Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ ഒരു സുന്ദരി പക്ഷി, ആര്‍ക്കും കാണാന്‍ പറ്റില്ല, കണ്ണുകളുടെ പവര്‍ വേറെ ലെവലാണെങ്കില്‍ കണ്ടെത്താം

ഒപ്ടിക്കല്‍ ചിത്രങ്ങളുടെ തീവ്രത ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. നമ്മുടെ കണ്ണിന്റെ കാഴ്ച്ചകള്‍ക്ക് അപ്പുറമായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച്. ഇത് വിജയിക്കണമെങ്കില്‍ കണ്ണുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം.തീര്‍ച്ചയായും അതിന് സാധിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കില്ല.

നമ്മള്‍ എപ്പോഴും ഈ ചിത്രത്തെ നിരീക്ഷിക്കുക എന്നതാണ് ഈ പസില്‍ വിജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതോടൊപ്പം മികച്ച നിരീക്ഷണ പാടവവും വേണം. ഇന്ന് അത്തരത്തിലുള്ളൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതില്‍ വിജയിക്കാന്‍ പറ്റുമോ എന്നാണ് നമ്മള്‍ പരിശോധിക്കേണ്ടത്. തീര്‍ച്ചയായും അത് സാധ്യമായ കാര്യമാണ്.

OPTICAL ILLUSION FIND THE BIRD

IMAGE CREDIT: Reddit

കണ്ണുകള്‍ക്കിതാ വിഷ്വല്‍ ട്രീറ്റ്

മനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റാണ് ഈ ഒപ്ടിക്കല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം വളരെ ശാന്തമായ ഒരു ചിത്രമാണിത്. അതില്‍ സംശയിക്കേണ്ടതായി ഒന്നുമില്ല. കുറച്ച് ചെടികള്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യമുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ട പസില്‍. അത്ര എളുപ്പമല്ല ഈ ചലഞ്ചില്‍ വിജയിക്കാന്‍. നന്നായി തന്നെ ബുദ്ധിമുട്ടേണ്ടി വരും.

ബ്രെയിന്‍ടീസറാണെന്ന് ഉറപ്പിക്കാം

സങ്കീര്‍ണതകള്‍ ഉള്ള ബ്രെയിന്‍ടീസറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ തലച്ചോറ് നന്നായി പണിയെടുത്താല്‍ മാത്രമേ ചിത്രത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കൂ. നമ്മുടെ കണ്ണുകളുടെ പവര്‍ ഒന്ന് വര്‍ധിപ്പിക്കുകയും വേണം. കാരണം സൂക്ഷമമായിട്ടാണ് ഇതില്‍ ആ രഹസ്യം ഒളിപ്പിച്ചിരിക്കുന്നത്. നല്ല നിരീക്ഷണ പാടവം അതുകൊണ്ട് തന്നെ നമുക്ക് ആവശ്യമാണ്. കണ്ണുകള്‍ ഈ ചിത്രത്തിന്റെ നാലുപാടും നോക്കാന്‍ സാധിക്കുന്നവയായിരിക്കണം. കഴുകനെ പോലെ കൂര്‍പ്പിച്ച് നിര്‍ത്തുന്ന കണ്ണുകളാണ് നമുക്ക് ആവശ്യം.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

സുന്ദരിയായ പക്ഷി ഇരിക്കുന്നു

ഈ ചിത്രം നല്ല രീതിയില്‍ ചിന്തിക്കുന്നൊരു ആള്‍ക്ക് എളുപ്പമാണ്. കാരണം ധാരാളം ചെടികള്‍ പൂച്ചട്ടിയിലാക്കി വെച്ചിട്ടുണ്ട്. അതിനുള്ളിലായി ഒരു പച്ചതത്തയുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്. ഈ ചെടികളെല്ലാം പച്ചനിറത്തിലാണ്. ഉറപ്പായും ചിത്രത്തിലെ ചലഞ്ചും അതുകൊണ്ട് പച്ചനിറത്തിലായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. കാരണം ഒരേ പ്രതലത്തിലായാല്‍ മാത്രമേ ഇതിനെ കാണാതിരിക്കാന്‍ നിര്‍വാഹമുള്ളൂ. മറ്റേതെങ്കിലും നിറമായാല്‍ എളുപ്പത്തില്‍ ആ തത്തയെ ഈ ചിത്രത്തില്‍ നിന്ന് തിരിച്ചറിയാമായിരുന്നു.

എങ്ങനെ കണ്ടെത്തും

ഇതൊരു കടുപ്പമേരിയ ഇമേജായത് കൊണ്ട് വേഗത്തില്‍ തന്നെ ആ തത്തയ്ക്കായി നോക്കി തുടങ്ങുക. ചിലപ്പോള്‍ ആ പക്ഷി പറന്ന് പോകാന്‍ സാധ്യതയുണ്ട്. ഇതിലെ പച്ചനിറം നമ്മളെ ചിലപ്പോള്‍ ബുദ്ധിമുട്ടിച്ചേക്കാം. ചിത്രത്തിന്റെ ഒരു വശത്ത് ആദ്യം നോക്കി തുടങ്ങുക. അവിടെ കണ്ടില്ലെങ്കില്‍ മറ്റേ മൂലയിലേക്ക് പോവുക. പിന്നീട് എല്ലാ ഭാഗവും തിരയുക. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ തന്നെ ആ തത്തയെ കണ്ടെത്താന്‍ സാധിക്കും. സ്ഥിരമായി ഒപ്ടിക്കല്‍ ചലഞ്ച് കളിച്ചാല്‍ മാത്രമേ കണ്ണിന് ആ പവര്‍ കൈവരിക്കാനാവൂ.

BIRD CHALLENGE SOLVED

IMAGE CREDIT: Reddit

സമയം വളരെ കുറവാണ്

നാല് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിന് മുമ്പ് ആ തത്തയെ കണ്ടെത്തിയിരിക്കണം. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാം. ബന്ധുക്കളോ സുഹൃത്തുക്കളോ വരെ ഇതില്‍ വരാം. എന്നാല്‍ സമയം വളരെ കുറവാണെന്ന് മാത്രം ഓര്‍ക്കുക. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി സഹായത്തിന് ഞങ്ങള്‍ വരാം. ചിത്രത്തിലെ ആ വലിയ ചട്ടിയിലേക്ക് സൂക്ഷിച്ച് നോക്കൂ. ഇടതുഭാഗത്തെ ഇലകള്‍ക്ക് പിന്നിലായി ആ തത്ത ഒളിഞ്ഞിരിപ്പുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+