Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ ഒരു ഭൂലോക സുന്ദരി, കാട്ടില്‍ അകപ്പെട്ട് പോയിരിക്കുകയാണ്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

നിഗൂഢമായ വനത്തില്‍ മനുഷ്യര്‍ അകപ്പെട്ട് പോയാല്‍ എന്ത് ചെയ്യും. അതില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മള്‍ ശ്രമിക്കും. കാരണം പെട്ടെന്ന് നമ്മള്‍ പതറിപോകും. ക്രൂരമൃഗങ്ങള്‍ ഒക്കെയുള്ള സ്ഥലമാണ്. രക്ഷപ്പെടാന്‍ തന്നെയായിരിക്കും എല്ലാവരും ശ്രമിക്കുക. കാരണം ഏത് സമയവും നമ്മള്‍ ആക്രമിക്കപ്പെടാം. പക്ഷേ കാടിനൊരു പ്രശ്‌നമുണ്ട്.

നമ്മള്‍ എത്ര തിരഞ്ഞാലും പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ സാധിക്കില്ല. കാട് നമ്മളെ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരിക്കും. ഒരിക്കല്‍ കണ്ട സ്ഥലത്തിലൂടെ തന്നെയാണോ വീണ്ടും കടന്നുപോകുന്നതെന്ന് നമുക്ക് തോന്നാം. അതോടെ വഴിയും തെറ്റും. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്ന ഒപ്ടിക്കല്‍ ചിത്രവും അത്തരത്തിലുള്ളതാണ്...

1

image credit: Pinterest

ഒപ്ടിക്കല്‍ ചിത്രം എന്നത് നമ്മുടെ ബുദ്ധിയെയും ഇന്റലിജന്‍സ് മികവിനെയും വിലയിരുത്തുന്ന ചിത്രങ്ങളാണ്. ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളും ഓരോ ചലഞ്ചാണ് നമ്മുടെ മുന്നിലേക്ക് വെക്കുക. അതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തിയാല്‍ നമ്മുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്ന് പറയാനാവും. അത് മാത്രമല്ല, നമ്മുടെ ഏകാഗ്രതയെയും ഇതിലൂടെ അളക്കാം. സൈക്കോ അനാലിസിസുകളായും ബ്രെയിന്‍ ടീസറുകളായും ഇവയെ കാണാറുണ്ട്.

2

നമ്മുടെ മുന്നിലുള്ള ഈ ഒപ്ടിക്കല്‍ ചിത്രവും ഘോരമായ ഒരു വനവും, അതിനുള്ളില്‍ കുടുങ്ങി പോയിരിക്കുന്ന ഒരാളെയും സംബന്ധിക്കുന്നതാണ്. ഒരു സുന്ദരിയായ പെണ്‍കുട്ടിയാണ് ഈ വനത്തിനുള്ളില്‍ കുടുങ്ങി പോയിരിക്കുന്നത്. അതിനുള്ളില്‍ നിന്ന് ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഈ കുട്ടി എങ്ങനെ കാട്ടിനുള്ളില്‍ വന്നുവെന്ന് മാത്രം ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ വഴിതെറ്റി വന്നതാവാം

3

പുറത്തേക്ക് പോകാന്‍ പെണ്‍കുട്ടി പലതവണ ശ്രമിച്ചിട്ടുണ്ടാവും. കാടായത് കൊണ്ട് അത് എളുപ്പത്തില്‍ സാധിക്കില്ല. കുറച്ച് കഠിനമാണ് കാട്ടിലെ വഴികള്‍. അപകടം എവിടെയാണ് ഇരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് എവിടേക്ക് പോയാലും കാര്യമില്ലെന്ന അവസ്ഥയിലാണ് ഈ പെണ്‍കുട്ടി നില്‍ക്കുന്നത്. ഈ കുട്ടിയെ ഈ ചിത്രത്തില്‍ നിന്ന് കണ്ടെത്തി, ശരിയായ വഴി കാണിച്ച് കൊടുത്ത് വീട്ടിലെത്തിക്കുക എന്നതാണ് നമ്മുടെ ടാസ്‌ക്.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ ചലഞ്ച് മുതിര്‍ന്നയാളുകള്‍ക്ക് മാത്രമുള്ളതല്ല. കുട്ടികള്‍ക്കും ഇതിലെ ചലഞ്ചില്‍ പങ്കെടുക്കാം. അത്ര മാത്രമല്ല ഒറ്റയ്ക്ക് കണ്ടെത്താന്‍ സാധിക്കില്ലെന്ന് കരുതുന്നവര്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായവും തേടാം. ഇവിടെയുള്ള പ്രധാന പ്രശ്‌നം ഘോരമായ വനം തന്നെയാണ്. അതിനുള്ളില്‍ എവിടെയാണ് ആ പെണ്‍കുട്ടിയുള്ളതെന്ന് കണ്ടെത്തുക കുറച്ച് കടുപ്പമേറിയ കാര്യമാണ്. കണ്ണിനെ ചലഞ്ച് ചെയ്യാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും.

5

പെണ്‍കുട്ടിയുടെ മുഖം മാത്രമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിക്കോളൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കാം. വലിയൊരു അരുവി വനത്തിന് നടുവിലൂടെയായി ഒഴുകി വരുന്നുണ്ട്. ഇരുവശത്തും ചെടി നിറഞ്ഞ് നില്‍ക്കുന്നുണ്ട്. വലിയ പാറകഷ്ണങ്ങള്‍ ഈ നദിയുടെ നടുവിലായി ഉണ്ട്. ധാരാളം മൃഗങ്ങളെയും ചിത്രത്തില്‍ കാണാം. മുയലുകള്‍, ആമ, മത്സ്യം, മരപ്പട്ടി എന്നിവയെ അടക്കം കാണാന്‍ സാധിക്കും.

6

ഈ മൃഗങ്ങളുടെ ഒന്നിന്റെയും കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുകയാണ് ആ പെണ്‍കുട്ടി. ചിലപ്പോള്‍ ഇതിലും വലിയ ജീവികള്‍ ഇരപിടിക്കാനായി വനത്തില്‍ അലഞ്ഞ് നടക്കുന്നുണ്ടാവും. ചിലപ്പോള്‍ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുമുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ കാട്ടില്‍ വഴി അന്വേഷിച്ച് നടക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. ഘോര വനമാണെന്ന് ഇതിലേക്ക് നോക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാനും സാധിക്കും. ഈ കാട്ടില്‍ കുടുങ്ങി കിടക്കുന്ന പെണ്‍കുട്ടിയെ നമ്മള്‍ വേഗത്തില്‍ കണ്ടെത്തുകയാണ് വേണ്ടത്.

7

image credit: Pinterest

നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പെണ്‍കുട്ടിയെ കണ്ടെത്തണം. ഒരു രക്ഷാപ്രവര്‍ത്തനം പോലെ ഇതിനെ കണ്ടാല്‍ മതി. വേഗത്തില്‍ കണ്ടെത്തിയാല്‍ ആ പെണ്‍കുട്ടിയെ കാടിന് പുറത്തെത്തിക്കാന്‍ സാധിക്കും. ഇതാ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ചിലരെങ്കില്‍ കണ്ടെത്തിയിട്ടുണ്ടാവുമെന്ന് കരുതുന്നു. കാണാത്തവരെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് നേരെ നോക്കിയാല്‍ കാണാനാവില്ല. ഇതൊന്ന് തലകുത്തനെ നിര്‍ത്തി നോക്കൂ. പെണ്‍കുട്ടിയുടെ മുഖം ആ വന്‍ മരത്തിന്റെ ഏറ്റവും താഴെയുള്ള ചില്ലകള്‍ക്കിടയിലായി കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+