എന്തൊരു ക്യൂട്ടാണ് ഈ പപ്പി, കഴുകന്റെ കണ്ണുകളാണെങ്കില്‍ നായയെ നൈസായി കണ്ടെത്താം, 6 സെക്കന്‍ഡുകളുണ്ട്!!

ഒരു നായയെ കണ്ടുപിടിക്കുന്ന ചലഞ്ചാണ് ഒപ്ടിക്കല്‍ ചിത്രം നമ്മുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. ഇതില്‍ ഇല്ലാത്ത പലതും ഉണ്ടെന്ന് നമുക്ക് തോന്നാം. അത് തോന്നിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇല്യൂഷന്‍.

optical illusion

ചില ചിത്രങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടാക്കുന്ന കണ്‍ഫ്യൂഷന്‍ വളരെ വലുതായിരിക്കും. എന്താണ് ആ കണ്‍ഫ്യൂഷന്‍ എന്ന് പോലും ചിലപ്പോള്‍ നമുക്ക് മനസ്സിലാവില്ല. അത്തരം ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യഷന്‍ ചിത്രങ്ങള്‍. പേര് സൂചിപ്പിക്കും പോലെ ഈ ചിത്രങ്ങള്‍ പൂര്‍ണമായും ഇല്യൂഷനാണ് നമുക്ക് സമ്മാനിക്കുക. കാരണം ഇതില്‍ ഇല്ലാത്ത പലതും ഉണ്ടെന്ന് നമുക്ക് തോന്നാം.

അത് തോന്നിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇല്യൂഷന്‍. അതിനെ മറികടന്നാല്‍ മാത്രമേ നമുക്ക് ആ രഹസ്യത്തെ കണ്ടെത്താന്‍ സാധിക്കൂ. ഇവിടെ മനസ്സും കണ്ണും ഒരുപോലെ ക്ലിയറാക്കി വെക്കുകയാണ് വേണ്ടത്. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം....

കടുപ്പമേറിയ ചിത്രമാണ്

കടുപ്പമേറിയ ചിത്രമാണ്

image credit: Reddit

ഈ ചിത്രം ഒട്ടും നിങ്ങള്‍ക്ക് എളുപ്പമാവില്ല. കടുപ്പമേറിയ ഒരു കാര്യം ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുകയാണ് ടാസ്‌ക്. പക്ഷേ അത് വിചാരിച്ചത്ര എളുപ്പമല്ല. ഒരു അലങ്കോലമായി കിടക്കുന്ന മുറിയാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ളിലായിട്ടാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ മിടുക്ക് എത്രത്തോളമുണ്ടോ അത്രത്തോളം വേഗത്തില്‍ അതിനെ കണ്ടെത്താന്‍ നമുക്ക് സാധിക്കും.

എന്തൊരു മുറിയാണിത്

എന്തൊരു മുറിയാണിത്

സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രം ആകെ അലങ്കോലപ്പെട്ട് കിടക്കുന്നതായി കാണാം. പലതും സ്താനം തെറ്റിയാണ് നില്‍ക്കുന്നത്. താഴെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് കാണാം. കുറച്ച് മുന്നിലായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന ടേബിള്‍ കാണാം. ഒരു സോഫ സീറ്റര്‍ കാണാം. വേസറ്റ് ബോക്‌സ് മുന്നിലായിട്ടുണ്ട്. ആകെ മൊത്തം ഏതോ ഒരു അലസന്റെ മുറിയാണ് ഇതെന്ന് നമുക്ക് തോന്നാം.

