ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആളെ വട്ടുപിടിപ്പിക്കുമോ? സത്യം പറഞ്ഞാല്‍ അതെ എന്ന് പറയേണ്ടി വരും. കണ്‍ഫ്യൂഷനാക്കി തലയ്ക്കുള്ളില്‍ ഷോക്കടിച്ചത് പോലെയായിരിക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലെ രഹസ്യം കണ്ടെത്താന്‍ പോയാല്‍. എന്നാലും നമ്മള് ഇത്തരം പസിലുകള്‍ നമ്മള് വീണ്ടും കളിച്ച് നോക്കാം. കാരണം ശരിക്കും കിക്കാണ് ഇത്തരം ചിത്രങ്ങള്‍.
എന്താണ് രഹസ്യമെന്ന് അറിയാനുള്ള ഒരു ആകാംക്ഷ നമ്മുടെ ഉള്ളില്‍ എപ്പോഴുമുണ്ടാവും. തെറ്റിപ്പോയാലും നമ്മള് വീണ്ടും ഒപ്ടിക്കല്‍ ഇല്യൂഷന്‍ മിസ്്റ്ററിയെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. അതേസമയം അത്തരമൊരു ഇമേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് എന്തായാലും തലചൊറിയുന്ന തരത്തിലുള്ളതാണ് ഇത്. വിശദമായി പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഇന്ന് നമ്മള് പരിശോധിക്കുന്ന ചിത്രവും കുറച്ച് കടുപ്പമേറിയതാണ്. ഡോക്ടര്‍മാര്‍ സാധാരണ നമ്മുടെ മനോനിലയും ചിന്താശേഷിയും എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഉപയോഗിക്കാറുണ്ട്. അതേ നിലവാരത്തിലുള്ള ഇമേജുകളാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഈ ചിത്രത്തിലുള്ളത് ഒരു തത്തയാണ്. വെറും ത്തയാണെന്ന് പറഞ്ഞാല്‍ പോര. നല്ല അസ്സല് പഞ്ചവര്ണ തത്ത തന്നെയാണിത്. എന്തായാലും ഇന്ത്യയിലൊന്നും കാണാത്ത തരത്തിലുള്ള പക്ഷി തന്നെയാണിത്.

ചിത്രം കടപ്പാട്-jagranjosh.com
ടാസ്ക് എന്താണെന്ന് പറയണ്ടേ. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. എന്താണ് കാണുന്നത്. തത്തയെ മാത്രമാണോ. ഒരു മരത്തടിക്ക് മുകളിലായി ആസ്വദിച്ച് ശാന്തനായി ഇരിക്കുന്ന പഞ്ചവര്ണ തത്തയെ മാത്രമേ കാണുന്നുള്ളൂ അല്ലേ. ഏതോ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രമാണിത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ആകെ ഇപ്പോള്‍ വൈറലാവുന്നത്. ഈ ചിത്രത്തില്‍ മറ്റൊരു കാര്യം കൂടി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ പറയുന്നത്. അതാണ് കണ്ടുപിടിക്കേണ്ടത്.

ഈ ചിത്രത്തിലൊരു സുന്ദരിയായ സ്ത്രീ ഒളിഞ്ഞിരിപ്പുണ്ട്. ഈ ചിത്രം ഉണ്ടാക്കിയവര്‍ അവകാശപ്പെടുന്നത് പോലെ ഇത് കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്ക്. ഇത്രയും പ്ലെയിനായിട്ടുള്ള ഈ ചിത്രത്തില്‍ ഒരു സ്ത്രീയെ കണ്ടെത്തുക ദുഷ്കരമാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മുന്നിലുള്ള ചിത്രം തത്തയുടേത് മാത്രമാണ്. പിന്നിലുള്ള കാര്യങ്ങളൊന്നും വ്യക്തവുമല്ല. അപ്പോള്‍ പിന്നെങ്ങനെയാണ് സ്ത്രീയെ കണ്ടെത്തുക. സുന്ദരിയെ മാത്രമല്ല മറ്റൊന്നിനെയും ഈ ചിത്രത്തില്‍ കണ്ടുപിടിക്കാനാവില്ല അല്ലേ.

ചിത്രം കടപ്പാട്-jagranjosh.com
പക്ഷേ സത്യം മറ്റൊന്നാണ്. ഈ ചിത്രത്തില്‍ ഒരു സുന്ദരിയായ യുവതിയുണ്ട്. ആ സ്ത്രീയെ നിങ്ങള്‍ കണ്ടെത്തണം. അതും ആലോചിച്ച് പതിയെ കണ്ടെത്തിയാല്‍ പോര. നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും അഞ്ച് സെക്കന്‍ഡാണ്. ഈ സമയത്തിനുള്ളില്‍ തന്നെ സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടെത്തണം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിങ്ങളുടെ ബുദ്ധി വിമാനമാണെന്ന് പറഞ്ഞാലും ഞങ്ങള്‍ സമ്മതിച്ച് തരും. വെറും ഒരു ശതമാനം പേര് മാത്രമാണ് ഈ ചിത്രത്തിന് ശരിയുത്തരം പറഞ്ഞിരിക്കുന്നത്.

ചിത്രം കടപ്പാട്-jagranjosh.com
എന്തായാലും കുറച്ച് ക്ലൂ തരാം. സൂക്ഷിച്ച് നോക്ക് ചിത്രത്തിലേക്ക്. ചിലപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചേക്കും. ഇനിയും കഴിഞ്ഞിട്ടില്ല അല്ലേ. എന്തായാലും ഇത് കുറച്ച് കടുപ്പമാണ്. ഇതിലെവിടെയാണ് യുവതിയുള്ളത് എന്ന് ആരും അദ്ഭുതപ്പെട്ട് നോക്കാം. ഈ പഞ്ചവര്ണ തത്ത തന്നെയാണ് ഈ ചിത്രത്തിലെ ഒപ്ടിക്കല്‍ ഇല്യൂഷന്‍. ഈ തത്ത തന്നെ ഒരു പെണ്ണാണ്. തത്തയ്ക്കുള്ളില് മറഞ്ഞിരിക്കുകയാണ് ഇത്. ഇറ്റാലിയന്‍ ബോഡി പെയിന്റര്‍ ജൊഹാനസ് സ്റ്റ്യുട്ടറാണ് ഈ ചിത്രത്തിന്റെ മാസ്റ്റര്‍ ക്രിയേറ്റര്‍.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications