Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ പെണ്‍കുട്ടി; കണ്ടെത്തിയാല്‍ ജീനിയസ്, 13 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്നാല്‍ മായാജാലങ്ങളുടെ പ്രപഞ്ചമാണ്. അവിടെ കാണുന്നതെന്തും വിശ്വസിക്കാന്‍ പറ്റില്ല. നമ്മുടെ കണ്ണുകളെ പറഞ്ഞ് പറ്റിക്കുക എന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ലക്ഷ്യം. കാരണം രഹസ്യം കണ്ടെത്താന്‍ ഇറങ്ങുന്ന ഓരോ ആളെയും പരമാവധി ആ ലക്ഷ്യത്തിലേക്ക് എത്തിക്കാതിരിക്കാന്‍ ഈ ചിത്രങ്ങളുടെ നിഗൂഢതകള്‍ ശ്രമിക്കും.

അതുകൊണ്ട് ശരാശരി ബുദ്ധിയുള്ളവര്‍ ഈ ചിത്രങ്ങളിലെ ചലഞ്ചിന്റെ ഭാഗമാവരുത്. അവര്‍ ശരിക്കും കുടുങ്ങി പോകും. എന്നാല്‍ നിങ്ങളുടെ നിരീക്ഷ പാടവം ഏറ്റവും മികച്ചതാണെങ്കില്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രവും അത്തരത്തില്‍ കടുപ്പമേറിയതാണ്. ഒന്ന് പരിശോധിച്ച് നോക്കാം....

1

image credit: jagran josh

ശാസ്ത്രജ്ഞര്‍ ഒപ്ടിക്കല്‍ ചിത്രം മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേടി കൊണ്ടിരിക്കുന്ന ജനപ്രീതിയെ തുടര്‍ന്നാണ് ഇതൊക്കെ സംഭവിക്കുന്നത്. സൈക്കോ അനാലിസുകളായി ഇവയെ പരിഗണിക്കാറുണ്ട്. നിങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണ പാടവത്തെയും ചിന്താശേഷിയെയും വളര്‍ത്തിയെടുക്കാനും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സഹായിക്കും. അതുപോലെ മിസ്റ്ററികള്‍ പെട്ടെന്ന് കണ്ടെത്താനും, ഈ പസില്‍ കളിക്കുന്നതിലൂടെ സാധിക്കും.

 2

image credit: jagran josh

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍

ഇന്ന് നമ്മുടെ മുന്നിലുള്ളത് നിഗൂഢമായൊരു ചിത്രമാണ്. വലിയൊരു പാറക്കൂട്ടത്തെയാണ് നമുക്ക് ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കും. പാറക്കൂട്ടങ്ങളാല്‍ നിറഞ്ഞൊരു ചിത്രം കൂടിയാണ്. ഈ ചിത്രത്തില്‍ പാറകള്‍ ശരിക്കും അടുക്കി വെച്ചത് പോലെയാണ്. പ്രകൃതിയുടെ ഭംഗി എന്താണെന്ന് തെളിയിച്ച് തരുന്ന ചിത്രമാണിത്. ഈ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് നിങ്ങള്‍ കണ്ടെത്തേണ്ട രഹസ്യമുള്ളത്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി അതും അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് ഈ പസില്‍ കളിക്കുന്നവര്‍ കണ്ടെത്തേണ്ടത്.

3

image credit: jagran josh

നിങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയെ കണ്ടെത്താനുള്ളത് വെറും 13 സെക്കന്‍ഡാണ്. അതിനുള്ളില്‍ നിങ്ങളുടെ ബുദ്ധിയും നിരീക്ഷണ പാടവും ഉപയോഗിച്ച് പെണ്‍കുട്ടിയെ കണ്ടെത്തണം. ശരിക്കുമൊന്ന് ചിന്തിച്ചാല്‍ ഇത് അത്ര കടുപ്പമുള്ള ഒപ്ടിക്കല്‍ ചിത്രമല്ല. പക്ഷേ അത്ര എളുപ്പമല്ല. ഒരു മീഡിയം ചലഞ്ച് എന്ന് പറയാം. പക്ഷേ നല്ല ഏകാഗ്രത നിങ്ങള്‍ക്ക് ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആവശ്യമാണ്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ഒന്നും കാണുന്നില്ല അല്ലേ. വെറും പാറക്കൂട്ടങ്ങള്‍ മാത്രമാണ് കാണുന്നത് അല്ലേ. എന്നാലും വിട്ടുകൊടുക്കാന്‍ തയ്യാറാവരുത്.

4

image credit: jagran josh

ചിത്രത്തിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിയാല്‍ ആകെ കണ്‍ഫ്യൂഷനാവും. നിങ്ങള്‍ ചിത്രത്തിന്റെ നാല് വശങ്ങളിലേക്കും നോക്കൂ. ചിലപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കും. ഈ പാറക്കൂട്ടങ്ങളുടെ പ്രതലത്തെ മറയാക്കി ഉപയോഗിച്ചാണ് ഈ പെണ്‍കുട്ടി ഒളിഞ്ഞിരിക്കുന്നത്. അതാണ് നിങ്ങളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിക്കുന്നത്. ചിത്രത്തിന്റെ താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒന്ന് ഇരുത്തി പരിശോധിച്ച് നോക്കൂ. ഒരുപക്ഷേ നിങ്ങള്‍ക്ക് ഈ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞേക്കും. അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം. ഈ ചിത്രത്തിന്റെ കിടപ്പ് അങ്ങനെയാണ്.

5

image credit: jagran josh

ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങള്‍ക്ക് ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല അല്ലേ. എങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഒരു പര്‍പ്പിള്‍ നിറത്തിലുള്ള ജമ്പര്‍ വസ്ത്രമാണ് ഈ കുട്ടി ധരിച്ചിരിക്കുന്നത്. ഇനി നോക്കൂ. ചിലപ്പോള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. സമയം കടന്നുപോവുകയാണ്. വേഗം തന്നെ പരിശോധിച്ചോളൂ. നിങ്ങളുടെ നിരീക്ഷണ പാടവും ശക്തമാക്കേണ്ട സമയമാണ് വന്നിരിക്കുന്നത്. ആദ്യത്തെ തവണ ഒപ്ടിക്കല്‍ ചിത്രത്തിലെ പസില്‍ കളിക്കുകയാണെങ്കില്‍ നിങ്ങള്‍ നന്നായി കഷ്ടപ്പെടും. ചിത്രത്തിന്റെ അടി ഭാഗത്തിന് മുകളിലായിട്ടാണ് ഈ പെണ്‍കുട്ടി ഒളിഞ്ഞിരിക്കുന്നത്. ഒന്ന് സൂം ചെയ്താല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+