കണ്ണിന് എങ്ങനെ പവറുണ്ടോ? ഈ ചലഞ്ചൊന്ന് കളിച്ച് നോക്കൂ: 6 സെക്കന്‍ഡുണ്ട് വിജയിക്കാന്‍
നമ്മുടെ കണ്ണുകള്‍ പവറാക്കാന്‍ ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇത് നമ്മുടെ കണ്ണുകളെ ചലഞ്ച് ചെയ്യും. പിന്നീട് ആ ചലഞ്ചിലേക്ക് നമ്മള ആകര്‍ഷിക്കും. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതോടെ നമ്മള്‍ പല കാര്യങ്ങളും തിരിച്ചറിയും. എന്തൊക്കെയാണ് ചിത്രത്തിലുള്ളതെന്ന് കണ്ടുപിടിക്കുന്നതിലൂടെ നമ്മള്‍ കണ്ണുകളെ മികവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്.
ഇതെല്ലാം നമ്മുടെ ഏറ്റവും വലിയ മികവായി മാറുകയാണ് ചെയ്യുക. അതാണ് ഒപ്ടിക്കല്‍ ചിത്രം ഏറ്റവും മികച്ചതാണെന്ന് പറയാന്‍ കാരണം. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. കുറച്ച് ചലഞ്ചിംഗാണ് ആ ചിത്രം. ഇതിനുള്ളില്‍ നിങ്ങളെ കാത്ത് ഒരു വെല്ലുവിളി ഇരിക്കുന്നുണ്ട്.

image credit:YouTube
നമ്മുടെ ബുദ്ധി സൂപ്പറാണോ
നമ്മുടെ ബുദ്ധിയെയാണ് ഇന്ന് ഒപ്ടിക്കല്‍ ചിത്രം പരീക്ഷിക്കാന്‍ പോകുന്നത്. കാരണം ചിന്താശേഷി പസിലുകള്‍ സോള്‍വ് ചെയ്യുന്നതില്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഈ ചിത്രത്തിലേക്ക് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കൂ. പലതും കാണും.
എന്നാല്‍ നമ്മള്‍ വിചാരിക്കുന്നത് മാത്രം ഈ ചിത്രത്തിലുണ്ടാവില്ല. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇല്യൂഷനുണ്ടാക്കുമെന്ന് പറയുന്നത്. പക്ഷേ നമ്മുടെ ബുദ്ധി സൂപ്പറാണെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല.
ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ട്
ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക ഒരു വീടാണ്. പൊട്ടിപൊളിഞ്ഞൊരു വീടാണിത്. ആകെ തകര്‍ന്ന് കിടക്കുകയാണിത്. ഇത് പൊളിച്ചതാണെന്ന് ഒറ്റ നോട്ടത്തില്‍ നമുക്ക് മനസ്സിലാക്കാം. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും പൊളിഞ്ഞിട്ടില്ല.
എന്നാല്‍ ജനലുകളും വാതിലുകളുമെല്ലാം പൊളിച്ച് മാറ്റിയിട്ടുണ്ട്. ഒരുപക്ഷേ ഈ വീടാകെ പൊളിച്ച് പുതിയൊരു വീട് പണിയാനുള്ള ഒരുക്കത്തിലാവും വീട്ടുടമസ്ഥര്‍. ചിലപ്പോള്‍ വീട് പൊളിച്ച് വില്‍ക്കുന്നവരുമാകാം ഇത്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
എവിടെയോ ഒരു വിരുതനുണ്ട്
ഈ ചിത്രം പക്ഷേ കാണുന്നത് പോലെയെ അല്ല. ഒരു വിരുതന്‍ ഇതിനുള്ളില്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങളുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത രീതിയിലാണ് അതുള്ളത്. ഈ പസില്‍ തന്നെ അത്തരത്തിലൊരു ചലഞ്ചാണ്.
കാരണം ആരും കാണാത്തത് കണ്ടുപിടിക്കുന്നാണ് ചലഞ്ച്. എന്നാല്‍ ആ വിരുതന്‍ ആരാണെന്ന് ആദ്യമേ പറഞ്ഞ് തരാം. ഒരു സമര്‍ത്ഥനായ മുയലാണ് ഈ ചിത്രത്തിലുള്ളത്. ആരുടെ മുന്നിലേക്കും അത് വരില്ല. നിങ്ങള്‍ തേടി പിടിച്ച് കണ്ടെത്തേണ്ടി വരും.
മുയലിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടും
ഈ മുയല്‍ ഈ ചിത്രത്തിന്റെ പ്രതലത്തിലുള്ള അന്തരീക്ഷം മുതലെടുത്താണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്. അത്ര പെട്ടെന്ന് കണ്ണുകള്‍ക്ക് ഇവ പിടിതരില്ല. എങ്ങോട്ട് വേണമെങ്കിലും നിമിഷ നേരം കൊണ്ട് ഇവ മാറാം. അതുകൊണ്ട് അതീവ ദുഷ്‌കരമാണ് ആ മുയല്‍ എവിടെയാണ് കണ്ടെത്തുന്നത്.
പക്ഷേ നമ്മള്‍ കണ്ടെത്തിയേ തീരൂ. കാരണം ഈ ചലഞ്ച് നമ്മളെ പരീക്ഷിക്കാനുള്ളതാണ്. കണ്ണുകള്‍ കൂര്‍പ്പിച്ച് ചുറ്റും ഒന്ന് നോക്കി തുടങ്ങിക്കോളൂ. ചിലപ്പോള്‍ ആദ്യത്തെ നോട്ടത്തില്‍ കണ്ടെത്താം.

image credit:YouTube
സമയം ആറ് സെക്കന്‍ഡ് മാത്രം
ഈ മുയലിനെ വേഗത്തില്‍ തിരയുന്നതാണ് നല്ലത്. കാരണം വെറും ആറ് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നില്‍ ഉള്ളത്. അത്ര പെട്ടെന്ന് നമ്മുടെ ചിന്താശേഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാവുന്നതാണ്. സഹോദരിയോ, സഹോദരനോ, മറ്റ് ബന്ധുക്കളോ ആരുമാവാം അത്.
സുഹൃത്തുക്കളുണ്ടെങ്കില്‍ അവരുടെ സഹായവും തേടാം. എന്തായാലും അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതേ മൂലയിലായി നോക്കൂ. നിങ്ങള്‍ക്ക് ഉറപ്പായും ആ മുയലിനെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications