അതാ സീബ്രകളുടെ ഒരു കൂട്ടം, ഇടയില്‍ ഒരു കടുവയുണ്ട്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം
പ്രകൃതി ഭംഗി ആവോളം തുളുമ്പി നില്ക്കുന്നൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. പച്ചപ്പ് തുളുമ്പി നില്ക്കുന്ന പുല്മേടാണിത്. ധാരാളം സീബ്രകളെയും ഇവിടെ കാണാം

കണ്ണെത്താ ദൂരത്തോളം പടര്‍ന്ന് കിടക്കുന്ന ഒരു സ്ഥലത്തില്‍ നിന്ന് ഒരു കാര്യം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. കുറച്ച് കടുപ്പമായിരിക്കും അക്കാര്യം. കാരണം ഇത്രയും വലിയൊരു ഏരിയയില്‍ നിന്ന് എന്ത് കാര്യത്തെ കണ്ടെത്തുന്നതും ദുഷ്കരമാണ്. അതിന് പരമാവധി സമയവും വേണ്ടി വരും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഈ ഗണത്തില്‍ വരുന്ന ചലഞ്ചാണ്.
വളരെ വലിയ ഒരു ഏരിയയില്‍ എന്തും ഒളിപ്പിച്ച് വെക്കാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. അതുപോലൊരു വലിയ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. എന്നാല്‍ അതിനുള്ളിലായി ആരെയും ഞെട്ടിക്കുന്ന ഒരു ചലഞ്ച് ഒളിഞ്ഞിരിപ്പുണ്ട്. അതാണ് കണ്ടെത്തേണ്ടത്. ചിത്രം വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം....

നല്ല പച്ചപ്പുള്ള പുല്‍മേട്
image credit: Mr Teach YouTube
പ്രകൃതി ഭംഗി ആവോളം തുളുമ്പി നില്ക്കുന്നൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. പച്ചപ്പ് തുളുമ്പി നില്ക്കുന്ന പുല്മേടാണിത്. ധാരാളം സീബ്രകളെയും ഇവിടെ കാണാം. ഇവ മേയാന്‍ എത്തിയതാണ്. നോക്കുമ്പോള്‍ വളരെ ശാന്തമായ ചിത്രമാണിത്. സീബ്രകളെ ധാരാളമായി കാണുന്നത് കൊണ്ട് ഇത് ആഫ്രിക്കയാണോ എന്നും സംശയിക്കാവുന്നതാണ്. എന്നാല്‍ കാണുന്നത് പോലെ ശാന്തമല്ല ഈ ചിത്രം

ഇപ്പോള്‍ ചാടിവീഴും വന്യജീവി
സീബ്രകള്‍ സാധു മൃഗങ്ങളാണ്. അവയ്ക്ക് എന്താണ് ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടമെന്ന് അറിയില്ല. പക്ഷേ വലിയൊരു അപകടമാണിത്. ഇക്കൂട്ടത്തില്‍ ഒരു കടുവ ഒളിഞ്ഞിരിപ്പുണ്ട്. ഇവ തീര്‍ച്ചയായും ഇരതേടി എത്തിയതാണ്. സീബ്രകളെയാണ് ഇത് ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഈ കൂട്ടത്തില്‍ തന്നെ ഒളിഞ്ഞിരിക്കുകയാണ്. അതിനെയാണ് നമ്മള് ഇന്ന് കണ്ടെത്തേണ്ടത്. കടുവ വളരെ സമര്‍ഥമായിട്ടാണ് ഒളിഞ്ഞിരിക്കുന്നത്.

എളുപ്പമല്ല കണ്ടെത്തല്‍
വിചാരിക്കുന്നത് പോലെ എളുപ്പമല്ല ഈ ചിത്രത്തില്‍ നിന്ന് കടുവയെ കണ്ടെത്തല്‍. ചിത്രത്തിലേക്ക് നോക്കൂ, എന്തെങ്കിലും ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നു എന്ന സൂചന പോലും നല്‍കുന്നില്ല. കാരണം അത്രയേറെ വിദഗ്ധമായിട്ടാണ് ആ വന്യമൃഗം ഒളിഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ മൃഗം ചാടിവീഴാന്‍ കാത്തിരിക്കുകയാണ്. അക്ഷമനായി നില്‍ക്കുകയാണ്. ഈ സീബ്രകള്‍ ഭയന്ന് ഓടാനുള്ള സാധ്യതയും മുന്നിലുണ്ട്.

സൂക്ഷിച്ച് നോക്കൂ എല്ലായിടത്തും
ചിത്രത്തില്‍ ഒരുസ്ഥലത്ത് മാത്രം ഫോക്കസ് ചെയ്താല്‍ യാതൊന്നും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല. കാരണം ചിത്രത്തിന്റെ പച്ചപ്പ് തന്നെ കാരണം. എവിടെ നോക്കിയാലും പുല്‍മേട് തന്നെയായിരിക്കും നമ്മുടെ കണ്ണിലേക്ക് വരിക. കാരണം ഇത് ചിത്രത്തിന്റെ ഇല്യൂഷനാണ്. ഈ സീബ്രകള്‍ നില്ക്കുന്ന പൊസിഷനും, ഒപ്പം അതിനിടയിലായിട്ടുള്ള പുല്‍മേടുകളും നമ്മുടെ കണ്ണിനെ തെറ്റിദ്ധരിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്.

സീബ്രകള്ക്കിടയിലേക്ക് നോക്കൂ
ചിത്രം വിശദമായി ഒന്ന് പരിശോധിച്ചാല്‍ ചിലപ്പോള്‍ കടുവയെ കണ്ടെത്താന്‍ സാധിച്ചേക്കും. ആ സീബ്രകള്ക്കിടയിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ? ഏതെങ്കിലും സീബ്രകള്‍ക്ക് നിറവ്യത്യാസമുള്ളതായി തോന്നുന്നുണ്ടോ? ആ പുല്ലുകള്‍ക്ക് ഇടയിലേക്ക് നോക്കൂ, അവിടെ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നതായി കാണുന്നുണ്ടോ? യാതൊന്നും കാണുന്നില്ല അല്ലേ. കണ്ടെത്താന്‍ യാതൊന്നും ഇല്ല എന്ന തോന്നലാണ് ഈ ചിത്രം നല്‍കുന്നത്.

ഏഴ് സെക്കന്‍ഡുകളാണ് മുന്നിലുള്ളത്
image credit: Mr Teach YouTube
നിങ്ങള്‍ക്ക് മുന്നില്‍ 7 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ കടുവയെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. അത്ര എളുപ്പമല്ല അതിനെ കണ്ടെത്താന്‍. വേഗം നോക്കിക്കോളൂ, ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി സഹായത്തിന് ഞങ്ങളും കൂടി വരാം. ചിത്രത്തിന്റെ വലത് ഭാഗത്ത് അങ്ങേ അറ്റത്തിനടുത്തായി നില്‍ക്കുന്നുണ്ട് ആ കടുവ. ഏകദേശം മധ്യഭാഗം കഴിഞ്ഞ് കുറച്ച് കൂടി വലത് വശത്തേക്ക് പോയാല്‍ അതിനെ കണ്ടെത്താം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications