ഈ ചിത്രത്തിലൊരു കരടി ഒളിഞ്ഞിരിപ്പുണ്ട്; പിടിക്കാന്‍ വേട്ടക്കാരനുമുണ്ട്, കണ്ടെത്തിയാല്‍ വേറെ ലെവല്‍
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം എന്ന് പറയുന്നത് തന്നെ കുറച്ച് തലപുകയ്ക്കേണ്ട കാര്യമാണ്. കാരണം മനസ്സിനെ വല്ലാതെ കണ്ഫ്യൂഷനിലാക്കാന് ഇവയ്ക്ക് സാധിക്കും. ഇതുവരെ കാണാത്ത തരത്തിലുള്ള ഒപ്ടിക്കല്‍ ചിത്രങ്ങളും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒന്നിലധികം ഒബ്ജക്ടുകളെ കോര്‍ത്തിണക്കിയുള്ള ഒപ്ടിക്കല്‍ ചിത്രം ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന കാര്യമാണ്.
ഒരു ചിത്രത്തിനുള്ളില്‍ മറ്റൊരു ചിത്രം ഒളിപ്പിച്ച് വെക്കുന്ന രീതിയാണിത്. സാധാരണ ഒപ്ടിക്കല്‍ ചിത്രത്തിലേക്ക് തന്നെ നോക്കുമ്പോള്‍ നമുക്ക് തല തിരിയുന്നത് പോലെ തോന്നും. അപ്പോള്‍ മറ്റൊന്ന് കൂടി വന്നാലോ. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മള് പരിശോധിക്കാന്‍ പോകുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രം കുറച്ച് പഴയാണ്. ഈ ചിത്രത്തില്‍ ഒരു വേട്ടക്കാരനെ കാണാന്‍ കഴിയും. ചുറ്റും മഞ്ഞിനാല്‍ മൂടപ്പെട്ട ഒരു വനമാണ് ഉള്ളത്. ഈ വേട്ടക്കാരന്റെ കൈവശം ഒരു തോക്കുമുണ്ട്. ഇയാള്‍ വേട്ടയാടാന്‍ എത്തിയിരിക്കുന്നത് ഒരു കരടിയെയാണ്. ഈ ചിത്രത്തില്‍ ഒരു കരടി ആ വേട്ടക്കാരന്റെ കൈയ്യില്‍ പെടാതിരിക്കാന്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ കരടിയെ ആദ്യം കണ്ടെത്തുകയെന്നതാണ് നമ്മുടെ ടാസ്ക്. അത് കുറച്ച് കടുപ്പമേറിയതാണ്. ഈ മഞ്ഞിനിടയില്‍ നിന്ന് ആ കരടിയെ കണ്ടെത്തിയാല്‍ നിങ്ങളുടെ ബുദ്ധി വേറെ ലെവലാണെന്ന് സമ്മതിക്കാം.

ചിത്രത്തില്‍ തോക്കും പിടിച്ച് മുട്ടുകുത്തി ലക്ഷ്യം പിടിച്ചിരിക്കുന്ന വേട്ടക്കാരനെ നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. എന്നാല്‍ കരടിയുടെ സാന്നിധ്യം പോലും എവിടെയും കാണാനില്ല. മഞ്ഞില്‍ ഉപയോഗിക്കുന്ന ഷൂസും ഈ വേട്ടക്കാരന് ധരിച്ചിട്ടുണ്ട്. ഷോട്ട് ഗണ്ണാണ് ഇയാളുടെ കൈയ്യിലിരിക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും. പരുന്തിന്റെയോ കഴുകന്റെയോ കണ്ണുകളാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ഈ കരടിയെ കണ്ടെത്താന്‍ സാധിക്കും. പലര്‍ക്കും അതിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം.

കരടി ഒളിഞ്ഞിരിക്കുന്നത് ഈ മഞ്ഞുമൂടിയ കാടിനുള്ളിലാണെന്ന് മാത്രം ആദ്യമേ പറയാം. ഇത് നല്ലൊരു സൂചനയാണ്. ഇനി കാടിനുള്ളില്‍ മാത്രം തിരഞ്ഞാല്‍ മതിയല്ലോ. പക്ഷേ അപ്പോഴും എളുപ്പത്തില്‍ ഇത് കണ്ടെത്താം എന്ന് കരുതിയാല്‍ നിരാശപ്പെടേണ്ടി വരും. ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ഒരു ഭീമാകാരനായ കരടിയെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. വളരെ കളിപ്പിക്കുന്ന ഒരു ചിത്രമാണിത്. തലകുത്തനെ ഒക്കെ ചിത്രം പിടിച്ച് നോക്കാവുന്നതാണ്. കണ്ഫ്യൂഷന് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ചിത്രം തലതിരിച്ച് നോക്കിയാല്‍ ഈ കരടിയെ മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്താം. വലതുവശത്ത് മണ്ണില്‍ പുതഞ്ഞാണ് ഇത് നില്‍ക്കുന്നത്. ഇത് തലകുത്തിയാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വേട്ടക്കാരന് ഇവയെ കണ്ടെത്തുക വലിയ കടുപ്പമാണ്. അന്വേഷിച്ച് പോയാല്‍ നമുക്കും കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഒരിക്കലും നമ്മള് പ്രതീക്ഷിക്കില്ല, ഒരു കരടി തലകുത്തി നില്‍ക്കുമെന്ന്. വേട്ടക്കാരന് പോലും അത്തരമൊരു ബുദ്ധി തോന്നി കാണില്ല. പിന്നെ നമ്മള് അതിനേക്കാള്‍ മിടുക്കന്മാരാകേണ്ടി വരും.

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
നിങ്ങള്‍ ഈ കരടിയെ വേട്ടക്കാരന് മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ബുദ്ധി അപാരമായിരിക്കും. സാധാരണ മനുഷ്യരിലും മുകളിലായിരിക്കും ചിന്താശേഷി. എത്ര കടുപ്പമേറിയ പസിലുകള്‍ തന്നാലും നിങ്ങള്‍ക്ക് കൂടുതല്‍ സമര്‍ത്ഥമായി അതിനെ നേരിടാന്‍ സാധിക്കും. കാരണം നിങ്ങളുടെ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നത് തന്നെ ഇത്തരം ചലഞ്ചുകള്‍ക്ക് വേണ്ടിയായിരിക്കും. എത്ര കടുപ്പമേറിയതായി ചലഞ്ച് മാറുന്നുവോ അത്രയും മികവുറ്റ രീതിയില്‍ നിങ്ങളുടെ ബുദ്ധി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇപ്പോഴുള്ള ടെസ്റ്റുകളൊന്നും പോര എന്ന തോന്നലും വരും.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications