Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണെടുക്കാനാവുന്നില്ല, മനോഹരം ഈ കാട്; പേടമാന്‍ ഈ ചിത്രത്തിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഏതൊരു ദിവസത്തെയും സാധാരണ ചിത്രങ്ങള്‍ പോലുള്ളതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അത് എന്താണെന്ന് വിശദീകരിക്കും മുമ്പ് ആദ്യം ഒരു കാട് എന്താണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. കാട് എന്നാല്‍ തന്നെ വന്യതയാണ്. ക്രൂര മൃഗങ്ങള്‍ മുതല്‍ സാധു മൃഗങ്ങള്‍ വരെ കാട്ടിലുണ്ടാവും. അവിടെ ശക്തനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരുപക്ഷേ അത് സിംഹമാവാം, അതുമല്ലെങ്കില്‍ കടുവയാകാം. ആരായാലും ശക്തനായിരിക്കും.

പക്ഷേ ഇതിനൊക്കെ സാധാരണ ജീവികളുടെ ഒരു കൂട്ടായ്മ തന്നെ വേറെയുണ്ട്. കൂടെയുള്ളവരെ രക്ഷിക്കാനായി എന്തും സഹിക്കുകയും, ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്നവരാണിത്. അത്തരത്തിലൊരു രഹസ്യം നിറഞ്ഞ കാടാണ് ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രത്തിലുള്ളത്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

1

Image credit:Bright Side

ഈ ഒപ്ടിക്കല്‍ ചിത്രം മനോഹരം കൂടിയാണ്. പല ആംഗിളുകളില്‍ നിന്ന് പല കാഴ്ച്ചകള്‍ ഈ ചിത്രം നോക്കുമ്പോള്‍ നമുക്ക് കിട്ടും. ഈ ചിത്രത്തെ വേണമെങ്കില്‍ സൈക്കോ അനാലിസിസ് ആയും ബ്രെയിന്‍ ടീസറായും നമുക്ക് പറയാം. പക്ഷേ ഇവിടെ പ്രശ്‌നം കാടാണ്. അതില്‍ എന്തൊക്കെ ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ്. മനോഹരമായൊരു ചിത്രമായത് കൊണ്ട് പല മൃഗങ്ങളെയും കാട്ടില്‍ നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഒരു സുന്ദരിയായ പേടമാനാണ് ഇതില്‍ ഉള്ളത്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാസ്‌ക്. എളുപ്പമാണെന്ന് കരുതുകയേ വേണ്ട.

2

ഇതുണ്ടാക്കിയ വ്യക്തി ബ്രെയിന്‍ ടീസറായിട്ടാണ് ചിത്രത്തെ വരച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവരും ഒരുപോലെ ഉള്ള പസിലാണിത്. ഈ വനം ശരിക്കുമൊരു ഘോരവനമാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും ആളുകള്‍ വെട്ടിയിട്ട മരങ്ങളും, കാടുമൂടിയ നിലവുമൊക്കെ ഇതില്‍ കാണാം. കുറച്ചകലെയായി സൂര്യന്‍ തെളിഞ്ഞ് നില്‍ക്കുന്നതും കാണാം. ഒരുപക്ഷേ അസ്തമനത്തിന് ഒരുങ്ങി നില്‍ക്കുകയാണോ അതോ നട്ടുച്ചയാണോ സമയം എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. പക്ഷേ സമയം ഇരുട്ടായി കൊണ്ടിരിക്കുകയാണോ എന്ന സംശയം തോന്നാം. പക്ഷേ അല്ല.

3

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

ഈ കാട് കുറച്ച് അപകടകാരിയാണ്. സിംഹമോ പുലിയോ ഏത് നിമിഷവും ചാടി വീഴും. അങ്ങനെയുള്ളപ്പോള്‍ നമുക്ക് കണ്ടെത്തേണ്ട മാന്‍ എല്ലാവരും കാണുന്ന സ്ഥലത്ത് നില്‍ക്കുമോ. ആ നിമിഷം മാന്‍ ഏതെങ്കിലും വന്‍ മൃഗത്തിന് ഇരയായി തീരും. ഈ ചിത്രത്തില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ആ മാന്‍ ഒളിഞ്ഞിരിക്കുകയാണ്. പക്ഷേ സിംഹമോ കടുവയോ ചെന്നായയോ പോലെയല്ല നമ്മള്‍. ആ മാനിനെ കണ്ടെത്തിയേ തീരൂ എന്ന വാശിയിലാണ്. അത് നമ്മുടെ ബുദ്ധിശക്തിയെ പരിശോധിക്കാനുള്ള ഒരു മത്സരം കൂടിയാണ്.

4

ചിത്രത്തിലെ വിശദാംശങ്ങള്‍ എന്തൊക്കെയുണ്ടെന്ന് നോക്കൂ. കള കളം ഒഴുകുന്ന അരുവികള്‍ ഈ ചിത്രത്തിലുണ്ട്. മുന്നില്‍ തന്നെ വെള്ളം നമുക്ക് കാണാം. സൂര്യന്‍ ഉച്ചത്തില്‍ കത്തി ജ്വലിച്ച് നില്‍ക്കുകയാണ്. വേണമെങ്കില്‍ നട്ടുച്ച തന്നെയാണെന്ന് നമുക്ക് ഊഹിക്കാം. പക്ഷേ മാന്‍ എവിടെ. ഈ ചെറിയ അരുവിയില്‍ വെള്ളം കുടിക്കാന്‍ ആ മാന്‍ വരുമോ? സാധ്യത വളരെ കുറവാണ്. കാരണം ഈ ഘോരവനത്തിലെ രക്തദാഹിയായ ജീവികളെ ഭയന്ന് ഒളിച്ച് നില്‍ക്കുകയാണ് ആ മാന്‍. ശരിക്കും ഒന്ന് പരിശോധിച്ച് നോക്കൂ, ഭാഗ്യമുണ്ടെങ്കില്‍ മാനിനെ കണ്ടെത്താന്‍ നമുക്ക് സാധിക്കും.

5

Image credit:Bright Side

സാധിക്കുന്നില്ല അല്ലേ. മാന്‍ ഇതില്‍ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. പുറത്തേക്ക് വരുന്നേയില്ല. ഈ കാടിന്റെ അന്തരീക്ഷത്തെ മറയാക്കിയാണ് ആ മാന്‍ ഒളിഞ്ഞിരിക്കുന്നത്. മാനിന്റെ ശരീരവുമായി സാമ്യമുള്ളത് എന്തിനാണ്. മരങ്ങള്‍ക്ക് അല്ലേ. അപ്പോള്‍ മരങ്ങള്‍ക്കിടയിലേക്ക് ഒന്ന് നോക്കാം. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് ഒന്ന് നോക്കൂ. കുറച്ച് മരങ്ങളുടെ കൂട്ടം കാണുന്നില്ലേ. ആ രണ്ട് മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നുണ്ട് മാന്‍. പെട്ടെന്ന് നോക്കിയാല്‍ കാണില്ല. സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ് ആ സുന്ദരി. 15 സെക്കന്‍ഡില്‍ ഈ മാനിനെ കണ്ടെത്തിയാല്‍ നിങ്ങളുടെ ബുദ്ധി ഐന്‍സ്റ്റീനെ പോലെയോ ക്രിസ്റ്റഫര്‍ നോളനെ പോലെയോ ആളെന്ന് ഉറപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+