കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Optical Illusion: അതാ ഒരു പുള്ളിമാന്‍, മഞ്ഞു കാട്ടില്‍ ഒളിഞ്ഞിരിക്കുന്നു; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

വളരെ സമര്‍ത്ഥരാണ് മൃഗങ്ങള്‍ പലതും. ആരുടെ കണ്ണില്‍പ്പെടാതെ അവ പതിയിരിക്കും. ഇര പിടിക്കുന്നവരാണെങ്കില്‍ ചാടിവീഴും. മറ്റ് മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ളവര്‍ ഒളിഞ്ഞിരിക്കും. ഇങ്ങനെ കാട്ടിലെ ജീവികള്‍ക്ക് പ്രത്യേക കഴിവുകള്‍ പലതുമുണ്ട്. ഓന്തിന് നിറം മാറാനുള്ള കഴിവ് പോലെയാണിത്. നമ്മള്‍ എത്രയൊക്കെ ശ്രമിച്ചാലും ഇവയെ കണ്ടുപിടിക്കാനും സാധിക്കില്ല.

പക്ഷേ അങ്ങനൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. വളരെയധികം ചലഞ്ചിംഗായ ചിത്രമാണിത്. നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ജീവി ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്. എളുപ്പമാണെന്ന് കരുതി ചിരിക്കേണ്ട, ഒട്ടും എളുപ്പമല്ലിത്. ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം.

1

image credit: Bright Side

ഈ ചിത്രമൊരു സൈക്കോ അനാലിസിസോ, ബ്രെയിന്‍ ടീസറോ ഒക്കെയായി കണ്ടാല്‍ മതി. കാരണം നമ്മുടെ മസ്തിഷ്‌കത്തെ വളരെ ഉയര്‍ന്ന ചിന്താശേഷിയിലേക്ക് നയിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കും. കാരണം അത് ഉയര്‍ത്തുന്ന ചലഞ്ച് തന്നെ പ്രധാന കാരണം. നമ്മള്‍ അറിയാതെ ആ ചലഞ്ചിലേക്ക് എത്തിയാല്‍, പിന്നീട് തിരിച്ച് വരാന്‍ ബുദ്ധിമുട്ടും. കാരണം ഈ ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്.

2

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

പലപ്പോഴും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ലഹരിയില്‍ നിന്ന് നമ്മള്‍ മുക്തരാവില്ല എന്നതാണ് സത്യം. ഇന്ന് നമുക്ക് ഒരു ചലഞ്ച് അങ്ങ് ഏറ്റെടുക്കാം. നമ്മുടെ മുന്നില്‍ മനോഹരമായ ഒരു കാടുണ്ട്. എന്നാല്‍ അതിനുള്ളില്‍ ഒരു രഹസ്യമുണ്ട്. അതാണ് കണ്ടെത്തേണ്ടത്. ഇവിടെ ക്രിസ്മസും, മഞ്ഞുകാലവുമൊക്കെ ഒരുമിച്ച് വന്നത് കൊണ്ട് നമ്മുടെ ചിത്രവും അത്തരത്തിലുള്ളതാണ്. മഞ്ഞുകൊണ്ട് മൂടിയിരിക്കുന്ന ഒരുകാടാണ് ചിത്രത്തിലുള്ളത്.

3

ചിത്രത്തിലേക്ക് നോക്കിയാല്‍ ചുറ്റും മഞ്ഞ് പൊഴിയുന്നതായി കാണാം. ഈ ചിത്രം രാത്രിയിലെ രംഗം കൂടിയാണ്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഈ ചിത്രത്തിലെ കുട്ടികള്‍ കട്ടിയേറിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളും ഈ ചിത്രത്തിലുണ്ട്. ഇവരെ ഒരു രസത്തിന് വേണ്ടി പുറത്തിറങ്ങിയതാണ്. ഇവ എന്തോ ഒരു രൂപത്തെ ഉണ്ടാക്കുന്നുണ്ട്. മറ്റൊന്നുമല്ല ഒരു മഞ്ഞു മനുഷ്യനെയാണ് ഇവര്‍ ഉണ്ടാക്കുന്നത്.

4

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

നോക്കൂ, കൊടും തണുപ്പാണ് ചിത്രത്തില്‍ കാണുന്ന പ്രദേശത്തുള്ളത്. മരത്തിന് മുകളില്‍ ഒക്കെ മഞ്ഞുകാണാം. കാട് മൊത്തം വിറങ്ങലിച്ച് നില്‍ക്കുകയാണ്. മറ്റൊരെയും ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഈ മഞ്ഞില്‍ ആര് പുറത്തിറങ്ങാന്‍ അല്ലേ. ഒരു പക്ഷേ ക്രിസ്മസ് ദിനത്തിലായിരിക്കാം ഈ കുട്ടികള്‍ പുറത്തിറങ്ങിയിട്ടുണ്ടാവുക. അതല്ലെങ്കില്‍ ക്രിസ്മസിനോട് അടുത്ത ദിവസമായിരുന്നിരിക്കണം.

5

പക്ഷേ കുട്ടികളോ, മറ്റാരെങ്കിലുമോ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍, ഈ മഞ്ഞില്‍ ഒരു സുന്ദരിമാന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. മഞ്ഞില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ബുദ്ധിപരമായിട്ടാണ് ആ മാന്‍ നില്‍ക്കുന്നത്. ഈ കുട്ടികള്‍ ആ മാനിനെ കണ്ടിട്ടുണ്ടോ എന്ന ആശങ്ക അതിനുണ്ടാവും. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും മൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ചാടിവീഴാമെന്ന ഭയവും മാനിനെ അലട്ടുന്നുണ്ടാവും.

6

ഇത്രയൊക്കെ ആണെങ്കിലും ആ മാനിനെ നമ്മള്‍ കണ്ടെത്തിയേ തീരൂ. നമ്മുടെ ബുദ്ധിശക്തിയുടെ മികവ് അളക്കാന്‍ അത് സഹായിക്കും. കാട്ടിനുള്ളിനെല്ലാം ഒന്ന് തിരഞ്ഞ് നോക്കിക്കോളൂ. മാന്‍ ആര്‍ക്കും പിടികൊടുക്കാതെയാവും ഇരിക്കുന്നത്. കുട്ടികള്‍ ഇതൊന്നും ശ്രദ്ധിച്ച മട്ടില്ല. അവര്‍ മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്ന തിരക്കിലാണ്. കണ്ണൊന്ന് തെറ്റിയാല്‍ ഉറപ്പായും ആ മഞ്ഞുമനുഷ്യന്‍ ഇടിഞ്ഞ് വീഴും. അത് കുട്ടികളെ വിഷമിപ്പിക്കുന്ന കാര്യമാണ്.

7

image credit: Bright Side

ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍

വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും 9 സെക്കന്‍ഡുകളാണ്. അതുകൊണ്ട് സമയം പാഴാക്കാനില്ല. കണ്ണുകള്‍ കാട്ടിനുള്ളിലേക്ക് പോകട്ടെ. അവിടെ മാന്‍ എവിടെയെങ്കിലും നില്‍ക്കുന്നുണ്ടോ എന്ന് നോക്കൂ. കുട്ടികള്‍ ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത സ്ഥലത്തേക്ക് നോക്കൂ. അവിടെ ചിലപ്പോള്‍ നില്‍ക്കുന്നുണ്ടാവും. എവിടെയും കാണാനില്ല അല്ലേ. എങ്കില്‍ ഞങ്ങള്‍ സഹായിക്കാം. നിങ്ങള്‍ക്ക് തന്നിരിക്കുന്ന സമയവും തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത് വശം നോക്കൂ. അങ്ങ് ദൂരെയായി മരത്തിനിടയില്‍ ആ മാന്‍ നില്‍ക്കുന്നുണ്ട്. അത്ര എളുപ്പത്തില്‍ ഇതാരുടെയും കണ്ണില്‍പ്പെടില്ല.

English summary
optical illusion challenges you to find a deer in 9 secs, winning this contest makes you a genius
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X