Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പടാ അതാ നില്‍ക്കുന്നു ഒരാള്‍; നൈസായി മറഞ്ഞിരിക്കുകയാണ്, കണ്ണിന് പവറുണ്ടെങ്കില്‍ കണ്ടെത്താം

ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ മറ്റൊന്നിലും ഇല്ലാത്ത പ്രത്യേകതകളുണ്ട്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്തൊരു കാര്യമാണ്. അത് കണ്ടെത്തുന്നവര്‍ ഇന്റലിജന്റാണെന്ന് സമ്മതിക്കേണ്ടി വരും.

optical illusion

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലപ്പോഴും രഹസ്യങ്ങളുടെ കലവറയായി മാറാറുണ്ട്. പലപ്പോഴും മൃഗങ്ങള്‍ ഒക്കെയാണ് ഇതിനുള്ളില്‍ ഉണ്ടാവാറുള്ളത്. അതിനെ കണ്ടെത്തുകയായിരിക്കും നമ്മുടെ ടാസ്‌ക്. പക്ഷേ അതൊന്നും എളുപ്പമായി വരാറുമില്ല. നമ്മുടെ കഴിവ് എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കുകയാണ് ഇവ ചെയ്യുന്നത്. ചിലപ്പോള്‍ സമ്മര്‍ദങ്ങള്‍ കാരണം പറഞ്ഞ കാര്യം കണ്ടെത്താന്‍ നമ്മള്‍ പരാജയപ്പെടാം.

പക്ഷേ ചില ദിവസങ്ങളില്‍ നമ്മള്‍ വിജയിക്കുകയും ചെയ്യാം. പക്ഷേ അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം കണ്ണുകളുടെ മികച്ച പ്രവര്‍ത്തനമാണ്. ഇന്ന് അത്തരത്തിലുള്ള ഒരു ചിത്രത്തിന്റെ ചലഞ്ചാണ് മുന്നിലുള്ളത്. അതൊന്ന് നമുക്ക് പരിശോധിക്കാം.

കുട്ടികള്‍ക്കുള്ള പസില്‍

കുട്ടികള്‍ക്കുള്ള പസില്‍

image credit: Bright Side

ഈ ചിത്രമൊരു പസിലാണ്. അതിലുപരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. പക്ഷേ അതുപോലെ തന്നെ ഇല്യൂഷന്‍ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരാന്‍ ശേഷിയുള്ളതുമാണ്. വലിയ കാടാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍ നമ്മള്‍ കാണുന്നതൊന്നുമല്ല അവിടെയുള്ളത്. അതിലും വലിയ കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ട കാര്യം.

കാടാകുമ്പോള്‍ മൃഗങ്ങളുണ്ടാവും

കാടാകുമ്പോള്‍ മൃഗങ്ങളുണ്ടാവും

കാട്ടില്‍ മൃഗങ്ങളുണ്ടാവുക സര്‍വ സാധാരണമായ കാര്യമാണ്. പക്ഷേ ഈ കാട് കരടികള്‍ ഉള്ളതാണ്. ചിത്രത്തിലേക്ക് നോക്കിയാല്‍ ധാരാളം കരടിയെ ഇതിനുള്ളില്‍ കാണാന്‍ സാധിക്കും. ജംഗിള്‍ ബുക്കിലെ ബാലുവിനെ പോലെ ഒരു കരടി നടുവില്‍ നില്‍ക്കുന്നതായി കാണാം. പിന്നീട് പല സൈസിലുള്ള കരടി കുഞ്ഞുങ്ങളെയും കാണാന്‍ സാധിക്കും. ഇതിനിടയില്‍ നമ്മള്‍ ആരും പ്രതീക്ഷിക്കാത്തൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ കണ്ടെത്തേണ്ടത്.

ഒളിഞ്ഞിരിപ്പുണ്ട് ഒരു മനുഷ്യന്‍

ഒളിഞ്ഞിരിപ്പുണ്ട് ഒരു മനുഷ്യന്‍

ഈ കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു മനുഷ്യനാണ്. വളരെ നിഗൂഡമായ ലക്ഷ്യവുമായി എത്തിയതാണ് അയാള്‍. ഒരുപക്ഷേ വേട്ടയാടാന്‍ വന്നതായിരിക്കും. അതുമല്ലെങ്കില്‍ കരടികളെ പേടിച്ച് എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാവും. പക്ഷേ ഇയാളുടെ ഉദ്ദേശം മാത്രം മനസ്സിലായിട്ടില്ല. ഈ കാട്ടില്‍ എവിടെയോ ആണ് അയാള്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നത്. വേഗത്തില്‍ തന്നെ അതിനെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

കാട്ടില്‍ എവിടെയും ഉണ്ടാകാം

കാട്ടില്‍ എവിടെയും ഉണ്ടാകാം

ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

കരടികള്‍ ചിത്രത്തില്‍ പലയിടത്തായിട്ടാണ് നില്‍ക്കുന്നത്. ചിലത് നിലത്ത് ഇരിക്കുകയാണ്. ചിലതാണെങ്കില്‍ മരത്തില്‍ പിടിച്ച് കയറുകയാണ്. എന്നാല്‍ നിലത്തിരുന്ന് നിരീക്ഷിക്കുകയാണ് തള്ള കരടി. എവിടെയോ ഒരാള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സൂചന കരടിക്ക് ലഭിച്ചിട്ടുണ്ട്. അത് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നമ്മള്‍ അതിനെ കണ്ടെത്തി കൊടുക്കുകയാണ് ഇവിടെ ചെയ്യേണ്ട സഹായം.

പതിനൊന്ന് സെക്കന്‍ഡ് മുന്നിലുണ്ട്

പതിനൊന്ന് സെക്കന്‍ഡ് മുന്നിലുണ്ട്

വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഈ മനുഷ്യനെ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് വളരെയധികം ബുദ്ധി പ്രയോഗിക്കേണ്ട ഒന്നാണ്. നിങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ മനുഷ്യനെ കണ്ടെത്തണം. അത്ര പെട്ടെന്ന് ഒന്നും അതിനെ കണ്ടെത്താന്‍ സാധിക്കില്ല. ചിത്രത്തിന്റെ നാലുവശത്തേക്കും ഒന്ന് പരിശോധിച്ച് നോക്കൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. വലത് വശത്തെ മരത്തില്‍ മുകളില്‍ ഇരിക്കുന്നതാണ് ആ മനുഷ്യന്‍. അത് വേഷം മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+