കള്ളിപൂച്ച അതാ ഓടിപ്പോകുന്നു, കണ്ടുപിടിക്കാന്‍ ശ്രമിച്ചാലോ; 9 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ മുന്നിലേക്ക് പല ചലഞ്ചുകളെയും ഇത്തരം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൊണ്ടുവരും. അതില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുകയാണ് നമ്മുടെ ചലഞ്ച്.

നമ്മുടെ ഇന്റലിജന്‍സ് അളക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? അധികം ചിന്തിക്കേണ്ടതില്ല, ധാരാളം മാര്‍ഗങ്ങളുണ്ട്. അല്ലെങ്കില്‍ ബുദ്ധിശക്തി പരിശോധിക്കുന്നത് എപ്പോഴും നല്ല കാര്യമാണ്. നമ്മള് ചലഞ്ചില്‍ എത്രത്തോളം വിജയിക്കാന്‍ കരുത്തുള്ളവരാണ് എന്ന് ഇതിലൂടെ പരിശോധിക്കാന്‍ സാധിക്കും. ഇവിടെ സ്വയം സജ്ജമാക്കുക എന്ന കാര്യമാണ് പിന്തുടരേണ്ടത്.
അതിന് ഏറ്റവും നല്ലത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്. നമ്മുടെ മുന്നിലേക്ക് പല ചലഞ്ചുകളെയും ഇത്തരം ചിത്രങ്ങള്‍ കൊണ്ടുവരും. അതില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുകയാണ് നമ്മുടെ ചലഞ്ച്. പക്ഷേ അതത്ര എളുപ്പമല്ല. ഇന്ന് നമ്മുടെ മുന്നിലുള്ള അത്തരമൊരു ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.....

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്കൊരു കഥയുണ്ട്
image credit: Bored Panda
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് പണ്ട് കാലം മുതലേ പ്രചാരമുണ്ട്. പണ്ടും ഇത് ആളുകളെ വട്ടം കറക്കിയിട്ടുണ്ട്. പ്രാചീന കാലത്ത് ഇത്തരം ഇല്യൂഷനുകളില്‍ ആളുകള്‍ വീണുപോകാറുണ്ടായിരുന്നു. ദുര്‍മന്ത്രവാദം, പിശാച്, ദുഷ്ടശക്തികള്‍ എന്നൊക്കെയായിരുന്നു ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് ഇത്തരം ഇല്യൂഷനുകളെ പരമാവധി ഒഴിവാക്കാറുണ്ടായിരുന്നു ആളുകള്‍. പിന്നീടാണ് ഇവ എന്താണെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്.

മനോഹരമായ ചിത്രം
ഈ ചിത്രവും വളരെ മനോഹരമാണ്. പക്ഷേ ആ മനോഹാരിതയ്ക്കിടയിലും ചലഞ്ചിങ്ങായ കാര്യങ്ങള്‍ അതിലുണ്ട്.അത് നമ്മള് കണ്ടെത്തണം. ആദ്യം ഈ ചിത്രമെന്താണെന്ന് പരിശോധിക്കാം. ഒരു മനോഹരമായ സ്ട്രീറ്റാണ് ഈ ചിത്രത്തിലുള്ളത്. നിരവധി കെട്ടിടങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ദൂരെയായി ഒരു ക്രിസ്ത്യന്‍ പള്ളിയും കാണാം. അതിന് മുകളില്‍ കുരിശ് ഉള്ളത് കൊണ്ട് അത് ക്രിസ്ത്യന്‍ പള്ളിയാണെന്ന് നമുക്ക് ഊഹിക്കാം.

ശാന്തമായ ഒരിടം
ഈ ചിത്രത്തിനുള്ള പ്രത്യേകത എന്തെന്നാല്‍ വളരെ പ്രശാന്തമാണ് ചിത്രം. അതുപോലെ നിശബ്ദമായ, ശാന്തമായ തെരുവാണിത്. വാഹനങ്ങളോ, ആള്‍ക്കൂട്ടമോ ഒന്നും ഇവിടെ കാണാനില്ല. പക്ഷേ ഈ ശാന്തതയെ മറയാക്കി ഒരാള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ഒരു ക്യൂട്ട് മൃഗമാണത്. വളര്‍ത്തുമൃഗം എന്ന് തന്നെ വിശേഷിപ്പിക്കാം. അതിനെ എത്രയും വേഗം കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ടാസ്ക്.

ഒളിഞ്ഞിരിക്കുന്നത് ക്യൂട്ട് പൂച്ച
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് പൂച്ചയാണ്. ഈ ചിത്രത്തില്‍ നിന്ന് നമ്മള് അതിനെ കണ്ടെത്തണം സൈലന്റായിരിക്കുന്ന ഇടത്തില്‍ എവിടെയോ ആണ് അത് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ കണ്ണുകള്‍ എത്രത്തോളം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഈ ചിത്രത്തില്‍ നിന്ന് ആ പൂച്ചയെ കണ്ടെത്തുന്നതിലൂടെ അറിയാന്‍ സാധിക്കും. പക്ഷേ അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല.

എല്ലായിടത്തേക്കും കണ്ണോടിക്കണം
ഈ പൂച്ച ക്യൂട്ട് മാത്രമല്ല വലിയ സമര്‍ത്ഥനുമാണ്. ആര്‍ക്കും പിടിതരാതെ അത് ഒളിഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തിലുള്ള സാഹചര്യങ്ങള്‍ പൂച്ചയ്ക്ക് അനുകൂലമാണ്. കാരണം ആരുടെ കണ്ണിലും അത് പെടില്ല. ഒരേ നിറത്തിലായത് കൊണ്ട് നമ്മുടെ കണ്ണിന് തിരിച്ചറിയാനും സാധിക്കില്ല. അവിടെയാണ് ഈ ചിത്രം വളരെ കുഴപ്പം പിടിച്ചതാവുന്നത്. ആ ഇല്യൂഷനെ മറികടന്ന് വേണം നമുക്ക് വിജയിക്കാന്‍.

ഒന്‍പത് സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Bored Panda
ഈ പൂച്ചയെ കണ്ടെത്താന്‍ അധികം സമയമൊന്നും നിങ്ങളുടെ മുന്നില്‍ ഇല്ല. ഒന്‍പത് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ ഈ പൂച്ചയെ കണ്ടെത്തണം. വേഗത്തില്‍ തന്നെ നോക്കി തുടങ്ങിക്കോളൂ. ഇതാണ് സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനി പൂച്ചയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ വലത് വശത്തായി കുറച്ച് മുമ്പിലായിട്ടുള്ള കെട്ടിടത്തിന് അടുത്തുണ്ട് ആ പൂച്ച. വളരെ സമര്‍ത്ഥമായിട്ടാണ് ഒളിഞ്ഞിരിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications