ക്യൂട്ട് പൂച്ചകള്‍ വിരുതന്മാരാണ്, നാലെണ്ണം ഒളിഞ്ഞിരിക്കുന്നുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ കഴിവിനെ ചലഞ്ച് ചെയ്യുന്ന ഒപ്ടിക്കല്‍ ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്. അതിനുള്ളില്‍ എന്താണ് ഉള്ളതെന്ന് കണ്ടെത്തിയാല്‍ ശരിക്കുമൊരു ജീനിയസാണ് നമ്മളെന്ന് ഉറപ്പിക്കാം.

ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മളെ ശരിക്കും ബുദ്ധിമുട്ടിച്ച് കളയും. നമ്മള്‍ എത്ര ശ്രമിച്ചാലും അതിന്റെ സ്വാധീനം വിട്ട് പോകില്ല. വീണ്ടും മനസ്സ് പറഞ്ഞ് കൊണ്ടിരിക്കും, അതിന്റെ ചുരുളഴിച്ചിട്ട് പോയാല്‍ മതിയെന്ന്. അത്തരം ചിത്രങ്ങള്‍ കൂടുതല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്റെ കൂട്ടത്തിലാണ് ഉള്ളത്. പലതും ഒളിപ്പിച്ച് വെച്ച് ഇവ നമ്മളെ വെല്ലുവിളിക്കും, കണ്ടുപിടിക്കാനായിട്ടാണ് ഈ വെല്ലുവിളി.
പക്ഷേ നമ്മള്‍ ഇത് സാധാരണ പോലെ എടുത്താല്‍ ആകെ കുടുങ്ങും. കാരണം ഇവ അത്തരം സാധാരണ ചിത്രങ്ങളുടെ ഗണത്തില്‍ വരില്ല. വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങളാണിത്. അതുകൊണ്ട് നല്ല പോലെ തന്നെ പരിശോധിക്കണം. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിക്കാം....

മനോഹരമായ സായാഹ്നം
IMAGE CREDIT: Tariq Tahir
നമ്മുടെ മുന്നിലുള്ളത് അതിമനോഹരമായ ഒപ്ടിക്കല്‍ ചിത്രമാണ്. ഇതില്‍ ആകാശത്ത് മേഘങ്ങള്‍ നിറഞ്ഞ് നല്ല തെളിഞ്ഞ് നില്‍ക്കുന്നതായി കാണാം. നല്ലൊരു വൈകുന്നേരമാണെന്ന് നമുക്ക് ഇതിലൂടെ കരുതാം. ചിത്രത്തില്‍ നല്ലൊരു അപ്പാര്‍ട്‌മെന്റും കാണാന്‍ സാധിക്കും. പക്ഷേ ഇതൊന്നുമല്ല നമ്മള്‍ നോക്കേണ്ട കാര്യം. ചിത്രത്തില്‍ ഒരു വിരുതന്‍ പൂച്ച ഒളിച്ചിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിനും അപ്പുറമാണ് ഇതിലെ ദുരൂഹത.

ഒന്നല്ല നാല് പൂച്ചകള്‍
ചിത്രത്തിലെ ഏറ്റവും സസ്‌പെന്‍സ് ഇതില്‍ ഒന്നല്ല നാല് പൂച്ചകള്‍ ഉണ്ടെന്നതാണ്. ഒറ്റനോട്ടത്തില്‍ അതൊന്നും കണ്ടെത്താന്‍ സാധിക്കില്ല. പലയിടങ്ങളിലായിട്ടാണ് ഇവ ഒളിഞ്ഞിരിക്കുന്നത്. ശരിക്കൊന്ന് കഷ്ടപ്പെടേണ്ടി വരും. സാധാരണമായ ഒരു ചിത്രമല്ല ഇതെന്ന് വ്യക്തമാണ്. നമ്മുടെ ഇന്റലിജന്‍സ് പവര്‍ ഒന്നുകൊണ്ട് മാത്രമേ ഇവയെ കണ്ടെത്താന്‍ സാധിക്കൂ. അതാണ് ഇവിടെ പുറത്തെടുക്കേണ്ടത്.

ചിത്രത്തിലേക്ക് ഒന്ന് നോക്കൂ
ചിത്രത്തിലുള്ളത് എന്തൊക്കെയാണെന്ന് നോക്കാം. ഇതൊരു വീടിന്റെ മുറ്റമാണ്. വളരെ ഇതൊരു പഴയ അപ്പാര്‍ട്‌മെന്റാണെന്ന് മനസ്സിലാവും. കാരണം ചുവരിലെ പെയിന്റെല്ലാം മങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പൂച്ചകളെ മാത്രം ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല. സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ എണ്ണത്തെ കാണാന്‍ സാധിച്ചേക്കും. എന്നാല്‍ നാലെണ്ണത്തെ കാണാന്‍ സാധ്യതയില്ല.

മിടുക്ക് കാണിക്കേണ്ടതുണ്ട്
ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും തിരഞ്ഞ് നോക്കുകയാണ് നിങ്ങള്‍ ആദ്യ ചെയ്യേണ്ട കാര്യം. ചിലപ്പോള്‍ നമ്മള്‍ എത്ര നോക്കിയാലും ഇതിനെ കാണില്ല. ഇവിടെയാണ് നമ്മുടെ കണ്ണിന്റെ മികവ് രക്ഷയ്‌ക്കെത്തുക. ഏറ്റവും മികച്ച രീതിയില്‍ കണ്ണുകളെ ഉപയോഗിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഉറപ്പായും ആ പൂച്ചകളെ കണ്ടെത്താം. പൂച്ചകളേക്കാള്‍ നിങ്ങളാണ് ഇവിടെ മിടുക്ക് കാണിക്കേണ്ടത്.

ഇതൊരു ലൈവ് ചിത്രം
ഈ ചിത്രം വരച്ചതല്ല എന്ന് വ്യക്തമാണ്. ഒരു ലൈവ് ചിത്രമാണ്. യഥാര്‍ത്ഥ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ്. ഈ സന്ദര്‍ഭത്തില്‍ ആ പൂച്ചകള്‍ ശരിക്കും ഒളിഞ്ഞിരിക്കുക തന്നെയാണ്. എന്നാല്‍ ചിത്രത്തിലെ അന്തരീക്ഷം ഈ പൂച്ചകളെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഒറ്റതവണ നോക്കുന്നതിലൂടെ കണ്ടെത്താനാവില്ല. ചിലപ്പോള്‍ നമ്മള്‍ വട്ടംചുറ്റിക്കാന്‍ മാത്രമേ ആ നോട്ടം സഹായിക്കൂ.

15 സെക്കന്‍ഡില്‍ കണ്ടെത്തണം
IMAGE CREDIT: Tariq Tahir
നിങ്ങള്‍ക്ക് മുന്നില്‍ 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പൂച്ചകളെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം വളരെ കുറവാണ്. ഇതാ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലെ ആ വേലിക്കരികിലേക്ക് ആദ്യമൊന്ന് നോക്കൂ. അവിടെ മൂന്ന് പൂച്ചകളെ കാണാം. ഇനി നാലാമന്‍ എവിടെ. മറ്റൊരിടത്താണ് ഉള്ളത്. ഇടതുവശത്ത് ആ അലക്കിയിട്ട തുണിയുടെ അടുത്തായിട്ടുണ്ട് നാലാമന്‍.












Click it and Unblock the Notifications