കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

പൂച്ചകള്‍ പൊതുവേ ക്യൂട്ടാണ്. എന്നാല്‍ ഹാലോവീന്റെ സമയത്ത് പൂച്ചകളുടെ സ്വഭാവം മാറുമോ? പൊതുവേ ശാന്തമായ ഒരു ആഘോഷം ഇപ്പോള്‍ പ്രേതങ്ങളുടെ അകമ്പടിയായി അറിയപ്പെടുന്ന ഉത്സവമായി മാറിയിരിക്കുകയാണ്. ഹാലോവീന്‍ സിനിമകള്‍ അതിനൊക്കെ കാരണമായിട്ടുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു ഹാലോവീന്‍ ചിത്രമാണ്.

പക്ഷേ ഇതിലൊരു കുറുമ്പനായ പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. ചിത്രം മനോഹരമാണെങ്കില്‍ സമര്‍ത്ഥമായിട്ടാണ് ഈ പൂച്ച ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് കണ്ടുപിടിക്കുക എന്നത് ഒരു ചലഞ്ചായി ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ ഇവയെ കണ്ടെത്താനാവൂ. വേഗം തിരഞ്ഞ് നോക്കിക്കോളൂ ചിത്രത്തില്‍ എവിടെയാണ് പൂച്ചയുള്ളതെന്ന്.....

1

image credit: 247 Blinds

ഹാലോവീന്‍ ഉത്സവം എന്നത് വളരെ ഡാര്‍ക്കായിട്ടുള്ളതാണ്. അതാണ് പ്രേതങ്ങളുടെ അകമ്പടിയൊക്കെ അതിന് വരാന്‍ കാരണം. ഈ ചിത്രത്തിലുള്ളത് ഒരു കരിമ്പൂച്ചയാണ്. ഒരിക്കല്‍ നോക്കിയാല്‍ ആരും പേടിച്ച് പോകുന്ന തരത്തിലുള്ളതാണ് ഈ പൂച്ച. ഹാലോവീന്‍ ദിനത്തില്‍ എല്ലാവരെയും പേടിപ്പിക്കാന്‍ വേണ്ടിയാണ് ഈ പൂച്ചയെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെല്‍ട്ടിക് ജനത ആഘോഷിച്ചിരുന്ന ഉത്സവമാണ് ഹാലോവീന്‍. ഓള്‍ സെയിന്റ്‌സ് ഡേ എന്നാണ് ഇവ അറിയപ്പെടുന്നത്. ഓള്‍ ഹാലോസ് ഈവ് എന്നതാണ് ഹാലോവീന്‍ ആയി മാറിയത്.

2

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

ഇന്ന് നമുക്ക് കണ്ടെത്തേണ്ട പൂച്ച ആളൊരു സമര്‍ത്ഥയാണ്. സാധാരണ പൂച്ച എവിടെയാണ് ഒളിഞ്ഞിരിക്കുക. തട്ടിന്‍പുറങ്ങളിലോ, മരത്തിന് മുകളിലോ ആയിരിക്കും അല്ലേ. എതെങ്കിലും ജീവി പിടിക്കാന്‍ വന്നാല്‍ മരത്തിന് മുകളിലോ ടെറസിലോ തട്ടിന്‍ പുറത്തോ ഒക്കെ പൂച്ചകള്‍ ഒളിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ പൂച്ചകളെ പിടിക്കാന്‍ കുറച്ച് പാടാണ്. നമ്മള്‍ തിരഞ്ഞ് നോക്കിയാലും കണ്ടെത്താന്‍ കഷ്ടപ്പെടും. വീട്ടില്‍ നിന്ന് എന്തെങ്കിലും കട്ട് തിന്നാന്‍ പൂച്ചകള്‍ക്ക് സാധിക്കുന്നതും ഈ ഒളിഞ്ഞിരിക്കാനുള്ള കഴിവ് കൊണ്ടാണ്. അങ്ങനെയുള്ള പൂച്ചകളെ എങ്ങനെയാണ് നമ്മള്‍ കണ്ടെത്തുക.

3

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

കരിമ്പൂച്ച ആളൊരു കുറുമ്പനാണ്. സാധാരണ ഇവയെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ട് അവയെ പലര്‍ക്കും പേടിയാണ്. ഇവ റോഡ് മുറിച്ച് കടന്നാല്‍ നമ്മള്‍ അതുവഴി പോകുന്നുണ്ടെങ്കില്‍ അപകടം പറ്റും എന്നെല്ലാം ചെറുപ്പക്കാലത്ത് കേള്‍ക്കുന്ന കഥകളാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് നമുക്ക് നന്നായിട്ടറിയാം. പക്ഷേ അതൊരു വിശ്വാസമായി നമ്മുടെ മനസ്സില്‍ എപ്പോഴുമുണ്ടാവും. ഈ കഥകള്‍ പിന്നീട് പലരോടും പറയുകയും ചെയ്യും. പക്ഷേ ധൈര്യമൊക്കെ സംഭരിച്ച് ഈ കരിമ്പൂച്ചയെ കണ്ടുപിടിക്കേണ്ടതുണ്ട്.

4

ഈ കരിമ്പൂച്ച ഈ ഭയപ്പെടുത്തുന്ന ചിത്രത്തില്‍ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഹാലോവീന്‍ മത്തങ്ങയുണ്ട്. ചെറിയ വിളക്കുണ്ട്. മെഴുകിതിരകളുമുണ്ട്. ദുര്‍മന്ത്രവാദിനിയുടെ തൊപ്പിയുണ്ട്. അങ്ങനെ നിരവധി കാര്യങ്ങളാണ് ഇതില്‍ മറഞ്ഞിരിക്കുന്നത്. അതിനിടയില്‍ എവിടെയോ ഒരു കരിമ്പൂച്ചയും ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അതിനെ കണ്ടെത്താന്‍ 17 സെക്കന്‍ഡാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ തിരഞ്ഞ് കണ്ടുപിടിച്ചാല്‍ ധൈര്യവാനും ബുദ്ധിമാനുമാണ് നിങ്ങളെന്ന് ഉറപ്പിക്കാം. ദുര്‍മന്ത്രിവാദിനിയുടെ ചൂലൊക്കെ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

5

image credit: 247 Blinds

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

ഗോഥിക് സ്‌റ്റൈലിലുള്ള ഈ ചിത്രത്തിലേക്ക് നോക്കി ഫോക്കസ് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ഫ്രൈറ്റ് നൈറ്റ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. നൃത്തം ചെയ്യുന്ന ജിഞ്ചര്‍ ബ്രെഡുകളൊക്കെ ഈ ചിത്രത്തിലുണ്ട്. ചൂലുകളും കാണാം. ഇതില്‍ എവിടെ നിന്നാണ് കരിമ്പൂച്ചയെ കണ്ടെത്തുമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്. സഹായത്തിന് സുഹൃത്തുക്കളെയും കുടുംബത്തെയും വിളിക്കാം. പക്ഷേ ആര് വന്നാലും നിരീക്ഷണ പാടവമുണ്ടായിരിക്കണം. നിങ്ങളുടെ സമയം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിലെ ബലൂണുകള്‍ ശ്രദ്ധിച്ചില്ലേ. വലത് വശത്ത് അടിയിലായിട്ടുള്ള ബലൂണിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ആ പൂച്ച.

English summary
optical illusion pic that hides a black cat goes viral, can you find it in 17 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X