ടുമില്ല. ഇതില്‍ രണ്ടില്‍ ഏതുമാവാം.

5

ഈ തിരക്കേറിയ നിമിഷത്തിലാണ് ഇവര്‍ക്ക് സ്വന്തമായി ഒരു പൂച്ചയുണ്ടെന്നും, അത് പുറത്തേക്ക് വന്നുവെന്നും മനസ്സിലാക്കുന്നത്. ഇത് ഈ സാധനങ്ങള്‍ക്കിടയില്‍ എവിടെയോ മറഞ്ഞിരിക്കുകയാണ്. പൂച്ചകള്‍ അങ്ങനെയാണല്ലോ, മറഞ്ഞിരിക്കാന്‍ അവരോളം മിടുക്ക് ആര്‍ക്കുമില്ല. എത്ര തിരഞ്ഞാലും ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കാന്‍ പൂച്ചകള്‍ക്ക് സാധിക്കും. ഇതിന്റെ ഉടമയ്ക്ക് പോലും കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

6

ഈ സാധനങ്ങളുടെ നിറവുമായി ചേര്‍ന്ന് പോകുന്നതാവും ഈ പൂച്ചയുടെ നിറവും. അതുകൊണ്ടാണ് നമ്മള്‍ക്ക് ഒറ്റനോട്ടത്തില്‍ അതിനെ കണ്ടെത്താന്‍ സാധിക്കാതിരിക്കുന്നത്. എന്നാല്‍ എന്ത് വില കൊടുത്തും ആ പൂച്ചയെ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ചിത്രത്തിന്റെ എല്ലാ മൂലയിലേക്കും ഇതിനായി തിരഞ്ഞ് നോക്കൂ. അതിലൂടെ നിങ്ങളുടെ നിരീക്ഷണ പാടവം ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൂച്ച നിന്ന സ്ഥലത്ത് നിന്ന് ഓടിപ്പോകാനും സാധ്യതയില്ല.

7

image credit: reddit

ഈ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 19 സെക്കന്‍ഡുകളാണ്. കുറച്ച് കടുപ്പമേറിയ ചിത്രമായത് കൊണ്ടാണ് ഇത്രയും സമയം നല്‍കുന്നത്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. പൂച്ചയുടെ രൂപത്തില്‍ എന്തെങ്കിലും ചിത്രത്തിലുണ്ടെന്ന് നോക്കൂ. എവിടെയെങ്കിലും ഉണ്ടാവും. എന്തായാലും അനുവദിച്ച സമയം ഇതാ തീര്‍ന്നിരിക്കുകയാണ്. ഇനി സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചിത്രത്തിന്റെ ഇടത് ഭാഗത്ത് കര്‍ട്ടന് പിന്നിലായി ആ പൂച്ച ഒളിഞ്ഞിരിപ്പുണ്ട്. വളരെ സമര്‍ഥമായിട്ടാണ് അവ ഒളിഞ്ഞിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+