ജിറാഫുകള്‍ പോലും തിരിച്ചറിഞ്ഞില്ല, അതാ ഒരു സര്‍പ്പം, ഒളിഞ്ഞിരിക്കുന്നു; വേഗം കണ്ടെത്തൂ
നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങള്‍ ഉണ്ടാവുമോ? തീര്‍ച്ചയായും ഒരുപാട് കാര്യങ്ങളുണ്ടാവും. കാരണം ഈ പ്രപഞ്ചത്തില്‍ നമ്മള്‍ അറിയാത്തതായി പലതും ഉണ്ട്. അത് മുഴുവന്‍ അറിഞ്ഞിരിക്കുക സാധ്യമായ കാര്യമല്ല. പക്ഷേ നമ്മുടെ ചിന്തകള്‍ കൊണ്ട് മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന ധാരാളം കാര്യങ്ങള്‍ ഈ ഭൂമിയിലുണ്ട്. അതില്‍ തന്നെ വെല്ലുവിളികള്‍ ഒരുപാടുണ്ട്. അതിലൊന്നാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.
നമ്മുടെ കണ്ണിനെ ഏറ്റവും കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളാണിത്. ആ ചലഞ്ചിനെ ഏറ്റെടുത്താല്‍, പക്ഷേ നമ്മുടെ കണ്ണിന് ഏറെ ഗുണം ചെയ്യും. കാരണം നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണിത്. അത്തരമൊരു ചിത്രം ഇന്ന് നമുക്ക് പരിശോധിക്കാം.

image credit: Playbuzz
ചലഞ്ചിനായി ഇറങ്ങിയാലോ?
ഈ ചിത്രം നമുക്ക് മുന്നില്‍ വലിയൊരു ചലഞ്ചാണ് കൊണ്ടുവരുന്നത്. അത് കണ്ണിനെ കൊണ്ട് പെട്ടെന്ന് കാണാന്‍ സാധിക്കില്ല. ഈ ചലഞ്ചിന് ആവശ്യവും നമ്മളെ വട്ടം ചുറ്റിക്കുക എന്നതാണ്. പെട്ടെന്ന് കണ്ടെത്തിയാല്‍ എന്താണ് ഒപ്ടിക്കല്‍ ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരിക്കുക അല്ലേ.
ഈ ചിത്രം നിങ്ങളുടെ ബുദ്ധിശക്തിയെ പൂര്‍ണമായും ഉപയോഗിക്കാന്‍ വെല്ലുവിളിക്കുന്നതാണ്. കാരണം ശരാശരി രീതിയില്‍ ഇവയെ കണ്ടാല്‍ പസില്‍ നിങ്ങല്‍ തോറ്റിരിക്കും.
അതാ ജിറാഫുകളുടെ കൂട്ടം
ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോ? ഒറ്റനോട്ടത്തില്‍ ധാരാളം കാര്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ധാരാളം ജിറാഫുകളെ നമുക്ക് കാണാന്‍ സാധിക്കും. പലയിടത്തായി നിരന്ന് നില്‍ക്കുകയാണ് അവ.
ഇടത്തും, വലത്തും, നടുവിലുമെല്ലാം ഈ ജിറാഫുണ്ട്. അത് ഇലകള്‍ തിന്നുന്ന തിരക്കിലാണ്. പക്ഷേ നിങ്ങളുടെ ചലഞ്ച് അതൊന്നുമല്ല. ഈ ചിത്രത്തില്‍ നിങ്ങളുടെ ശ്രദ്ധയില്‍ ഒന്നും വരാതെ കിടക്കുന്ന ഒരു വിരുതനുണ്ട്.
ചലഞ്ച് എന്ന് പറഞ്ഞാല്‍ ഇതാണ്
ആരും കാണാതെയിരിക്കുന്നവന്‍ ചില്ലറക്കാരനല്ല. കൊടും വിഷമുള്ള സര്‍പ്പാണ് അത്. ഒളിഞ്ഞിരിക്കുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് നോക്കേണ്ടത്. ഇവിടെ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യമെന്താണെന്ന് അറിയുമോ?
പാവം ജിറാഫുകള്‍ ഈ പാമ്പ് ഒളിഞ്ഞിരിക്കുന്ന കാര്യമൊന്നും ശ്രദ്ധിച്ചിട്ടില്ല എന്നതാണ്. ഇവയ്ക്ക് കടിയേല്‍ക്കാനുള്ള സാധ്യത വരെയുണ്ട്. വേഗം പാമ്പിനെ കണ്ടെത്തിയില്ലെങ്കില്‍ തീര്‍ച്ചയായും അത് ജിറാഫിനെയും നമ്മളെയും കടിക്കും.
കണ്ണുകള്‍ കൊണ്ട് അതിനെ നേരിടൂ
ഈ ചലഞ്ച് ഒന്നൊന്നര ചലഞ്ചാണ്. ചിത്രത്തില്‍ എവിടെയാണ് പാമ്പിരിക്കുന്നതെന്ന സൂചന പോലും നമുക്ക് ലഭിക്കില്ല. കാരണം എവിടേക്ക് നോക്കിയാലും ഒരേ പോലെയാണ് ഈ ചിത്രമുള്ളത്. പച്ചയും മഞ്ഞയും കറുപ്പും നിറഞ്ഞിരിക്കുകയാണ് ചിത്രത്തില്‍.
ഒരു കാര്യം ഉറപ്പാണ് ഈ പാമ്പിന് ഇതില്‍ പറഞ്ഞിരിക്കുന്ന മൂന്ന് നിറങ്ങളില്‍ ഏതെങ്കിലുമൊന്നായിരിക്കും. അതുകൊണ്ടാണ് നമുക്ക് പെട്ടെന്ന് കാണാന്‍ സാധിക്കാത്തത്. അന്തരീക്ഷത്തിലെ നിറം ഉപയോഗിച്ച് അത് ആരുടെ കണ്ണിലും വരാതെയിരിക്കുകയാണ്.

image credit: Playbuzz
സമയം നോക്കി കളിച്ചോളൂ
ഈ ചലഞ്ചില്‍ ആദ്യ ശ്രദ്ധിക്കേണ്ട കാര്യം സമയമാണ്. വെറും 9 സെക്കന്‍ഡുകള്‍ മാത്രമാണ് ആ പാമ്പിനെ കണ്ടെത്താന്‍ നമുക്ക് മുന്നിലുള്ളത്. ഇനി വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ നാലുപാടും നോക്കുക. ഭാഗ്യമുണ്ടെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ കണ്ടെത്താം.
സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം സഹായത്തിനായി സമീപിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത്തേ അറ്റത്തേക്ക് നോക്കൂ. ആ പാമ്പിനെ അവിടെ ഒളിഞ്ഞിരിക്കുന്നത് കാണാം.












Click it and Unblock the Notifications