Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ലുക്കാണ് ഈ ചിത്രം, ആരും കാണാതെ ഒരു വിരുതന്‍ ഇതിലുണ്ട്: വേഗം കണ്ടെത്തൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ നമ്മുടെയെല്ലാം പ്രിയങ്കരമായ ചലഞ്ചാണ്. അതില്‍ ഇറങ്ങി കളിച്ചാല്‍ തീര്‍ച്ചയായും നമ്മുടെ ഇന്റലിജന്‍സ് ലെവല്‍ തന്നെ ഉയര്‍ത്താന്‍ സാധിക്കും. പല സൈക്കോളജിസ്റ്റുകളും ഒപ്ടിക്കല്‍ ചിത്രം കളിക്കാന്‍ നിര്‍ദേശിക്കാറുമുണ്ട്. അത് വലിയ ഒരു ആവേശമാണ്. നമ്മള്‍ എന്ത് കാണുന്നു കേള്‍ക്കുന്നു എന്നതൊന്നുമല്ല ഈ ചിത്രങ്ങളുടെ കാര്യത്തില്‍ വേണ്ടത്.

നമ്മള്‍ എന്തില്‍ ഫോക്കസ് ചെയ്യുന്നു എന്നതാണ്. നമ്മള്‍ നോക്കുന്നതും, നമ്മള്‍ കാണുന്നതും ചിലപ്പോള്‍ രണ്ടായിരിക്കും. അത് ഇല്യൂഷനുണ്ടാക്കാനുള്ള ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മികവാണ്. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് പലതും കാണാന്‍ സാധിക്കും. അത്തരമൊരു ചിത്രമാണ ഇന്ന് നമ്മുടെ മുന്നിലുള്ളത്.

optical illusion

image credit: YouTube

വളരെ മനോഹരമായ ചിത്രം

നമ്മുടെ മുന്നിലുള്ളത് വളരെ മനോഹരമായ ഒരു ചിത്രമാണ്. ഒരു തവണ നോക്കിയാല്‍ ആരും ഇഷ്ടപ്പെട്ട് പോകുന്ന ചിത്രമാണിത്. പ്രകൃതി ഭംഗി ഇത്രയധികം ഒരു ചിത്രത്തിനുണ്ടാവുമോ എന്ന് സംശയിച്ച് പോകും. ഒരു പറക്കുംതളികയുടെ ഒക്കെ മാതൃകയിലാണ് ഈ ചിത്രത്തിലെ സ്ഥലമുള്ളത്. ചിത്രം ഒറിജിനലാണോ അതോ വരച്ചതാണോ എന്നുള്ള ആശയക്കുഴപ്പം ആര്‍ക്കും തോന്നാം. ഒരു പക്ഷേ ഇത് ഐസ്ലലന്‍ഡ് ആണെന്ന് നമുക്ക് തോന്നാം. ഇതിനുള്ളില്‍ പക്ഷേ ആരും കാണാതെ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

കണ്ണുകള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കണം

ഈ ചിത്രങ്ങള്‍ നിങ്ങളുടെ കണ്ണുകളുടെ മികവ് അളക്കുന്ന ചിത്രങ്ങളാണ്. വേഗത്തില്‍ നോക്കിയാല്‍ ചിലപ്പോള്‍ കണ്ണിന്റെ മികവ് എത്രയുണ്ടെന്ന് അറിയാം. ചിത്രത്തിന്റെ എല്ലാ വശങ്ങളിലേക്കുമാണ് നമ്മള്‍ പരിശോധിക്കേണ്ടത്. ഏതെങ്കിലും ഭാഗത്ത് തീര്‍ച്ചയായും ആ മൃഗമുണ്ടാവും. നമ്മുടെ ഏകാഗ്രത തെറ്റിപ്പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ ചിത്രം ഇല്യൂഷന്‍ ഒരുപാട് സമ്മാനിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ കണ്ണുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഈ ഇല്യൂഷനുകള്‍ കൊണ്ട് സാധിക്കണം. അതില്‍ വീഴാതെ നോക്കുകയാണ് വേണ്ടത്.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

ഒളിഞ്ഞിരിക്കുന്നത് ഒരു സൂത്രശാലി

ഒരു സൂത്രശാലിയായ ചെന്നായയാണ് ഈ മനോഹരമായ ചിത്രത്തിലെവിടെയോ ഒളിഞ്ഞിരിക്കുന്നത്. അത് ആരുടെയും കണ്ണുകളില്‍ വരില്ല. കാരണം ഇതൊരു ബ്രെയിന്‍ ടീസറാണ്. നമ്മുടെ കണ്ണുകള്‍ക്ക് പിടിതരാതെ മുങ്ങുകയാണ് ഈ ചെന്നായ ആദ്യം ചെയ്യുക. കാരണം ഇരതേടാന്‍ ഇറങ്ങിയതാവാം ഈ തന്ത്രശാലി. വളരെ പതുങ്ങിയിരുന്ന്, ആരും കാണാതെ വേട്ടയാടാനാണ് ചെന്നായകള്‍ക്ക് താല്‍പര്യം. സാധാരണ കൂട്ടത്തോടെയാണ് ഇവ എത്താറുള്ളത്. എന്നാല്‍ ഈ ചെന്നായ കൂട്ടത്തില്‍ നിന്ന് തെറ്റിപിരിഞ്ഞ് പോന്നതാവാം, ഒറ്റയ്ക്ക് ഇരപിടിക്കാന്‍ കാരണം.

യൂസ് യുവര്‍ ഇന്റലിജന്‍സ്

ഇതൊരു ഔട്ട്‌ഡോര്‍ സീനാണ്. ധാരാളം പുല്ലുകളും, പാറകളും എല്ലാം ഈ പ്രതലത്തെ ഒന്നാകെ മൂടി നില്‍ക്കുന്നത് കാണാം. നല്ല പച്ചപ്പേറിയ പച്ചപ്പുല്ലുകളാണ് ഇവിടെ നിറഞ്ഞ് നില്‍ക്കുന്നത്. ഇതിനിടയിലാണ് ആ ചെന്നായ മറഞ്ഞിരിക്കുന്നത്. ആര്‍ക്കും പിടിതരില്ലെന്ന വാശിയിലാണ് ആ മൃഗം നില്‍ക്കുന്നത്. പക്ഷേ നമ്മള്‍ കണ്ടെത്തിയേ തീരൂ. കാരണം ഇത് നമ്മുടെ ചലഞ്ചാണ്. നമ്മുടെ ചിന്താശേഷി വര്‍ധിപ്പിക്കാനാണ് ഈ പസില്‍ കളിക്കുന്നത്. നിരീക്ഷണ പാടവം വര്‍ധിപ്പിക്കുന്നത് കൊണ്ട് കൂടുതല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചുരുളഴിക്കാന്‍ നമുക്ക് സാധിക്കും.

optical illusion answer

image credit: YouTube

സമയത്തെ കുറിച്ച് ബോധം വേണം

ഈ ചെന്നായയെ കണ്ടെത്താന്‍ നമുക്ക് മുന്നിലുള്ളത് വെറും എഴ് സെക്കന്‍ഡാണ്. അതിവേഗം തിരയുകയാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ട കാര്യം. ചിത്രത്തിന്റെ നാല് ഭാഗത്തേക്കും വേഗത്തില്‍ കണ്ണോടിക്കൂ. സഹായം വേണമെങ്കില്‍ അതും ആവാം. സുഹൃത്തുക്കളോ ബന്ധുക്കളോ അങ്ങനെ ആരെ വേണമെങ്കിലും വിളിക്കാം. പക്ഷേ എല്ലാവരും നല്ല നിരീക്ഷണ പാടവമുള്ളവരായിരിക്കണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഈ ചലഞ്ചില്‍ വിജയിക്കാന്‍ ഞങ്ങള്‍ സഹായിക്കാം. അങ്ങ് ദൂരെ ചിത്രത്തിന്റെ ഇടത് ഭാഗത്തായിട്ടാണ് ആ ചെന്നായ നില്‍ക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+