Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സുന്ദരി തീവ്രപ്രണയത്തിലാണ്, കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്: 15 സെക്കന്‍ഡില്‍ കണ്ടെത്തണം

പ്രണയം ദിവ്യമായൊരു വികാരമാണ്. ഒരു നിമിഷം കൊണ്ടും, വര്‍ഷങ്ങളുടെ ഇടവേളയിലും പ്രണയമുണ്ടാവാം. അതിന് പ്രായമൊന്നും ഒരു പ്രശ്‌നമല്ല. അടുത്തിടെ 83കാരി പാകിസ്താന്‍കാരനായ യുവാവിനെ വിവാഹം കഴിച്ചതും, അറുപതുകാരി 30 വയസ്സുള്ളയാളെ പ്രണയിച്ച് വിവാഹം ചെയ്തതുമെല്ലാം വാര്‍ത്തയായിരുന്നു. പ്രണയത്തിന്റെ ശക്തി അതാണ്.

ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് അത്ഭുതകരമായ ഒരു ചിത്രമാണ്. അതും പ്രണയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. നേരത്തെ നമ്മള്‍ പരിശോധിച്ച ചിത്രങ്ങളിലൊന്നും വരാത്ത തരത്തിലുള്ള ചിത്രമാണിത്. ഇതില്‍ ഈ യുവതിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളുണ്ട്. അതാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. വിശദമായി ഒന്ന് പരിശോധിക്കാം....

1

image courtesy: jagran josh

ദമയന്തിയും അരയന്നവും പോലെയുള്ളൊരു ചിത്രമാണിത്. ഒറ്റനോട്ടത്തില്‍ ഒരു അരയന്നത്തിനെ അരുമയോടെ അടുത്തേക്ക് വിളിക്കുകയാണ് ഒരു യുവതി. ഇവരൊരു വിദേശ വനിതയാണെന്ന് ആദ്യ കാഴ്ച്ചയില്‍ മനസ്സിലാക്കും. മിനി ഫ്രോക്ക് വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. ഒപ്പം തലയിലൊരു തൊപ്പിയുണ്ട്. പഴയ ബ്രിട്ടീഷ് സ്റ്റൈലില്‍ വസ്ത്രമണിഞ്ഞിരിക്കുകയാണ് ഈ യുവതി. വളരെ റൊമാന്റിക് മൂഡിലാണ് ഈ യുവതിയുള്ളത്. ഒരു പുഴയക്കരയില്‍ ആണ് ഇവര്‍ ഇരിക്കുന്നതെന്നും മനസ്സിലാക്കാം. ചുറ്റും മനോഹരമായ കാടുമുണ്ട്.

2

ഇതൊരു പഴയ ചിത്രം തന്നെയാണ്. പ്രമുഖ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റായ ഒലെക് ഷുപ്ലിയാക്കിന്റെ ചിത്രമാണിത്. അദ്ദേഹം ചിത്രത്തിനുള്ളില്‍ മറ്റ് പല കാര്യങ്ങളെയും ഒളിപ്പിച്ച് വെക്കുന്നതില്‍ വിദഗ്ധനാണ്. അതിലൂടെ നമ്മളെ ചിന്തിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കും. ചുറ്റുമുള്ള നിറങ്ങളും, സൗന്ദര്യ തുളുമ്പുന്ന ചുറ്റുവട്ടവും ഏതൊരു ബുദ്ധിശാലിയുടെയും ശ്രദ്ധ തെറ്റിപ്പിക്കും. ഇതിനെയെല്ലാം മറികടന്ന് ആ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ് ഷുപ്ലിയാക്. അതിന് സാധിക്കുന്നവരില്‍ ആയിരത്തില്‍ പത്ത് പേര്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

3

ഈ യുവതി തീവ്ര പ്രണയത്തിലായത് കൊണ്ട് ഒരു യുവാവിനെ ചിത്രത്തില്‍ പ്രതീക്ഷിക്കാം. പക്ഷേ യുവതി ഒന്നിലധികം യുവാക്കളെ പ്രണയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ അവരെ കാണാന്‍ സാധിക്കും. പക്ഷേ നമ്മള്‍ ശ്രദ്ധിച്ച് നോക്കണം. എവിടെയോ ഇവര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ യുവതി ആരെയും കാണിക്കാതെ ഇവരെ ഒളിപ്പിച്ചിരിക്കുകയാണ്. പക്ഷേ ഈ കാമുകന്‍മാരെല്ലാം യുവാക്കളാണോ? സത്യമായിട്ടും എല്ലാവരും യുവാക്കള്‍ അല്ല. അതുകൊണ്ട് യുവാക്കള്‍ക്കായിട്ട് തിരയേണ്ടതില്ല. യുവതിയുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ ഇവര്‍ എവിടെയുണ്ടെന്ന് മനസ്സിലാവില്ല.

4

ഇനി ചിത്രം മൊത്തത്തിലൊന്ന് പരിശോധിച്ച് നോക്കൂ. തീര്‍ച്ചയായും പ്രണയിക്കുന്നവര്‍ എന്തെങ്കിലും പിഴവ് കാണിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് ഈ കാമുകനെ കണ്ടെത്താന്‍ സാധിക്കും. നല്ല നിലാവ് പോലെയുള്ള സമയമാണിത്. ഒരുപക്ഷേ അസ്തമന സൂര്യന്റെ ഇളം പ്രകാശമായിരിക്കും ചിത്രത്തില്‍ കാണുന്നത്. മനോഹരമായ ഒരു അരയന്നമാണ് വെള്ളത്തില്‍ നീന്തി തുടിക്കുന്നത്. യുവതി സ്വന്തം പ്രണയത്തിനൊപ്പം ഈ അരയന്നത്തിന്റെ ഭംഗിയും ആസ്വദിച്ച് നില്‍ക്കുകയാണ്. ചുറ്റും മനോഹരമായ ചെടികളുമുണ്ട്. ഇത് മനോഹരമായൊരു പൂന്തോട്ടമാണ്. പൂക്കള്‍ ചിത്രത്തിന്റെ വലത് ഭാഗത്തായി കാണാം.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

എന്തായാലും ഇനി നിങ്ങളുടെ ഊഴമാണ്. വേഗം കാമുകന്മാരെ തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് മുന്നിലുള്ളത് 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ കാമുകന്മാരെ കണ്ടെത്തിയാല്‍ അപാര ബുദ്ധിയാണ് നിങ്ങള്‍ക്കെന്ന് ഉറപ്പിക്കാം. ഇതാ നിങ്ങളുടെ സമയം അവസാനിച്ചിരിക്കുകയാണ്. ആ കാമുകന്മാരെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ഒരു യുവാവിന് മുഖം മരങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നില്ലേ. ബാക്കിയുള്ള സ്ഥലത്തായിട്ട് ഒരു വൃദ്ധന്റെ മുഖവും കാണാം. സൂക്ഷിച്ച് നോക്കിയാല്‍ ഈ വൃദ്ധന്റെ മുഖം യുവതിയുടെ കൈമുട്ടിന് ഇടയിലാണ്. പാലത്തിനടിയിലെ ഭാഗത്തായി ഇയാളുടെ തല കാണാം. അരയന്നം ഇയാളുടെ ചെവികളിലൊന്നാണിത്. യുവതിയുടെ വസ്ത്രം ഇയാളുടെ വായിലാണ്. കണ്ണുകള്‍ യുവതിയുടെ മുടിയുടെ ഭാഗത്താണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+