തീരെ വൃത്തിയില്ലാത്ത ഇടം

തീരെ വൃത്തിയില്ലാത്ത ഇടം

ഒട്ടുമേ വൃത്തിയില്ലാത്ത മുറിയാണിത്. മാസങ്ങളായിട്ടുണ്ടാവും ഇത് നന്നാക്കിയിട്ട്. അതുകൊണ്ട് ആരെങ്കിലും ഈ റൂമിലേക്ക് കയറാന്‍ പോലും മടിക്കും. ഇതിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ഒളിഞ്ഞിരിക്കാം. അങ്ങേയറ്റം അലങ്കോലമാണിത്. നമ്മുടെ കണ്ണുകള്‍ കൊണ്ട് എത്ര സൂക്ഷിച്ച് നോക്കിയാലും ഇതൊന്നും കണ്ടെന്ന് വരില്ല. കാരണം പലതും പലയിടത്താണ്. അതിനുള്ളില്‍ ഒരു നായക്ക് സുഖമായി ഒളിഞ്ഞിരിക്കാം.

ഇന്റലിജന്‍സ് എത്രത്തോളമുണ്ട്

ഇന്റലിജന്‍സ് എത്രത്തോളമുണ്ട്

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഈ ചിത്രം ഒരു ഇല്യൂഷനാണ് സമ്മാനിക്കുക. അവിടെയാണ് നമ്മള്‍ മികവ് കാണിക്കേണ്ടത്. വേഗത്തില്‍ തിരഞ്ഞ് ആ നായയെ കണ്ടെത്താന്‍ ശ്രദ്ധിക്കണം. അലങ്കോലമായി കിടക്കുന്നവയ്ക്കിടയില്‍ നിന്ന് ഫോക്കസ് ചെയ്ത് ആ നായയെ നമ്മള്‍ തിരയണം. അത്ര പെട്ടെന്നൊന്നും അവ പിടിതരില്ല. പക്ഷേ നമ്മളും അത്ര മോശമല്ലെന്ന് സ്വയം മനസ്സിലാക്കണം. ഏത് ചലഞ്ചിനെയും അതിജീവിക്കാനുള്ള കരുത്ത് നമുക്കുണ്ട്.

ഒരേ നിറം കണ്‍ഫ്യൂഷനുണ്ടാക്കും.

ഒരേ നിറം കണ്‍ഫ്യൂഷനുണ്ടാക്കും.

ഇവിടെ ആ നായ ഒളിഞ്ഞിരിക്കുന്നതാണ് പ്രശ്‌നം. നായക്കും ഈ മുറിക്കും ഒരേ നിറമായിരിക്കും. അതുകൊണ്ടാണ് നമ്മുടെ കണ്ണിന് തിരിച്ചറിയപ്പെടാതെ പോകുന്നത്. സാധാരണ സൈനികര്‍ ഒക്കെ മറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഒരേ പ്രതലത്തില്‍ തന്നെ ഒരേ നിറത്തെ പരമാവധി ഉപയോഗിച്ചായിരിക്കും. പ്രത്യേകിച്ച് പച്ചനിറമുള്ള വസ്ത്രങ്ങള്‍ കാട്ടിലാണ് ധരിക്കുന്നതെങ്കില്‍ നമ്മളെ പെട്ടെന്ന് കാണാന്‍ സാധിക്കില്ല. അതുപോലെയാണ് മറ്റേതെങ്കിലും നിറം അതേ നിറത്തിലുള്ള അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്നത്. ഇവിടെ ആ നായയും അതേ തന്ത്രമാണ് പരീക്ഷിക്കുന്നത്.

ആറ് സെക്കന്‍ഡില്‍ കണ്ടെത്തണം

ആറ് സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Reddit

ചിത്രത്തിലെ നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. ചിത്രത്തിലേക്ക് വേഗം നോക്കൂ. കമ്പ്യൂട്ടര്‍, കിടക്ക, ചിതറി കിടക്കുന്ന വസ്ത്രങ്ങള്‍ എന്നിവ കാണാം. ഇതിനുള്ളിലായിട്ടാണ് ആ നായയുള്ളത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ ചെരിപ്പുകള്‍ വെച്ചതിന് അടുത്തുള്ള കസേരയ്ക്ക് താഴെയായി നോക്കൂ, നിങ്ങള്‍ ആ നായയെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+